911 എന്ന നമ്പറില്‍ വിളിച്ചതിനെ തുടര്‍ന്നാണ് എത്തിയതെന്നും തുടര്‍ന്ന് വീട്ടിലെത്തിയപ്പോള്‍ നിസ്സാമുദ്ദീന്‍ കത്തിയുമായി നില്‍ക്കുന്നതാണ് കണ്ടെതെന്നും പോലീസ് പറഞ്ഞു. അന്നേ ദിവസം നിസ്സാമുദ്ദീനും റൂമേറ്റും തമ്മില്‍ വഴക്കുണ്ടായതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ആരാണ് മുഹമ്മദ് നിസാമുദ്ദീന്‍?
- തെലങ്കാനിയിലെ മഹാബൂബ് നഗര്‍ സ്വദേശിയായ ടെക്കിയാണ് മുഹമ്മദ് നിസാമുദ്ദീന്‍
- ഫ്‌ളോറിഡയിലെ ഒരു കോളേജില്‍ നിന്ന് കംപ്യൂട്ടര്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കി
- കാലിഫോര്‍ണിയയിലെ സാന്താ ക്ലാരയിലുള്ള ഒരു ടെക് കമ്പനിയില്‍ നിസാമുദ്ദീന്‍ ജോലി ചെയ്തിരുന്നു.
- മതവിശ്വാസിയായ ഇയാള്‍ വംശീയ പീഡനം, വേതനം തട്ടിപ്പ്, ജോലിയില്‍ നിന്ന് തെറ്റായ രീതിയില്‍ പിരിച്ചുവിടല്‍ എന്നിവയെക്കുറിച്ച് പരാതിപ്പെട്ടിരുന്നതായി എന്‍ഡിടിവിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
advertisement
വംശീയ വിവേചനം നേരിട്ടിരുന്നതായി നിസാമുദ്ദീന്റെ ലിങ്ക്ഡ്ഇന്‍ പോസ്റ്റില്‍ പറയുന്നു.
വംശീയ വിദ്വേഷം, വംശീയ വിവേചനം, വംശീയ പീഡനം, വേതന വഞ്ചന, തെറ്റായ പിരിച്ചുവിടല്‍, നീതി തടസ്സപ്പെടുത്തല്‍ എന്നിവയുടെ ഇര എന്ന് നിസാമുദ്ദീന്റേത് എന്ന് കരുതുന്ന ലിങ്ക്ഡ് ഇന്‍ പോസ്റ്റ് പുറത്തുവന്നിട്ടുണ്ട്.
ധാരാളം ശത്രുതയും മോശമായ അന്തരീക്ഷവും വംശീയ വിവേചനവും വംശീയ പീഡനവും നേരിടേണ്ടി വന്നിട്ടുണ്ടെന്നും നിസാമുദ്ദീന്‍ പോസ്റ്റില്‍ വ്യക്തമാക്കി.
വിദേശകാര്യമന്ത്രാലയത്തിന്റെ സഹായം തേടി കുടുംബം
നിസാമുദ്ദീന്‍ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ സഹായിക്കണമെന്ന് കുടുംബം കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറിനോട് ആവശ്യപ്പെട്ടു. ''എന്റെ മകന്‍ അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ വെടിയേറ്റ് മരിച്ചതായി ഇന്ന് എനിക്ക് വിവരം ലഭിച്ചു. എന്റെ മകന്‍ 2016ല്‍ അമേരിക്കയിലെ ഫ്‌ളോറിഡയിലേക്കാണ് പഠിക്കാനായി പോയത്. ജോലിയിലെ സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട് കാലിഫോര്‍ണിയയിലേക്ക് മാറി. അവിടെ വെച്ചാണ് വെടിയേറ്റ് മരിച്ചത്. എന്റെ മകന്റെ മൃതദേഹം എത്രയും വേഗം ഇന്ത്യയിലേക്ക് കൊണ്ടുവരണമെന്ന് ഞാന്‍ വിദേശകാര്യമന്ത്രാലയത്തോട് അഭ്യര്‍ത്ഥിക്കുന്നു,'' നിസാമുദ്ദീന്‍ പിതാവ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.