TRENDING:

കൊതുക് കടിച്ചതിനെ തുടര്‍ന്ന് ഒന്‍പതുകാരിക്ക് കടുത്ത അണുബാധ; നടക്കാന്‍ കഴിയുന്നില്ലെന്ന് കുടുംബം

Last Updated:

കൊതുകു കടിച്ച് നാലാമത്തെ ദിവസമായപ്പോഴേക്കും തടിപ്പ് ഇരട്ടിവലിപ്പമായി. കൂടാതെ അതിനുചുറ്റും ചുവന്നനിറം പ്രത്യക്ഷപ്പെട്ടു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊതുകു കടിച്ചാല്‍ സാധാരണ ഒരു ചൊറിച്ചിലും ഏതാനും മണിക്കൂര്‍ നേരത്തേക്ക് കടിച്ചഭാഗത്ത് തടിപ്പുമുണ്ടാകുന്നത് സാധാരണയാണ്. ഒരു ദിവസത്തിനുള്ളില്‍ ഇത് അപ്രത്യക്ഷമാകുകയും ചെയ്യും. എന്നാല്‍, ഓസ്‌ട്രേലിയയിലെ കുടുംബത്തിന് ഒരു കൊതുകു കടിയുണ്ടാക്കിയത് കടുത്ത മനോവിഷമവും ഭയവുമാണ്. മക്കള്‍ക്കൊപ്പം വിനോദയാത്ര പോയതായിരുന്നു ഈ കുടുംബം. അവിടെ വെച്ചാണ് ഒന്‍പതുവയസ്സുകാരി അവയ്ക്ക് കൊതുകിന്റെ കടിയേറ്റത്. സാധാരണ പോലെ അവസാനിക്കുമെന്ന് കരുതിയെങ്കിലും അവസാനം കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നു.
News18
News18
advertisement

ന്യൂ സൗത്ത് വെയില്‍സിനെ ബല്ലിനയിലേക്കാണ് കുടുംബം യാത്ര പോയത്. ഇതിനിടെയാണ് അവയ്ക്ക് കൊതുകു കടിയേറ്റത്. കുട്ടികളെ സാധാരണ കൊതുകുകടിക്കാറുണ്ടെന്നും എന്നാല്‍ അത് സാധാരണപോലെ പ്രശ്‌നങ്ങളില്ലാതെ കടന്നുപോകാറുണ്ടെന്നും അമ്മ ബെക്ക് പറഞ്ഞതായി പ്രാദേശിക മാധ്യമമായ കിഡ്‌സ്‌പോട്ട് റിപ്പോര്‍ട്ട് ചെയ്തു.

''കുട്ടികളെ കൊതുകളും ചെറുപ്രാണികളും മുന്‍പ് നിരവധി തവണ കടിച്ചിട്ടുണ്ട്. എന്നാല്‍, ഒരിക്കലും ഇതുപോലെ അപകടകരമായിട്ടില്ല. ചൊറിച്ചില്‍ മാറുന്നതിന് ആന്റി ബാക്ടീരിയല്‍ ക്രീം പുരട്ടിക്കൊടുക്കാറുണ്ട്,'' ബെക്ക് പറഞ്ഞു.

''കൊതുകു കടിച്ച് നാലാമത്തെ ദിവസമായപ്പോഴേക്കും തടിപ്പ് ഇരട്ടിവലിപ്പമായി. കൂടാതെ അതിനുചുറ്റും ചുവന്നനിറം പ്രത്യക്ഷപ്പെട്ടു. വേദന അനുഭവപ്പെടുന്നുണ്ടെന്നും അവ പറഞ്ഞു,'' ബെക്ക് പറഞ്ഞു.

advertisement

''തുടര്‍ന്ന് ബാക്രോബാന്‍ എന്ന ആന്റിബയോട്ടിക് ക്രീം പുരട്ടി നോക്കി. എന്നാല്‍, അഞ്ചാമത്തെ ദിവസമായപ്പോഴേക്കും കുട്ടിയുടെ ആരോഗ്യം വഷളായി. കൊതുകു കടിച്ചപ്പോഴുണ്ടായ തടിപ്പ് ഒറ്റരാത്രികൊണ്ട് മൂന്നിരട്ടിയായി വര്‍ധിച്ചു. തുടര്‍ന്ന് കുട്ടിക്ക് നടക്കാന്‍ കഴിയാതെയായി. ഞങ്ങള്‍ വളരെയധികം ആശങ്കപ്പെട്ടു,'' ബെക്ക് പറഞ്ഞു.

