TRENDING:

പാകിസ്ഥാന്റെ ഒളിംപിക്‌സ് സ്വര്‍ണമെഡല്‍ ജേതാവ് ഭീകരനേതാവിനൊപ്പം; വീഡിയോ വൈറല്‍

Last Updated:

പാരീസ് ഒളിമ്പിക്‌സില്‍ ജാവലിന്‍ ത്രോയില്‍ പാകിസ്ഥാന് വേണ്ടി സ്വര്‍ണമെഡല്‍ നേടിയ അര്‍ഷാദ് നദീമിന്റെ വീഡിയോയാണ് വൈറലായത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പാരീസ് ഒളിമ്പിക്‌സില്‍ ജാവലിന്‍ ത്രോയില്‍ പാകിസ്ഥാന് വേണ്ടി സ്വര്‍ണമെഡല്‍ നേടിയ അര്‍ഷാദ് നദീം ഭീകരനേതാവിനൊപ്പം ഇരിക്കുന്ന വീഡിയോ വൈറലാകുന്നു. അമേരിക്കയുടെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെട്ട മുഹമ്മദ് ഹാരിസ് ധറിനൊപ്പം ഇരുന്ന് സംസാരിക്കുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയ്ക്ക് തുടക്കമിട്ടിരിക്കുന്നത്. ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബയുടെ രാഷ്ട്രീയ വിഭാഗമായ മിലി മുസ്ലിം ലീഗിന്റെ(എംഎംഎല്‍) ജോയിന്റ് സെക്രട്ടറിയാണ് ധര്‍.
advertisement

പാരീസ് ഒളിമ്പിക്‌സിന് ശേഷം പാകിസ്ഥാനില്‍ തിരികെയെത്തിയപ്പോള്‍ ചിത്രീകരിച്ചതാണ് ഈ വീഡിയോ എന്ന് സാമൂഹിക മാധ്യമത്തില്‍ ചിലര്‍ അവകാശപ്പെട്ടു. എന്നാല്‍, ഇക്കാര്യത്തില്‍ വ്യക്തതയില്ല. 166 പേരുടെ മരണത്തിനിടയാക്കിയ 2008ലെ മുംബൈ ആക്രമണത്തിന്റെ സൂത്രധാരനെന്ന് കരുതപ്പെടുന്ന ഹാഫിസ് സയീദ് രൂപീകരിച്ച സംഘടനയാണ് എംഎംഎല്‍. 2018-ല്‍ യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ട്രഷറി ഏഴ് പേരെ ആഗോള തീവ്രവാദികളായി പ്രഖ്യാപിച്ചിരുന്നു.

എംഎംഎല്‍ പ്രസിഡന്റ് സെയ്ഫുള്ള ഖാലിദ്, മുസമില്‍ ഇഖ്ബാല്‍ സാഷിമി, ഹാരിസ് ധര്‍, തബിഷ് ഖയൂം, ഫയാസ് അഹമ്മദ്, ഫെയ്‌സല്‍ നദീം, മുഹമ്മദ് ഇഹ്‌സാന്‍ എന്നിവരെയാണ് ആഗോള ഭീകരവാദികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇവര്‍ ലഷ്‌കറെ തൊയ്ബയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചിരുന്നതായി സംശയിക്കുന്നുണ്ട്. 2017-ലാണ് എംഎംഎല്ലിന് സയീദ് രൂപം നല്‍കുന്നത്. 2018ലെ തെരഞ്ഞെടുപ്പില്‍ എംഎംഎല്‍ മത്സരിക്കുമെന്ന് സയീദ് അറിയിച്ചിരുന്നു. എന്നാല്‍, യുഎസ് ഉപരോധമേര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് എംഎംഎല്ലിനെ രാഷ്ട്രീയ പാര്‍ട്ടിയായി രജിസ്റ്റര്‍ ചെയ്യാന്‍ കഴിഞ്ഞില്ല.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പാകിസ്ഥാന്റെ ഒളിമ്പിക്‌സ് ചരിത്രത്തില്‍ ആദ്യമായി സ്വര്‍ണമെഡല്‍ നേടിയ വ്യക്തിയാണ് 27കാരനായ നദീം അര്‍ഷാദ്. പാരീസ് ഒളിമ്പിക്‌സില്‍ പുരുഷന്മാരുടെ ജാവലിന്‍ ത്രോ മത്സരത്തില്‍ 92.97 മീറ്റര്‍ ദൂരം എറിഞ്ഞിട്ട് ഒളിമ്പിക്‌സ് റെക്കോഡോടെയാണ് നദീം സ്വര്‍ണമെഡല്‍ നേടിയത്. ഈ മത്സരത്തില്‍ ഇന്ത്യയുടെ നീരജ് ചോപ്ര വെള്ളി മെഡല്‍ നേടിയിരുന്നു. ഒളിമ്പിക്‌സില്‍ സ്വര്‍ണമെഡല്‍ നേടിയ ശേഷം ജന്മനാടായ പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ഗ്രാമത്തില്‍ തിരികെയെത്തിയ നദീമിന് വമ്പിച്ച വരവേല്‍പ്പാണ് നല്‍കിയത്.

മലയാളം വാർത്തകൾ/ വാർത്ത/World/
പാകിസ്ഥാന്റെ ഒളിംപിക്‌സ് സ്വര്‍ണമെഡല്‍ ജേതാവ് ഭീകരനേതാവിനൊപ്പം; വീഡിയോ വൈറല്‍
Open in App
Home
Video
Impact Shorts
Web Stories