സംഭവം കണ്ടോടയെത്തിയവർ സിപിആർ നൽകി ആശുപത്രിയിലേക്ക് കൊണ്ടുപോയി. പക്ഷേ അടുത്ത ദിവസം അദ്ദേഹം മരിച്ചുവെന്ന് വോളൂസിയ കൗണ്ടി ബീച്ച് സുരക്ഷാ ഡയറക്ടർ ടാമി മാൽഫേഴ്‌സ് സിബിഎസിന്റെ ഫ്ലോറിഡ അഫിലിയേറ്റ് ഡബ്ല്യുകെഎംജിയോട് പറഞ്ഞു.
അതേസമയം ദാരുണമായ മരണപ്പെട്ട ആ യുവാവിന്റെ പേര് ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയിട്ടില്ലെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഭാര്യയോടൊപ്പം ഹണിമൂണിനായി എത്തി യുവാവ് മരണപ്പെട്ട സംഭവത്തിൽ തങ്ങൾ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും വരും വർഷങ്ങളിൽ അവളോടൊപ്പം നിരവധി വാർഷികങ്ങൾ ആഘോഷിക്കേണ്ടതായിരുന്നു.
ഞങ്ങളുടെ ലൈഫ് ഗാർഡുകളുടെയും ഇഎംഎസ് ടീമിന്റെയും അടിയന്തര ചികിത്സ ജീവനക്കാരുടെയും കഠിനാധ്വാനം അവനെ അവളിലേക്ക് തിരികെ കൊണ്ടുവരുമെന്ന് പ്രതീക്ഷിച്ചിരുന്ന വോളൂസിയ കൗണ്ടിയിലെ നമുക്കെല്ലാവർക്കും വേണ്ടി ഈ യുവതിക്ക് ആത്മാർത്ഥമായ അനുശോചനം അറിയിക്കുന്നുവെന്നും വോളൂസിയ കൗണ്ടി ഷെരീഫ് മൈക്ക് ചിറ്റ്വുഡ് പറഞ്ഞു.
advertisement