TRENDING:

വൈറ്റ് ഹൗസിലെ ഈദ് ആഘോഷം: മുസ്ലിം മേയറെ അവസാന നിമിഷം തടഞ്ഞു

Last Updated:

ജനുവരിയിലാണ് അഞ്ചാം തവണയും ഖൈറുള്ള മേയറായി തിരഞ്ഞെടുക്കപ്പെടുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് ജോ ബൈഡനൊപ്പം വൈറ്റ് ഹൗസിൽ ഈദ് ആഘോഷത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് മുസ്ലിം മേയറെ അവസാന നിമിഷം യുഎസ് രഹസ്യ വിഭാഗം തടഞ്ഞു. ന്യൂ ജേഴ്സിയിലെ പ്രോസ്പെക്ട് പാർക്ക് മേയർ മുഹമ്മദ് ഖൈറുള്ളയെയാണ് തടഞ്ഞത്. പ്രസി‍ഡന്റ് പങ്കെടുക്കുന്ന ഈദ് ആഘോഷത്തിൽ പങ്കെടുക്കാൻ രഹസ്യ വിഭാഗം അനുമതി നിഷേധിച്ചതായി അവസാന നിമിഷം വൈറ്റ് ഹൗസില്‍ നിന്ന് മേയറെ ഫോണിൽ അറിയിക്കുകയായിരുന്നു. എന്നാൽ, എന്തുകൊണ്ടാണ് തനിക്ക് അനുമതി നിഷേധിച്ചതെന്നു വൈറ്റ് ഹൗസ് വ്യക്തമാക്കിയില്ലെന്ന് മേയര്‍ പറഞ്ഞു.
 (Image: AFP)
(Image: AFP)
advertisement

പരിപാടിയിൽ പങ്കെടുക്കാൻ അനുവദിക്കില്ലെന്ന് അറിയിച്ചതിനെ തുടർന്ന് 47 കാരനായ ഖൈറുല്ല കൗൺസിൽ ഓൺ അമേരിക്കൻ-ഇസ്‌ലാമിക് റിലേഷൻസിന്റെ ന്യൂജേഴ്‌സി ചാപ്റ്ററിനെ വിവരം അറിയിച്ചു. ലക്ഷക്കണക്കിന് വ്യക്തികൾ ഉൾപ്പെടുന്ന ഒരു ഭീകരവാദ സ്ക്രീനിംഗ് ഡാറ്റയിൽ നിന്ന് എഫ്ബിഐയുടെ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കാൻ ബൈഡൻ ഭരണകൂടത്തോട് സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. 2019ൽ സിഎഐആർ അഭിഭാഷകർക്ക് ലഭിച്ച ഡാറ്റാസെറ്റിൽ മുഹമ്മദ് ഖൈറുളളയുടെ പേരും ജനനത്തീയതിയും ഉള്ള ഒരാൾ ഉണ്ടെന്ന് കൗൺസിൽ വ്യക്തമാക്കി.

Also Read- IPL 2023| മത്സരശേഷം ഗ്രൗണ്ടിൽ ഏറ്റുമുട്ടി; വിരാട് കോഹ്ലിക്കും ഗൗതം ഗംഭീറിനും കനത്ത പിഴ

advertisement

മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരുടെ യുഎസിലേക്കുള്ള പ്രവേശനം പരിമിതപ്പെടുത്തിയ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ യാത്രാ വിലക്കിന്റെ തുറന്ന വിമർശകനായിരുന്നു ഖൈറുല്ല. സിറിയൻ അമേരിക്കൻ മെഡിക്കൽ സൊസൈറ്റി അടക്കമുള്ള സംഘടനകൾക്കൊപ്പം മനുഷ്യാവകാശ പ്രവർത്തനങ്ങൾക്കായി അദ്ദേഹം ബംഗ്ലാദേശിലേക്കും സിറിയയിലേക്കും യാത്ര ചെയ്തിട്ടുണ്ട്.

വൈറ്റ് ഹൗസിന്റെ നടപടി ഞെട്ടിച്ചുവെന്ന് ഖൈറുള്ള പറഞ്ഞു. ‘ആഘോഷങ്ങളിൽ പങ്കെടുക്കാൻ പറ്റാത്തതിൽ അല്ല, എന്തുകൊണ്ടാണ് അങ്ങനെ സംഭവിച്ചത് എന്നതാണ് കാര്യം. എന്റെ സ്വത്വമാണ് ഇതിന് കാരണം. രാജ്യത്തെ ഏറ്റവും വലിയ ഓഫീസിൽ ഇത്തരമൊരു സംഭവം ഉണ്ടാകാൻ പാടില്ലായിരുന്നു’- ഖൈറുള്ള പറഞ്ഞു. ഖൈറുള്ളയ്ക്ക് അനുമതി നിഷേധിച്ചുവെന്ന കാര്യം സ്ഥിരീകരിച്ച യുസ് സീക്രട്ട്സ് സർവീസ് വക്താവ് ആന്റണി ഗുഗ്ലെൽമി, എന്നാൽ കാരണം വ്യക്തമാക്കാൻ തയാറായില്ല.

advertisement

ജനുവരിയിലാണ് അഞ്ചാം തവണയും ഖൈറുള്ള മേയറായി തിരഞ്ഞെടുക്കപ്പെടുന്നത്. “ഇതുമൂലം ഉണ്ടായേക്കാവുന്ന അസൗകര്യത്തിൽ ഞങ്ങൾ ഖേദിക്കുന്നു, മേയറെ ഇന്ന് വൈകുന്നേരം വൈറ്റ് ഹൗസ് സമുച്ചയത്തിൽ പ്രവേശിക്കാൻ അനുവദിച്ചില്ല,” ഗുഗ്ലെൽമി പ്രസ്താവനയിൽ പറഞ്ഞു. “നിർഭാഗ്യവശാൽ, വൈറ്റ് ഹൗസിൽ ഞങ്ങളുടെ സുരക്ഷാ പ്രവർത്തനങ്ങൾ നടത്താൻ ഉപയോഗിക്കുന്ന പ്രത്യേക സംരക്ഷണ മാർഗങ്ങളെയും രീതികളെയും കുറിച്ച് കൂടുതൽ അഭിപ്രായം പറയാൻ ഞങ്ങൾക്ക് കഴിയുന്നില്ല.”- അദ്ദേഹം പറഞ്ഞു.

CAIR-ന്റെ ന്യൂജേഴ്‌സി ചാപ്റ്ററിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ സെലാഡിൻ മക്‌സുത് ഈ നടപടിയെ “തികച്ചും അസ്വീകാര്യവും അപമാനകരവുമാണ്” എന്ന് വിശേഷിപ്പിച്ചു.

advertisement

“മേയർ ഖൈറുല്ലയെപ്പോലുള്ള ഉന്നതരും ആദരണീയരുമായ അമേരിക്കൻ-മുസ്ലിം വ്യക്തികൾക്ക് ഇത്തരം സംഭവങ്ങൾ സംഭവിക്കുകയാണെങ്കിൽ, മറ്റുള്ളവരുടെ കാര്യം എന്താകും” മക്‌സുത് പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/World/
വൈറ്റ് ഹൗസിലെ ഈദ് ആഘോഷം: മുസ്ലിം മേയറെ അവസാന നിമിഷം തടഞ്ഞു
Open in App
Home
Video
Impact Shorts
Web Stories