ആരോഗ്യം, അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം, സംസ്‌കാരം, പരിസ്ഥിതി തുടങ്ങിയ ഘടങ്ങള്‍ മുന്‍നിര്‍ത്തിയാണ് റാങ്കിംഗ് നടത്തിയത്. 1 മുതല്‍ 100 വരെ സ്‌കോറാണ് റാങ്കിംഗില്‍ രാജ്യങ്ങള്‍ക്ക് നല്‍കിയത്. ഏറ്റവും താമസയോഗ്യമല്ലാത്തത്എന്ന കാറ്റഗറിയിലുള്ള നഗരത്തിനാണ് സ്‌കോര്‍ 1. ഐഡിയല്‍ നഗരങ്ങള്‍ക്കാണ് 100 സ്‌കോര്‍ നല്‍കിയത്. 37.5 ആണ് റാങ്കിംഗില്‍ കറാച്ചിയ്ക്ക് ലഭിച്ച ആകെ സ്‌കോര്‍. സുസ്ഥിരത ഘടകത്തില്‍ വളരെ കുറഞ്ഞ സ്‌കോറായ 20 ആണ് കറാച്ചിയ്ക്ക് ലഭിച്ചത്. ആരോഗ്യ സംരക്ഷണത്തിന് 33, സംസ്‌കാരം, പരിസ്ഥിതി ഘടകം എന്നിവയ്ക്ക് 35, വിദ്യാഭ്യാസത്തിന് 66, അടിസ്ഥാന സൗകര്യവികസനത്തില്‍ 51 എന്നിങ്ങനെയാണ് കറാച്ചിയ്ക്ക് ലഭിച്ച സ്‌കോര്‍.
advertisement
വാസയോഗ്യമായ നഗരങ്ങളുടെ റാങ്കിംഗില്‍ ഇതാദ്യമായല്ല കറാച്ചി മോശം പ്രകടനം കാഴ്ചവെയ്ക്കുന്നത്. 2021ല്‍ 140 നഗരങ്ങളുടെ റാങ്കിംഗില്‍ 134-ാം സ്ഥാനത്തായിരുന്നു കറാച്ചി. 2019ല്‍ കറാച്ചിയ്ക്ക് 136-ാം സ്ഥാനമായിരുന്നു. പശ്ചിമ യൂറോപ്പ്, കാനഡ എന്നിവിടങ്ങളിലെ നഗരങ്ങളാണ് പട്ടികയില്‍ ഉയര്‍ന്ന സ്ഥാനം നേടിയത്. വാസസോഗ്യമായ നഗരങ്ങളില്‍ ഒന്നാം സ്ഥാനത്തെത്തിയത് ഓസ്ട്രിയന്‍ നഗരമായ വിയന്നയാണ്. അഞ്ച് വര്‍ഷത്തിനിടെ ഇത് നാലാം തവണയാണ് വിയന്ന ഒന്നാം സ്ഥാനത്തെത്തുന്നത്. ഡെന്‍മാര്‍ക്കിലെ പ്രധാന നഗരമായ കോപ്പന്‍ഹേഗനാണ് റാങ്കിംഗില്‍ രണ്ടാം സ്ഥാനം നേടിയത്. മൂന്നാം സ്ഥാനത്ത് മെല്‍ബണ്‍ നഗരമാണ്.
‘ആദ്യ പത്ത് സ്ഥാനത്തെത്തിയ നഗരങ്ങളില്‍ 9 എണ്ണവും ചെറുതും ഇടത്തരവുമായ നഗരങ്ങളാണ്. ആദ്യത്തെ 50 സ്ഥാനത്തെത്തിയ നഗരങ്ങളെല്ലാം സമ്പന്ന രാഷ്ട്രങ്ങളുടെ ഭാഗമാണ്,” എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പട്ടികയില്‍ 69-ാം സ്ഥാനത്താണ് ന്യൂയോര്‍ക്ക് നഗരം. റഷ്യന്‍ അധിനിവേശം തുടരുന്നതിനാല്‍ ഉക്രൈയ്ന്‍ നഗരമായ കീവിനെ റാങ്കിംഗില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. സംഘര്‍ഷം തുടരുന്നതിനാല്‍ റഷ്യയിലെ പ്രധാന നഗരങ്ങളായ മോസ്‌കോ, സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് എന്നിവയേയും പട്ടികയിലുള്‍പ്പെടുത്താന്‍ കഴിഞ്ഞില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.