ഇറാനുമായി ബന്ധമുള്ളയാളാണ് ഇയാളെന്നും റിപ്പോര്‍ട്ടുണ്ട്. കൊലപാതകത്തിന് വാടക കൊലയാളികളെ ഏര്‍പ്പെടുത്തിയത് ഇയാളെന്നാണ് യുഎസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റിന് മുന്നില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത്. ഇറാന് കേസുമായി നേരിട്ട് ബന്ധമുണ്ടെന്നും എഫ്ബിഐ മേധാവി ക്രിസ്റ്റഫര്‍ വ്രേ ആരോപിച്ചു.46 വയസ്സുള്ള ആസിഫ് മെര്‍ച്ചന്റ് ഇറാനില്‍ കുറച്ച് നാള്‍ ചെലവഴിച്ച ശേഷം പാകിസ്ഥാനില്‍ നിന്നുമാണ് യുഎസിൽ എത്തിയത്.
യുഎസിലെത്തിയ ആസിഫ് ജൂണ്‍ മാസത്തില്‍ ന്യൂയോര്‍ക്കിലേക്ക് യാത്ര തിരിച്ചു. വാടക കൊലയാളിയെ കാണാനായിരുന്നു ഈ യാത്ര. മറ്റ് രണ്ട് വാടക കൊലയാളികള്‍ക്ക് അഡ്വാന്‍സായി ഇയാള്‍ 5000 ഡോളറും കൈമാറിയിരുന്നു. യുഎസ് വിടാനൊരുങ്ങവെ കഴിഞ്ഞ മാസമാണ് ആസിഫ് പിടിയിലാകുന്നത്. താന്‍ പാകിസ്ഥാനിൽ എത്തിയ ശേഷം കൊലപ്പെടുത്താൻ ഉദ്ദേശിക്കുന്നവരുടെ വിവരങ്ങള്‍ കൈമാറാമെന്നായിരുന്നു വിലയ്‌ക്കെടുത്ത കൊലയാളികളോട് ഇയാള്‍ പറഞ്ഞിരുന്നത്.
advertisement
ആരെയൊക്കെ വധിക്കണം എന്നു സംബന്ധിച്ച് ആഗസ്റ്റ്- സെപ്റ്റംബര്‍ മാസങ്ങളിലായി വിവരങ്ങള്‍ നല്‍കാമെന്നും ഇയാള്‍ പറഞ്ഞിരുന്നു. കുറ്റപത്രത്തിൾ ഡൊണാൾഡ് ട്രംപിന്റെ പേര് പരാമര്‍ശിക്കുന്നില്ലെങ്കിലും അദ്ദേഹം മെർച്ചന്റിന്റെ ലക്ഷ്യങ്ങളിലൊന്നായിരുന്നുവെന്ന് സ്ഥിരീകരിക്കുന്ന സ്രോതസ്സുകളെ ഉദ്ധരിച്ച് സിബിഎസ് റിപ്പോർട്ടു ചെയ്തിട്ടുണ്ട്.