TRENDING:

എന്താണ് ഓപ്പറേഷൻ ബ്രഹ്മ? മ്യാൻമറിലേക്കുള്ള ഇന്ത്യയുടെ സഹായദൗത്യത്തിന്റെ പേരിന് പിന്നിൽ

Last Updated:

മ്യാൻമറിലുണ്ടായ ഭൂകമ്പത്തിൽ ആയിരത്തിലേറെ പേർ മരിക്കുകയും നിരവധി കെട്ടിടങ്ങൾ തകരുകയും നാലായിരത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അന്താരാഷ്ട മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇന്ത്യയുടെ അയൽ രാജ്യമായ മ്യാൻമറിലുണ്ടായ ഭൂകമ്പത്തിൽ ആയിരത്തിലേറെ പേർ മരിക്കുകയും നിരവധി കെട്ടിടങ്ങൾ തകരുകയും നാലായിരത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിരവധി വിദേശ രാജ്യങ്ങളാണ് ഇതിനോടകം തന്നെ മ്യാൻമറിന് സഹായ ഹസ്തവുമായെത്തിയത്. ഭൂകമ്പത്തിൽ തകർന്ന മ്യാൻമാറിനെ സഹായിക്കുന്നതിനായി ഇന്ത്യ ആരംഭിച്ച സഹായദൌത്യമാണ് ഓപ്പറേഷൻ ബ്രഹ്മ.
News18
News18
advertisement

ഓപ്പറേഷൻ ബ്രഹ്മയുടെ ഭാഗമായി, 15 ടൺ ദുരിതാശ്വാസ വസ്തുക്കളുമായി  ഹിൻഡൺ വ്യോമസേനാ വിമാന  താവളത്തിൽ നിന്ന് പറന്നുയർന്ന വിമാനം  മ്യാൻമറിലെ യാങ്കോണിലെത്തി. മ്യാൻമറിലെ ഇന്ത്യൻ അംബാസഡർ ദുരിതാശ്വാസ വസ്തുക്കൾ യാങ്കോൺ മുഖ്യമന്ത്രിക്ക് കൈമാറിയതായി വിദേശകാര്യ മന്ത്രാലയം (എംഇഎ) അറിയിച്ചു.

ആദ്യ വിമാനത്തിന് പിന്നാലെ തിരച്ചിൽ, രക്ഷാപ്രവർത്തകർ, ഉപകരണങ്ങൾ, നായ്ക്കൾ എന്നിവയുമായി രണ്ട് വിമാനങ്ങൾ കൂടി മ്യാൻമറിലേക്ക് പുറപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഓപ്പറേഷൻ ബ്രഹ്മയുടെ ഭാഗമായി ഇന്ത്യ വ്യോമസേനയുടെ രണ്ട് സി 17 ഗ്ലോബ്മാസ്റ്റർ, മൂന്ന് സി 130 ജെ ഹെർക്കുലീസ് വിമാനങ്ങൾ വിന്യസിച്ചിട്ടുണ്ട്. മ്യാൻമറിലെ ഭൂകമ്പബാധിതർക്ക് വൈദ്യസഹായം നൽകുന്നതിനായി ഫീൽഡ് ആശുപത്രിയുമായി രണ്ട് സി 17 വിമാനങ്ങളും മ്യാൻമറിലെത്തി.

advertisement

ദുരന്തത്തിൽ തകർന്നടിഞ്ഞ മ്യാൻമറിനെ പുനർനിർമ്മിക്കുന്നതായി മ്യാൻമർ സർക്കാരിനും ജനതയ്ക്കും ഇന്ത്യ നീട്ടുന്ന സഹായ ഹസ്തതത്തിന് സൃഷ്ടിയുടെ ദൈവമായ ബ്രഹ്മാവിന്റെ പേരാണ് നൽകിയതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. മാനുഷിക സഹായ, ദുരന്ത നിവാരണ പ്രവർത്തനങ്ങൾ (എച്ച്എഡിആർ) വിമാനം വഴി എത്തിക്കുന്നതിന് പുറമേ, ആഗ്രയിൽ നിന്നുള്ള 118 അംഗങ്ങളുള്ള ഒരു ഫീൽഡ് ആശുപത്രിയും ശനിയാഴ്ച വൈകുന്നേരം പുറപ്പെട്ടു.

മ്യാൻമറിന് സഹായം നൽകുന്നതിനായി ശക്തമായ കോൺക്രീറ്റ് കട്ടറുകൾ, ഡ്രിൽ മെഷീനുകൾ, ചുറ്റികകൾ, പ്ലാസ്മ കട്ടിംഗ് മെഷീനുകൾ തുടങ്ങിയ ഭൂകമ്പ രക്ഷാ ഉപകരണങ്ങളുമായി ഓപ്പറേഷൻ ബ്രഹ്മയുടെ കീഴിൽ ഫെഡറൽ ദുരന്ത നിവാരണ സേനയിലെ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.ഡൽഹിക്കടുത്ത് ഗാസിയാബാദ് ആസ്ഥാനമായുള്ള എട്ടാമത് എൻഡിആർഎഫ് ബറ്റാലിയനിലെ കമാൻഡന്റ് പി കെ തിവാരിയാണ് അർബൻ സെർച്ച് ആൻഡ് റെസ്‌ക്യൂ (യുഎസ്എആർ) ടീമിനെ നയിക്കുന്നത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/World/
എന്താണ് ഓപ്പറേഷൻ ബ്രഹ്മ? മ്യാൻമറിലേക്കുള്ള ഇന്ത്യയുടെ സഹായദൗത്യത്തിന്റെ പേരിന് പിന്നിൽ
Open in App
Home
Video
Impact Shorts
Web Stories