TRENDING:

ശുക്രനില്‍ അന്യഗ്രഹ ജീവികളുടെ സാന്നിദ്ധ്യമുണ്ടാകാന്‍ സാധ്യതയെന്ന് നാസയിലെ ശാസ്ത്രജ്ഞ 

Last Updated:

നാസയിലെ ശാസ്ത്രജ്ഞ ഡോ മിഷേല്‍ ഥല്ലറാണ് ഇക്കാര്യം വ്യക്തമാക്കിയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ശുക്രനില്‍ അന്യഗ്രഹ ജീവികളുടെ സാന്നിദ്ധ്യമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന സിദ്ധാന്തവുമായി നാസയിലെ ശാസ്ത്രജ്ഞ ഡോ. മിഷേല്‍ ഥല്ലര്‍. 475 ഡിഗ്രി സെല്‍ഷ്യസിനോട് അടുക്കുന്ന ചൂട് അനുഭവപ്പെടുന്ന ഗ്രഹമാണ് ശുക്രന്‍. കൂടാതെ അസിഡിക് അന്തരീക്ഷമാണ് ശുക്രന്റേത്. ഇതെല്ലാമുണ്ടായിട്ടും അന്യഗ്രഹ ജീവികളുടെ സാന്നിദ്ധ്യം ഈ ഗ്രഹത്തിലുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ഥല്ലര്‍ പറയുന്നത്. ഗോദാര്‍ഡ് സ്‌പേസ് ഫ്‌ളൈറ്റ് സെന്ററിലെ ശാസ്ത്രജ്ഞന്‍ കൂടിയാണ് ഇവര്‍. കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ സാന്നിദ്ധ്യം കൂടുതലുള്ള ഗ്രഹമാണ് ശുക്രന്‍.
advertisement

എന്നിരുന്നാലും അവിടെ ജീവന്റെ സാന്നിദ്ധ്യമുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് അവരുടെ വിശ്വാസം. ദി സണ്‍-ന് നല്‍കിയ അഭിമുഖത്തിലാണ് ഇവര്‍ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ശുക്രന്റെ അന്തരീക്ഷത്തില്‍ ജീവന്റെ അംശം കണ്ടെത്താനുള്ള നിരന്തര ശ്രമം നടന്നുവരികയാണെന്നും അവര്‍ വ്യക്തമാക്കി. ആദ്യകാലത്ത് ശുക്രന്‍ അധികം താല്‍പ്പര്യമുള്ള മേഖലയായിരുന്നില്ലെന്നും ഥല്ലര്‍ പറഞ്ഞു. എന്നാല്‍ ഇവിടെ നടത്തിയ ഗവേഷണത്തിലൂടെ ബാക്ടീരിയ ഉല്‍പ്പാദിപ്പിക്കുന്ന ചില സംയുക്തങ്ങളോട് സാദ്യശ്യമുള്ള മൂലകങ്ങളുടെ സാന്നിദ്ധ്യം അന്തരീക്ഷത്തില്‍ കണ്ടെത്തിയിരുന്നു.

Also read- പരിപാടിക്കിടെ സുരക്ഷാ ഉദ്യോഗസ്ഥന്‍ കുഴഞ്ഞുവീണു; പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗം നിര്‍ത്തി വൈദ്യസഹായം ഏര്‍പ്പെടുത്തി നല്‍കി

advertisement

ഭൂമിയുടെ ഇരട്ട എന്നറിയപ്പെടുന്ന ഗ്രഹമാണ് ശുക്രന്‍. വളരെ വൈവിധ്യമാര്‍ന്ന പാരിസ്ഥിതിക സാഹചര്യമാണ് ഈ ഗ്രഹത്തില്‍ നിലനില്‍ക്കുന്നത്. മനുഷ്യര്‍ക്ക് താമസിക്കാന്‍ കഴിയാത്ത ഗ്രഹമാണ് ശുക്രന്‍ എന്നാണ് ജ്യോതിശാസ്ത്രജ്ഞര്‍ പറയുന്നത്. ലണ്ടന്‍ യൂണിവേഴ്‌സിറ്റിയിവെ ജ്യോതിര്‍ ജീവശാസ്ത്ര പ്രൊഫസറായ ഡൊമനിക് പാപ്പിനോ ഥല്ലറുടെ കാഴ്ചപ്പാടില്‍ സംശയം പ്രകടിപ്പിച്ചിരുന്നു. ഈ സിദ്ധാന്തത്തിന്റെ പ്രായോഗിക സാധ്യതയെപ്പറ്റിയാണ് അദ്ദേഹം സംശയം പ്രകടിപ്പിച്ചത്.

