TRENDING:

‘ലോകത്തെ പകുതി രാജ്യങ്ങളെയും തകർക്കും; സിന്ധുനദിയിൽ ഡാം പണിതാൽ നശിപ്പിക്കും’; ആണവായുധ ഭീഷണയുമായി പാക് സൈനിക മേധാവി

Last Updated:

“നമ്മൾ ഒരു ആണവ രാഷ്ട്രമാണ്, നമ്മൾ തകരാൻ പോകുകയാണെന്ന് തോന്നിയാല്‍, ലോകത്തിന്റെ പകുതിയും നമ്മളോടൊപ്പം കൊണ്ടുപോകും” അസിം മുനീർ പറഞ്ഞു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: ഇന്ത്യക്കെതിരെ ആണവ ഭീഷണിയുമായി പാക്‌ സൈനിക മേധാവി അസിം മുനീർ. പാകിസ്ഥാൻ ആണവായുധമുള്ള രാജ്യമാണെന്നും ലോകത്തെ പകുതി രാജ്യങ്ങളെയും തകർക്കുമെന്നുമാണ് ഭീഷണി. അമേരിക്കയിലെ ഫ്ലോറിഡയില്‍‌ പാക് ബിസിനസുകാർ ഒരുക്കിയ വിരുന്നിലാണ് അസിം മുനീറിന്റെ പരാമർശം. ‘പാകിസ്ഥാൻ ആണവായുധമുള്ള രാജ്യമാണ്, ഞങ്ങൾ തകരുകയാണെന്ന് തോന്നിയാൽ ലോകത്തെ പകുതി രാജ്യങ്ങളേയും തകർക്കും’ എന്നായിരുന്നു അസിം മുനീർ പറഞ്ഞത്.
അസീം മുനീർ
അസീം മുനീർ
advertisement

സിന്ധുനദിയിൽ ഇന്ത്യ ഡാം പണിതാൽ തകർക്കുമെന്നും അസിം മുനീർ ഭീഷണി മുഴക്കി. “നമ്മൾ ഒരു ആണവ രാഷ്ട്രമാണ്, നമ്മൾ തകരാൻ പോകുകയാണെന്ന് തോന്നിയാല്‍, ലോകത്തിന്റെ പകുതിയും നമ്മളോടൊപ്പം കൊണ്ടുപോകും” അസിം മുനീർ പറഞ്ഞു. മൂന്നാമതൊരു രാജ്യത്തിനെതിരെ അമേരിക്കയുടെ മണ്ണിൽ നിന്ന് ആണവ ഭീഷണി ഉയരുന്നത് ഇതാദ്യമാണ്.

സിന്ധു നദീജലകരാർ താൽക്കാലികമായി നിർത്തിവയ്ക്കാനുള്ള ഇന്ത്യയുടെ നീക്കം 250 ദശലക്ഷം ആളുകളെ പട്ടിണിയിലേക്ക് തള്ളിവിടുമെന്ന് മുനീർ‌ പറഞ്ഞു. “ഇന്ത്യ ഒരു അണക്കെട്ട് പണിയുന്നതുവരെ ഞങ്ങൾ കാത്തിരിക്കും, അങ്ങനെ ചെയ്യുമ്പോൾ, 10 മിസൈലുകൾ ഉപയോഗിച്ച് ഞങ്ങൾ അത് നശിപ്പിക്കും” മുനീർ ഭീഷണി ഉയർത്തി. “സിന്ധു നദി ഇന്ത്യക്കാരുടെ കുടുംബ സ്വത്തല്ല. നമുക്ക് മിസൈലുകൾക്ക് ഒരു കുറവുമില്ല” എന്നും അസിം മുനീർ പറഞ്ഞു.

advertisement

രണ്ട് മാസത്തിനുള്ളിൽ പാകിസ്ഥാൻ കരസേനാ മേധാവി അമേരിക്കയിലെ ഉന്നത സൈനിക ഉദ്യോഗസ്ഥരെ കാണുന്നതിനായി രണ്ടാമത്തെ തവണയാണ് അമേരിക്ക സന്ദർശിക്കുന്നത്. മുനീർ യുഎസ് ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ജനറൽ ജോൺ ഡാൻ കെയ്‌നുമായി ചർച്ച നടത്തുകയും പാകിസ്ഥാൻ സന്ദർശിക്കാൻ അദ്ദേഹത്തെ ക്ഷണിക്കുകയും ചെയ്തുവെന്ന് പാകിസ്ഥാൻ സൈനിക വിഭാഗത്തിന്റെ പ്രസ്താവനയിൽ പറയുന്നു.

Summary: ‌Pakistan Army Chief General Asim Munir once again threatened India, saying that Islamabad would plunge the region into nuclear war and would take “almost half of the world" down if the country faces an existential threat in a future war with New Delhi, as reported by The Print.

advertisement

മലയാളം വാർത്തകൾ/ വാർത്ത/World/
‘ലോകത്തെ പകുതി രാജ്യങ്ങളെയും തകർക്കും; സിന്ധുനദിയിൽ ഡാം പണിതാൽ നശിപ്പിക്കും’; ആണവായുധ ഭീഷണയുമായി പാക് സൈനിക മേധാവി
Open in App
Home
Video
Impact Shorts
Web Stories