യുഎസിലെ സ്ത്രീകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ പുരുഷന്മാരില്‍ നാല് മടങ്ങ് അധികം ജീവനൊടുക്കാനുള്ള പ്രവണതയുണ്ട്. വാര്‍ദ്ധക്യത്തിലെത്തിയ പുരുഷന്മാരിലാണ് ജീവനൊടുക്കാനുള്ള പ്രവണത കൂടുതലെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, സ്ത്രീകൾ ജീവനൊടുക്കുന്ന നിരക്ക് 2022-ല്‍ ഇരട്ടിയായി. വെള്ളക്കാരായ സ്ത്രീകളിലും 25-നും 34-നും ഇടയില്‍ പ്രായമുള്ളവരിലുമാണ് ജീവനൊടുക്കാനുള്ള പ്രവണത കൂടുതല്‍.
മരണപ്പെട്ടവരില്‍ പകുതിയോളം പേര്‍ സ്വയം വെടിയുതിര്‍ത്താണ് മരിച്ചത്. പ്രായം ചെന്ന വെള്ളക്കാരായ പുരുഷന്മാരില്‍ ഏറിയ പങ്കും സ്വയം വെടിയുതിര്‍ത്താണ് ജീവനൊടുക്കിയത്. അതുപോലെ തന്നെ കൗമാരക്കാരായ കറുത്തവര്‍ഗക്കാരിലും ഈ പ്രവണത കൂടുതലാണെന്ന്, സിഡിസിയിലെ നയ ഉപദേശകനായ ആരി ഡേവിസ് പറഞ്ഞു. ''പ്രതിസന്ധിയിലൂടെ കടന്നുപോകുന്നവര്‍ക്ക് വേണ്ടി അല്‍പം സമയവും ഇടവും നീക്കിവെച്ചാല്‍ മരണസംഖ്യ കുറയ്ക്കാന്‍ കഴിയും,'' അദ്ദേഹം അമേരിക്കന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
advertisement
കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി യുഎസില്‍ ജീവനൊടുക്കുന്നരുടെ നിരക്ക് വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ ഭീതിജനകമായ കണക്ക് പുറത്തുവന്നിരിക്കുന്നത്. ഇതിനെതിരെ ദേശീയ തലത്തിൽ നടപടികൾ സ്വീകരിക്കാൻ 2021-ല്‍ യുഎസിലെ ഒരു സര്‍ജന്‍ ജനറല്‍ ആവശ്യപ്പെട്ടിരുന്നു.