മരുന്ന് ഉപയോഗിച്ച് ഷണ്ഡീകരണം നടത്തിയാല്‍ ജീവിതകാലത്തിനിടെ പ്രതിക്ക് ലൈഗിംക ബന്ധത്തില്‍ കഴിവില്ലാതായി മാറുമെന്നാണ് ബില്ലില്‍ പറയുന്നത്.
അതിവേഗ കോടതികളിലൂടെ ബലാത്സംഗ കേസുകളുടെ വിചാരണ നാല് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കി ശിക്ഷയായി ഷണ്ഡീകരണം വിധിക്കാനുള്ള ബലാത്സംബ വിരുദ്ധ ബില്ലിന് പ്രസിഡന്റ് ആരിഫ് ആല്‍ഫി ഒരു വര്‍ഷം മുന്‍പ് തന്നെ അംഗീകാരം നല്‍കിയിരുന്നു.
കുറ്റകൃത്യങ്ങള്‍ കൂടുന്നതിനെതിരെ ജനങ്ങളുടെ ഭാഗത്ത് നിന്ന് വലിയ പ്രതിഷേധമാണ് ഉയര്‍ന്നിരുന്നത്. രാജ്യത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേയുള്ള കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതിന്റെ അടിസ്ഥാനത്തിലാണ് കുറ്റകൃത്യങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെ പുതിയ നിയമം നടപ്പിലാക്കുന്നത്.
advertisement
എന്നാല്‍ ഈ നിയമത്തിനെതിരെ ജമാഅത്ത് ഇസ്ലാമി സെനറ്റായ മുഷ്താഖ് അഹമ്മദ് രംഗത്തെത്തിയിരുന്നു ബലാത്സംഗം ചെയ്യുന്നവരെ പരസ്യമായി തൂക്കിലേറ്റണമെന്നും ഷണ്ഡീകരിക്കുന്നതിനെ കുറിച്ച് ശരിഅത്തില്‍ പരാമര്‍ശമില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്.
ബലാത്സംഗ വിരുദ്ധ ബില്ലിനു പുറമേ മറ്റ് 33 ബില്ലുകളും പാസ്സാക്കിയിട്ടുണ്ട്.
പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവ് അറസ്റ്റിൽ
കൊല്ലം: വിവാഹവാഗ്ദാനം നൽകി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ യുവാവ് അറസ്റ്റില്‍. കൊല്ലം (Kollam) തൃക്കരുവ വന്മള കടപ്പായില്‍ വീട്ടില്‍ ആരോമല്‍(26) ആണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയിൽ അഞ്ചാലുംമൂട് പൊലീസ് (Kerala Police) ആണ് പ്രതിയെ പിടികൂടിയത്. പിന്നീട് പോക്സോ (Pocso) ഉൾപ്പടെയുള്ള വകുപ്പുകൾ ചേർത്ത് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Also Read- Man rapes daughter| ജാതി മാറി വിവാഹം കഴിച്ച മകളെ പിതാവ് ബലാത്സംഗം ചെയ്തു കൊന്നു
Also Read-ഭാര്യയുടെ അശ്ലീല വീഡിയോ കണ്ട യുവാവിന്റെ ആത്മഹത്യ; കാമുകന് പിന്നാലെ യുവതിയും അറസ്റ്റിൽ
കൊല്ലം സിറ്റി അസി. പൊലീസ് കമീഷണര്‍ ജി.ഡി വിജയകുമാറിന്റെ നിര്‍ദേശപ്രകാരം അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ സി. ദേവരാജന്‍, എസ്.ഐമാരായ ശബ്ന, റഹീം, എ.എസ്.ഐ ഓമനക്കുട്ടന് വനിത സി.പി.ഒ രാജി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.