Also Read-നാലുവയസുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
വാദം തുടരുന്നതിനിടെ ജഡ്ജിമാരുടെ എന്ത് വിധിയും അംഗീകരിക്കാൻ തയ്യാറാണെന്നും യുവതി വ്യക്തമാക്കി. അംബർ കിസർ എന്ന യുവതിയാണ് തന്റെ അഞ്ച് മക്കളെ ക്രൂരമായ കൊലപ്പെടുത്തിയ ഭർത്താവിന് ദയ തേടിയിരിക്കുന്നത്. ആഗസ്റ്റ് 2014 ലാണ് കൊലപാതകക്കുറ്റത്തിന് അംബറിന്റെ ഭർത്താവ് തിമോത്തി ജോണ്‍സ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്. ഇയാൾക്ക് വധശിക്ഷയോ പരോളില്ലാതെ ജീവപര്യന്തമോ നൽകണമെന്ന കാര്യത്തിൽ ജഡ്ജിമാർ തീരുമാനമെടുക്കാനിരിക്കെയാണ് യുവതിയുടെ അഭ്യർഥന. ജോൺസിനായി താൻ പ്രാർഥിക്കാറുണ്ടെന്നും വധശിക്ഷയെ വ്യക്തിപരമായി താൻ എതിർക്കുന്നുവെന്നും കിസർ പറഞ്ഞിരുന്നു.
advertisement
Also Read-അഞ്ചുമാസം പ്രായമുള്ള പെൺഭ്രൂണം തണ്ണിമത്തന്‍റെ പുറംതോടിൽ പൊതിഞ്ഞ് ഓവുചാലിൽ
ഭർത്താവുമായി പിരിഞ്ഞു കഴിഞ്ഞിരുന്ന കിസറിന്റെ മക്കൾ അയാൾക്കൊപ്പമായിരുന്നു. ലഹരിക്കടിമയായ ജോണ്‍സ് ദാമ്പത്യം തകർന്ന വൈരാഗ്യത്തിലും മുൻ ഭാര്യയോടുള്ള ദേഷ്യം തീർക്കുന്നതിനുമായാണ് മക്കളെ കൊലപ്പെടുത്തിയതെന്നാണ് പ്രോസിക്യൂഷൻ വാദം. മക്കളെ ഭാര്യക്ക് ഒരിക്കലും കിട്ടരുതെന്ന് അയാൾ ആഗ്രഹിച്ചിരുന്നു. അമ്മയുമായി ചേർന്ന് തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന് സംശയിച്ചാണ് ആറു വയസുരകാരനായ മകൻ നതാനെ താൻ കൊന്നതെന്നാണ് ജോൺസ് കുറ്റസമ്മത മൊഴിയില്‍ പറഞ്ഞത്. ഇതിന് പിന്നാലെയാണ് മറ്റ് മക്കളെയും വകവരുത്താൻ തീരുമാനിച്ചത്. 8 വയസുകാരി മെറ ഏഴുവയസുള്ള ഇലിയസ് എന്നിവരെ കഴുത്തു ഞെരിച്ചാണ് കൊലപ്പെടുത്തിയത്. കഴുത്ത് ഞെരിക്കാൻ തന്റെ കൈ വലുതായതിനാൽ രണ്ടും ഒന്നും വയസുള്ള ഗബ്രിയേൽ, അബിഗേൽ എന്നീ മക്കളെ ബെൽറ്റ് ഉപയോഗിച്ച് കഴുത്തിൽ മുറുക്കിയാണ് കൊലപ്പെടുത്തിയതെന്നും ജോൺസ് മൊഴിയിൽ പറഞ്ഞിരുന്നു.
പ്രശ്നബാധിതമായ കുടുംബ സാഹചര്യത്തിൽ വളർന്നു വന്ന ജോൺസിന് ചില മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നാണ് പ്രതിഭാഗം വാദിക്കുന്നത്.