ഫ്രാൻസിലെ ജൂത കുടുംബത്തിൽ ജനിച്ച കാതറിൻ ലണ്ടൻ സർവകലാശാലയിൽ നിന്ന് സൈക്കോളജിയിൽ ബിരുദവുംധനകാര്യത്തിലും കമ്യൂണിക്കേഷനിലും ബിരുദാനന്തര ബിരുദവും നേടി.ലണ്ടനിലെ പഠനകാലത്ത് യെമനിൽ നിന്നുള്ള സുന്നി മുസ്ലിമുമായി പ്രണയത്തിലായി.വിവാഹത്തിനായി ഇസ്ലാമിലേക്ക് മതംമാറി.എന്നാൽ 2014ൽ ഇരുവരും വേർപിരിഞ്ഞു.
ഫ്രഞ്ച് മാധ്യമപ്രവർത്തകയായ കാതറിൻ്റെ ഇറാനിലേക്കുള്ള യാത്ര അതിസാഹസികമായിരുന്നു.അതീവ രഹസ്യസ്വഭാവമുള്ള ഇസ്രയേലിന്റെ ചാര സംഘടനയായ മൊസാദിന്റെ ഈ ചാര സുന്ദരി രണ്ടുവർഷം മുമ്പാണ് ഇറാനിൽ രഹസ്യമായി പ്രവേശിച്ചത്.മതം മാറി മുസ്ലിമായാണ് ഇറാനിൽ നുഴഞ്ഞുകയറിയത്. ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല ഖമനയിയുടെ വെബ്സൈറ്റിൽ ബ്ലോഗറായി.ഖമനയിക്ക് വേണ്ടി ലേഖനങ്ങൾ എഴുതി.
advertisement
പശ്ചിമേഷ്യൻ , ഇസ്ലാമിക കാര്യങ്ങൾ വൈദഗ്ധയായ പൊളിറ്റിക്കൽ റിപ്പോർട്ടറാണ് കാതറിൻ. 2017-ൽ സർക്കാർ നിയന്ത്രണത്തിലുള്ള റഷ്യൻ ടെലിവിഷൻ സ്റ്റേഷനായ ആർ.ടി.യിൽ പത്രപ്രവർത്തകയായി ജോലി ചെയ്യുന്നതിനിടയിലാണ് കാതറിൻ ഇറാനിലെത്തിയത്. ഇസ്ലാം മതത്തെ അറിയാനും പഠിക്കാനും വളരെ താൽപര്യമുള്ള വ്യക്തിയായാണ് കാതറിൻ എല്ലായിടത്തും സ്വയം അവതരിപ്പിച്ചത്.
പിന്നീട് ഷിയ വിശ്വാസത്തിലേക്ക് മാറിയ കാതറിൻ, ഇറാന്റെ മുൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുമായി ചങ്ങാത്തം കൂടി.റൈസി വഴി ഇറാനിലെ ഉന്നത ഉദ്യോഗസ്ഥരുമായും അവരുടെ കുടുംബങ്ങളുമായും സൗഹൃദം സ്ഥാപിച്ചു.അവരുടെയൊക്കെ വിശ്വാസം നേടിയ കാതറിൻ അവരുടെ വീടുകളിലെ നിത്യസന്ദർശകയായി.അതീവ സുരക്ഷയുള്ള സ്ഥലങ്ങളിൽ പോലും കാതറിന് മുന്നിൽ വാതിലുകൾ തുറക്കപ്പെട്ടു.എന്നാൽ ഓരോ സ്ഥലത്തെയും രഹസ്യങ്ങൾ ഫോട്ടോകളും വിഡിയോകളും സഹിതം കാതറിൻ സമയാസമയം മൊസാദിന് ചോർത്തി. ആണവകേന്ദ്രങ്ങളുടെയും ആണവ ശാസ്ത്രജ്ഞരുടെയും കമാൻഡർമാരുടെയും അടക്കം വിവരങ്ങൾ കാതറിൻ മൊസാദിന് അയച്ചു.
ഇറാൻ- ഇസ്രയേൽ സംഘർഷം മൂർച്ഛിച്ചതോടെ, ഉന്നത ഇറാൻ നേതാക്കൾ പലപ്പോഴും സുരക്ഷയ്ക്കായി സ്ഥലങ്ങൾ മാറി കൊണ്ടിരുന്നു. പക്ഷെ ഇവരൊരുത്തരും കൃത്യമായി വീഴാൻ തുടങ്ങിയതോടെ ഇറാന്റെ ഇന്റലിജൻസ് സർവീസ് അന്വേഷണം ആരംഭിച്ചു. എന്നാൽ കാര്യങ്ങളറിഞ്ഞ് വന്നപ്പോഴേക്കും കാതറിൻ ദൗത്യം പൂർത്തിയാക്കി രാജ്യം വിട്ടിരുന്നു.ഇപ്പോൾ കാതറിൻ എവിടെയെന്ന് ആർക്കും അറിയില്ല
ഐആർജിസി(Islamic Revolutionary Guard Corps)യെ ഒരു തീവ്രവാദ സംഘടനയായി നിരോധിക്കണമെന്ന് കാതറിൻ യുകെയോട് ആവശ്യപ്പെട്ടു.യെമനിലെ മുൻ ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിൽ കൺസൾട്ടന്റായ അവർ, ഇസ്ലാമിക ഭീകരത, മത മൗലികവാദം, ആന്റിസെമിറ്റിസം എന്നിവയെക്കുറിച്ചുള്ള പ്രവർത്തനങ്ങളിലൂടെയും അറിയപ്പെടുന്നു.