‘ജീവനുമായി ബന്ധപ്പെട്ട രാസപ്രവര്‍ത്തനങ്ങള്‍ നടക്കണമെങ്കില്‍ ജലത്തിന്റെ സാന്നിദ്ധ്യം അത്യാവശ്യമാണ്. ഇതിനര്‍ത്ഥം അന്യഗ്രഹജീവികളുടെ കണ്ടെത്തല്‍ ജലത്തിന്റെ ഉറവിടം കണ്ടെത്തുന്നതിലേക്ക് നയിക്കും എന്നാണ്. ശുക്രനിലെ ഉപരിതല താപനില കണക്കിലെടുക്കുമ്പോള്‍ അവിടെ ജീവന്റെ സാന്നിദ്ധ്യം ഉണ്ടെന്ന് അവകാശപ്പെടാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ”ശുക്രനില്‍ ഒരുകാലത്ത് ജലമുണ്ടായിരുന്നുവെന്ന് വേണമെങ്കില്‍ സങ്കല്‍പ്പിക്കാം. എന്നാല്‍ ഫോസില്‍ രേഖകള്‍ ലഭിക്കുന്നതില്‍ തടസ്സം സൃഷ്ടിക്കുന്നത് ശുക്രനിലെ അഗ്നിപര്‍വ്വത പ്രവർത്തനങ്ങളാണെന്നും ‘അപാപ്പിനോ പറഞ്ഞു.

advertisement

Also read- Chandrayaan-3 | ഇന്ത്യയെ ‘മൂന്നാം നിരയിൽ’ നിന്ന് ‘മുൻനിരയിൽ‘ എത്തിച്ചതിൽ ഐഎസ്ആർഒയുടെ പങ്ക് വലുത്: പ്രധാനമന്ത്രി നരേന്ദ്രമോദി

അതേസമയം സൗരയുഥത്തിലെ മഞ്ഞ്മൂടിയ ഉപഗ്രഹങ്ങള്‍ സൂഷ്മജീവികളുടെ അതിജീവനത്തിന് അനുകൂലമായ സാഹചര്യങ്ങള്‍ പ്രദാനം ചെയ്യുന്നുവെന്ന കാര്യത്തില്‍ പാപ്പിനോയ്ക്കും ഥല്ലറിനും ഒരേ അഭിപ്രായമാണുള്ളത്. സൗരയൂഥത്തില്‍ ഏകദേശം 290 ഉപഗ്രഹങ്ങളുണ്ടെന്നാണ് നാസയുടെ ഡേറ്റ സൂചിപ്പിക്കുന്നത്. കൂടാതെ 462 ഛിന്നഗ്രഹങ്ങളും ചെറിയ ഗ്രഹങ്ങളും ഉണ്ട്. ” മഞ്ഞ് മൂടിയ ഉപഗ്രഹങ്ങളിലും ചൊവ്വയിലും അന്യഗ്രഹ ജീവികളുടെയോ അവയുടെ ഫോസിലുകളുടേയോ സാന്നിദ്ധ്യം കണ്ടെത്താന്‍ കഴിയും,” എന്നാണ് പാപ്പിനോ പറയുന്നത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/World/
ശുക്രനില്‍ അന്യഗ്രഹ ജീവികളുടെ സാന്നിദ്ധ്യമുണ്ടാകാന്‍ സാധ്യതയെന്ന് നാസയിലെ ശാസ്ത്രജ്ഞ 
Open in App
Home
Video
Impact Shorts
Web Stories