"ഇത് ലൈംഗിക പീഡനമാണ്. ബ്രാ ധരിക്കാത്തതിന് ആളുകൾക്ക് വ്യത്യസ്ത കാരണങ്ങളുണ്ട്," @kaysheila എന്ന ഉപയോക്താവ് എക്സിൽ പോസ്റ്റ് ചെയ്തു. "ഇത് മനുഷ്യാവകാശ ലംഘനമാണ്. അവർക്കെതിരെ കേസെടുക്കൂ!!!" @kastrotwits എന്ന മറ്റൊരു ഉപയോക്താവ് കുറിച്ചു. എന്നാൽ ചിലർ ഈ പരിശോധനകളെ ന്യായീകരിച്ചു. സ്ത്രീകൾ ബ്രാ ധരിക്കാതെ പൊതു ഇടങ്ങളിൽ പോകുന്നത് 'അനുചിതമാണ്' എന്ന് പറഞ്ഞാണ് ഒരു വിഭാഗം ഈ നടപടിയെ ന്യായീകരിച്ചത്.യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് മുയിസ് ഒലാതുഞ്ചി, എക്സിലെ ഒരു പോസ്റ്റിൽ ഈ രീതിയെ ന്യായീകരിച്ചു.'ബ്രാ ഇല്ലെങ്കിൽ പ്രവേശനമില്ല' എന്നത് യൂണിവേഴ്സിറ്റിയിൽ പുതിയ നയമല്ലെന്നാണ് അദ്ദേഹം കുറിച്ചത്.
advertisement
"മാന്യവും ഏകാഗ്രത നിലനിർത്തുന്നതിനും സഹായിക്കുന്ന അന്തരീക്ഷം ലക്ഷ്യമിട്ടുള്ള ഒരു ഡ്രസ് കോഡ് നയം OOU പ്രോത്സാഹിപ്പിക്കുന്നു, വിദ്യാർത്ഥികളെ മാന്യമായും സ്ഥാപനത്തിന്റെ മൂല്യങ്ങൾക്ക് അനുസൃതമായും വസ്ത്രം ധരിക്കാൻ പ്രോത്സാഹിപ്പിക്കുന്നു," ഒലാതുഞ്ചി പറഞ്ഞു. "എതിർലിംഗക്കാരെ അനാവശ്യമായി മോഹിപ്പിക്കുന്നവിധത്തിലുള്ള മോശം വസ്ത്രധാരണം ഒഴിവാക്കുക" എന്ന് യൂണിവേഴ്സിറ്റി വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാല്‍, വലിയ വിവാദമായെങ്കിലും യൂണിവേഴ്സിറ്റി അധികൃതർ ഇതുവരെ ഔദ്യോഗികമായി ഒരു പ്രതികരണവും നൽകിയിട്ടില്ല. നൈജീരിയയിലെ മിക്ക സർവകലാശാലകളും വ്യത്യസ്ത രീതിയിലുള്ള ഡ്രസ് കോഡ് വിദ്യാർത്ഥികൾക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. മിനി-സ്കേർട്ടുകൾ ധരിക്കുന്നതിന് പലപ്പോഴും വിലക്കുണ്ട്. പുരുഷന്മാർക്ക് കമ്മലുകൾ അടക്കം ധരിക്കുന്നതിന് നിരോധനമുണ്ട്. നൈജീരിയയിലെ ജനസംഖ്യയിൽ 53.5 ശതമാനം മുസ്ലീങ്ങളും 44 ശതമാനം ക്രിസ്ത്യാനികളുമാണ്. സാമൂഹിക മനോഭാവങ്ങളുടെ കാര്യത്തിൽ, പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിൽ, വളരെക്കാലമായി ഒരു യാഥാസ്ഥിതിക രാജ്യമാണ് നൈജീരിയ.