ബെക്ക് ഉടന്‍ തന്നെ ഒരു നഴ്‌സുമായി ബന്ധപ്പെട്ടു. കോഫ്‌സ് ഹാര്‍ബറിലെ ഒരു ആശുപത്രിയിലേക്ക് പോകാന്‍ നഴ്‌സ് അവരോട് നിര്‍ദേശിച്ചു. തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ അഡ്മിറ്റാക്കുകയും ഡോക്ടര്‍ പരിശോധിക്കുകയും ചെയ്തു. കൊതുകിന്റെ കടിയേറ്റത് കാല്‍മുട്ടിന് പിറകിലും സന്ധിയിലുമായതിനാലാണ് അണുബാധ വര്‍ധിക്കാന്‍ കാരണമെന്ന് ഡോക്ടര്‍ പറഞ്ഞു. തുടര്‍ന്ന് മൂന്ന് ദിവസം ആന്റിബയോട്ടിക് ചികിത്സ നിര്‍ദേശിക്കുകയും ഐവി ഡ്രിപ്പ് ഇടുകയും ചെയ്തു. അപൂര്‍വമായ എംആര്‍എസ്എ എന്ന അണുബാധയാണ് അവയെ ബാധിച്ചതെന്ന് പരിശോധനയില്‍ കണ്ടെത്തി. അത് പെണ്‍കുട്ടിയുടെ തുട വരെ വ്യാപിച്ചിരുന്നു. ചര്‍മം മുഴുവന്‍ ചുവന്ന നിറം വ്യാപിക്കുകയും ചൂട് അനുഭവപ്പെടുകയും ചെയ്തു. തുടര്‍ന്ന് അവയുടെ ലിംഫ് നോഡുകള്‍ നീരുവെച്ചു. പിന്നീട് പെണ്‍കുട്ടിക്ക് മറ്റൊരു ആന്റിബയോട്ടിക് കോഴ്‌സ് ആരംഭിച്ചു. വൈകാതെ കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടു. ഒടുവില്‍ കുട്ടി പതിയെ നടന്നു തുടങ്ങുകയും ചെയ്തു.

advertisement

''നമ്മുടെ ശരീരത്തിലും ചര്‍മത്തിലും ബാക്ടീരിയകള്‍ കാണപ്പെടാറുണ്ട്. നഖത്തിനടയിലും ഇത്തരത്തില്‍ ബാക്ടീരിയകള്‍ കാണപ്പെടും. ഇത് ശരീരത്തിലെ വ്രണത്തിലൂടെ ഉള്ളിലേക്ക് പ്രവേശിക്കുന്നു. ഇത് രക്തത്തില്‍ പ്രവേശിച്ചാല്‍ അതില്‍ നിന്ന് പുറത്തുകടക്കാന്‍ പ്രയാസമാണ്,'' ബെക്ക് പറഞ്ഞു.

ആശുപത്രിയില്‍നിന്ന് നല്‍കിയ നിര്‍ദേശപ്രകാരം കുടുംബം മുഴുവന്‍ ബാക്ടീരിയകളെ നീക്കം ചെയ്യുന്ന പരിപാടിക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. അവരുടെ കാരവാനും കിടക്കകളും വസ്ത്രങ്ങളും തൂവാലകളുമെല്ലാം അണുനാശിനി കലര്‍ത്തിയ ചൂടുവെള്ളത്തില്‍ കഴുകിയെടുത്തു. അവ ഇപ്പോള്‍ അണുബാധയില്‍ നിന്ന് പൂര്‍ണമായും മുക്തയായെങ്കിലും ഈ സംഭവം അവര്‍ക്ക് വലിയ ആഘാതമായി മാറി.

advertisement

മലയാളം വാർത്തകൾ/ വാർത്ത/World/
കൊതുക് കടിച്ചതിനെ തുടര്‍ന്ന് ഒന്‍പതുകാരിക്ക് കടുത്ത അണുബാധ; നടക്കാന്‍ കഴിയുന്നില്ലെന്ന് കുടുംബം
Open in App
Home
Video
Impact Shorts
Web Stories