അലീസ അവതരിപ്പിക്കേണ്ടിയിരുന്ന പ്രോഗ്രാം പിന്നീട് സംപ്രേഷണം ചെയ്യാനായില്ല. പകരം മറ്റൊരു പരിപാടി സംപ്രേഷണം ചെയ്യുകയായിരുന്നു. അൽപസമയത്തിനു ശേഷം സിബിഎസ് ലോസ് ഏഞ്ചൽസ് വൈസ് പ്രസിഡന്റും ന്യൂസ് ഡയറക്ടറുമായ മൈക്ക് ഡെല്ലോ സ്ട്രിറ്റോ അലീസയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള വിവരങ്ങൾ അറിയിച്ചു. ”ഇന്ന് രാവിലെ ഏഴു മണിക്കുള്ള വാർത്താ അവതരണത്തിനിടെ ഞങ്ങളുടെ സഹപ്രവർത്തകയായ അലിസ കാൾസൺ കുഴഞ്ഞുവീണു. അലിസയെ ആശുപത്രിയിലെത്തിക്കാൻ ഉടനടി നടപടി സ്വീകരിച്ച സഹപ്രവർത്തകർക്ക് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. അലീസ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. അധികം താമസിയാതെ നമുക്ക് നല്ല വാർത്ത അറിയാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. അലീസ ഉടൻ സുഖം പ്രാപിക്കാൻ ഞങ്ങൾ പ്രാർത്ഥിക്കുന്നു”, മൈക്ക് ഡെല്ലോ പറഞ്ഞു.
advertisement
Also read-ജർമ്മനിയിൽ ആരാധനാലയത്തിലുണ്ടായ വെടിവെപ്പിൽ ഏഴുപേർ കൊല്ലപ്പെട്ടു
താൻ സുഖം പ്രാപിച്ചു വരുന്നതായി അലീസ തന്നേ നേരിട്ട് പിന്നീട് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. ഫോൺ ചെയ്തും മെസേജ് അയച്ചും വിവരങ്ങള്‍ അന്വേഷിക്കുകയും തന്നെ ആശ്വസിപ്പിക്കുകയും ചെയ്ത എല്ലാവര്‍ക്കും അലീസ നന്ദി പറയുകയും ചെയ്തു.
2014 ൽ കാലാവസ്ഥാ റിപ്പോർട്ട് അവതരിപ്പിക്കുന്നതിനിടെയും അലീസക്ക് സമാനമായ അനുഭവം ഉണ്ടായിരുന്നു. അന്ന് വാർത്ത അവതരിപ്പിക്കുന്നതിനിടെ ഇവർ ഛർദിക്കുകയാണ് ചെയ്തത്. അലീസയുടെ ഹൃദയത്തിന്റെ വാൽവിൽ ദ്വാരമുള്ളതായി പിന്നീട് കണ്ടെത്തിയിരുന്നു.