TRENDING:

വിവാദമായ ഹാരി-മേഗൻ അഭിമുഖം എന്താണ്? അഭിമുഖം നടത്തിയ ഓപ്ര വിൻഫ്രിക്ക് ലഭിച്ചത് 51 കോടി

Last Updated:

Oprah Winfrey interview with Harry and Meghan Markle sold for a whopping 51 crores | ബ്രിട്ടീഷ് രാജകുടുംബത്തെ പിടിച്ചുകുലുക്കിയ മേഗനും ഹാരിയുമായുള്ള അഭിമുഖം അന്താരാഷ്ട്ര ശ്രദ്ധ നേടിയിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ബ്രിട്ടീഷ് രാജകുടുംബത്തെ പിടിച്ചുകുലുക്കിയ മേഗനും ഹാരിയുമായുള്ള യുഎസ് ടിവി അവതാരക ഓപ്ര വിൻഫ്രിയുടെ അഭിമുഖം 51 ദശലക്ഷം ഡോളറിന് (7 മില്യൺ യുഎസ് ഡോളർ) വിറ്റു. മേഗന്റെയും ഹാരിയുടെയും അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അന്താരാഷ്ട്ര മാധ്യമങ്ങളിൽ സുപ്രധാനവാർത്തകളാണ്.
advertisement

മാധ്യമപ്രവർത്തകയായ ഓപ്ര വിൻഫ്രിക്ക് നൽകിയ അഭിമുഖത്തിൽ മേഗൻ മാർക്കൽ രാജകുടുംബത്തിൽ നിന്നും നേരിട്ട വംശീയ അധിക്ഷേപങ്ങളെയും അവഗണനയെയും കുറിച്ച് വിവരിച്ചു. ഇതിനെ പിന്തുണച്ചുകൊണ്ട് ഹാരി രാജകുമാരൻ രാജകൊട്ടാരത്തിന്റെ അരക്ഷിതാവസ്ഥയെക്കുറിച്ചും എല്ലാ റോയൽറ്റികളും ഉപേക്ഷിക്കേണ്ട സാഹചര്യത്തെക്കുറിച്ചും വിവരിച്ചു.

സിബിഎസ് ചാനൽ ശനിയാഴ്ച രാത്രിയാണ് ഹാരിയും മേഗനുമായുള്ള അഭിമുഖം സംപ്രേഷണം ചെയ്തു. സിബി‌എസിന്റെ പ്രൈം ടൈം സ്‌പെഷലായി സംപ്രേഷണം ചെയ്ത അഭിമുഖം ഓപ്രയിൽ നിന്ന് 7 മില്യൺ ഡോളറിനാണ് വാങ്ങിയിരിക്കുന്നത്.

വർഷങ്ങളായി രാജകുടുംബത്തെ ബാധിക്കുന്ന പ്രശ്നങ്ങൾ മേഗന്റെയും ഹാരിയുടെയും വാക്കുകളിലൂടെ 17.1 ദശലക്ഷം പേർ കണ്ടു. ആപ്പിൾ, നെറ്ഫ്ലിക്സ് പോലുള്ള ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ അഭിമുഖം നടത്താൻ കഴിയുമെങ്കിലും, വാർത്താ കവറേജും സിബിഎസിൽ ലഭ്യമായ പ്രൈം ടൈം സ്ലോട്ടും കാരണം സിബിഎസിന് അഭിമുഖം നൽകാൻ ഓപ്ര തീരുമാനിക്കുകയായിരുന്നു എന്ന് റിപ്പോർട്ടുണ്ട്. മുൻ സിബിഎസ് മാധ്യമപ്രവർത്തക കൂടിയാണ് ഓപ്ര.

advertisement

സിബിഎസ് സംപ്രേഷണം ചെയ്ത രണ്ട് മണിക്കൂർ അഭിമുഖത്തിന്റെ ആദ്യ പകുതിയിൽ, മേഗനുമായുള്ള സംഭാഷണം മാത്രമാണുള്ളത്. ഈ എപ്പിസോഡ് രാജകുടുംബത്തിലേക്ക് വിവാഹം കഴിച്ചു വന്നത് മുതൽ മാതൃത്വം വരെ മേഗൻ നേരിട്ട ദുരന്തത്തിന്റെ കഥ പറയുന്നു. തുടർന്ന് ഹാരി തന്റെ അനുഭവങ്ങളും ഭാവി ജീവിതവും മേഗനുമായും ഓപ്രയുമായും പങ്കിടുന്നു.

ഹാരി രാജകുമാരന്റെയും മേഗൻ മാർക്കിളിന്റെയും കഥ ആരംഭിക്കുന്നത് 2016ൽ ഇരുവരും ഡേറ്റിംഗ് ആരംഭിച്ചപ്പോഴാണ്. ബാക്കി, അവർ പറയുന്നതുപോലെ, ചരിത്രമാണ്.

advertisement

ഹാരി രാജകുമാരനും മേഗൻ മർക്കലും വിവാഹനിശ്ചയം നടത്തിയെന്ന അഭ്യൂഹങ്ങൾക്കും റിപ്പോർട്ടുകൾക്കും ഒടുവിൽ, 2017 നവംബറിൽ ഇരുവരും വിവാഹനിശ്ചയം ഔദ്യോഗികമായി പ്രഖ്യാപിച്ചു. അപ്പോഴേക്കും മേഗൻ രാജ്ഞിയെയും ഹാരിയുടെ പിതാവ് ചാൾസ് രാജകുമാരനെയും സഹോദരഭാര്യ കേറ്റ് മിഡിൽടനെയും കണ്ടു. 2018 മെയ് 19ന് ഇവർ വിവാഹിതരായി. വിൻഡ്‌സർ കാസിലിലെ സെന്റ് ജോർജ്ജ് ചാപ്പലിലായിരുന്നു ഇവരുടെ വിവാഹം.

2019 ഒക്ടോബറിൽ ഡ്യൂക്കും ഡച്ചസും സാമ്പത്തികമായി സ്വതന്ത്രരാകാൻ ആഗ്രഹിക്കുന്നുവെന്നും രാജകീയ ജീവിതത്തിൽ നിന്ന് പിന്മാറുമെന്നും പ്രഖ്യാപിച്ചു. ഇത് 'മെഗ്‌സിറ്റ്' എന്നറിയപ്പെട്ടു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: The explosive interview of US TV presenter Oprah Winfrey with Meghan and Harry, having shocking revelations about, British royal family, is sold for $ 51 million. The Harry-Meghan couple have relinquished royalties. The first half of the two-hour interview had Meghan describing the racial slurs and neglect she underwent in the British royal family

advertisement

മലയാളം വാർത്തകൾ/ വാർത്ത/World/
വിവാദമായ ഹാരി-മേഗൻ അഭിമുഖം എന്താണ്? അഭിമുഖം നടത്തിയ ഓപ്ര വിൻഫ്രിക്ക് ലഭിച്ചത് 51 കോടി
Open in App
Home
Video
Impact Shorts
Web Stories