Man rapes daughter| ജാതി മാറി വിവാഹം കഴിച്ച മകളെ പിതാവ് ബലാത്സംഗം ചെയ്തു കൊന്നു
- Published by:Naseeba TC
- news18-malayalam
Last Updated:
രണ്ട് ദിവസം മുമ്പാണ് യുവതിയുടേയും എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റേയും മൃതദേഹം കാട്ടിൽ നിന്നും കണ്ടെത്തിയത്.
മധ്യപ്രദേശ്: ഇതര ജാതിയിൽ പെട്ട യുവാവിനെ വിവാഹം കഴിച്ചതിന്റെ (inter caste marriage) പേരിൽ മകളെ ബലാത്സംഗം (Man rapes daughter) ചെയ്ത് കൊന്ന് പിതാവ്. മധ്യപ്രദേശിലെ ഭോപ്പാൽ ജില്ലിയിൽ റാത്തിബാദിലുള്ള 55 കാരനാണ് പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരിൽ സ്വന്തം മകളെ ക്രൂരമായി കൊലപ്പെടുത്തിയത്.
രണ്ട് ദിവസം മുമ്പാണ് യുവതിയുടേയും എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റേയും മൃതദേഹം സ്ഥലത്തെ സമസ്ഘഡ് വനത്തിൽ നിന്നും കണ്ടെത്തുന്നത്. ദിവസങ്ങൾക്ക് മുമ്പ് അസുഖത്തെ തുടർന്നാണ് കുഞ്ഞ് മരണപ്പെട്ടത്. കുഞ്ഞിന്റെ അന്ത്യ കർമങ്ങൾ നിർവഹിക്കാനായി വനത്തിലേക്ക് മകളെ കൂട്ടിക്കൊണ്ടുപോയ പിതാവ് ഇവിടെ വെച്ച് ബലാത്സംഗം ചെയ്ത് കൊല്ലുകയായിരുന്നുവെന്ന് ഭർത്താവിന്റെ ബന്ധുക്കൾ ആരോപിച്ചു.
ഒരു വർഷം മുമ്പാണ് യുവതിയുടെ വിവാഹം നടക്കുന്നത്. ഇതര ജാതിയിൽ പെട്ട യുവാവിനെ പ്രണയിച്ച് വിവാഹം ചെയ്തതിനെ തുടർന്ന് മകളുമായി ഇയാൾ നിരന്തരം കലഹിച്ചിരുന്നതായും ബന്ധുക്കൾ ആരോപിക്കുന്നു. ഇതിനെ തുടർന്ന് മകളെ ഇയാൾ പീഡിപ്പിച്ച് കൊല്ലുകയായിരുന്നു. പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതി കുറ്റം സമ്മതിച്ചതായി ഇന്ത്യ ടുഡേ റിപ്പോർട്ടിൽ പറയുന്നു.
advertisement
രണ്ട് ദിവസം മുമ്പാണ് യുവതിയുടെയും കുഞ്ഞിന്റെയും മൃതദേഹം വികൃതമായ നിലയിൽ വനത്തിൽ നിന്ന് കണ്ടെത്തിയതെന്ന് റാത്തിബാദ് സ്റ്റേഷൻ ഹൗസ് ഓഫീസർ സുധേഷ് തിവാരിയെ ഉദ്ധരിച്ച് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പരിശോധനയിൽ മൃതദേഹം ബിൽകീസ്ഘഞ്ജിലുള്ള യുവതിയുടേതാണെന്ന് തിരിച്ചറിഞ്ഞത്.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഒരു വർഷം മുമ്പ് യുവതി മറ്റൊരു ജാതിയിൽ പെട്ട യുവാവുമൊത്ത് ഓടിപ്പോയി വിവാഹം കഴിച്ചതാണെന്ന് കണ്ടെത്തി. ഇതിൽ പെൺകുട്ടിയുടെ വീട്ടുകാർക്ക് അതൃപ്തിയുണ്ടായിരുന്നു. യുവതിയുടെ ബന്ധുക്കളെയെല്ലാം ചോദ്യം ചെയ്തപ്പോഴാണ് പിതാവ് കുറ്റം സമ്മതിച്ചത്.
advertisement
അമ്മയും മകളും തീകൊളുത്തി മരിച്ച സംഭവം; ഭർതൃമാതാവും ഭർതൃസഹോദരിയുടെ മകളും അറസ്റ്റിലായത് ഗാർഹിക പീഡനത്തിന്
കുറ്റിപ്പുറത്ത് (Kuttippuram) അമ്മയും കുഞ്ഞും പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ഭർതൃമാതാവും ഭർതൃസഹോദരിയുടെ മകളും അറസ്റ്റിൽ. തവനൂർ അയങ്കലം വടക്കത്ത് വളപ്പിൽ മുഹമ്മദ് മുസ്ലിയാരുടെ ഭാര്യ ഫാത്തിമ (59), ഫാത്തിമ സഹല (18) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അയങ്കലത്ത് ഉണ്ണി അമ്പലം സ്വദേശി വടക്കത്ത് വളപ്പില്‍ ബസ്ബസത്തിന്റെ ഭാര്യ സുഹൈല നസ്റിൻ എട്ട് മാസം പ്രായമുള്ള മകള്‍ക്കൊപ്പം ആത്മഹത്യ ചെയ്ത സംഭവത്തിലാണ് അറസ്റ്റ്. സുഹൈലയുടെ ഭർത്താവ് ബസ്ബസത്ത് വിദേശത്താണ്.
advertisement
Also Read-ഒളിവിലായിരിക്കെ ഹൃദയസ്തംഭനം; മരിച്ചത് ശ്രീലങ്കന്‍ അധോലോക കുറ്റവാളി അംഗോഡ തന്നെയെന്ന് DNA ഫലം
ഭര്‍തൃമാതാവിന്റെ മാനസിക പീഡനമാണ് ആത്മഹത്യ ചെയ്യാന്‍ കാരണമെന്ന് ആരോപണത്തെ തുടര്‍ന്ന് രണ്ട് പേരേയും തിങ്കളാഴ്ച തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കുറ്റിപ്പുറം എസ്. എച്ച്. ഒ ശശീന്ദ്രന്‍ മേലഴിലിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ ആരോപണം ശരിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
സുഹൈല നസ്‌റിനും ബസ്ബസത്തും ഒന്നര വര്‍ഷം മുമ്പാണ് വിവാഹിതരായത്. വിവാഹ സമയത്ത് 20പവൻ സ്വർണമാണ് സ്ത്രീധനമായി നല്‍കിയിരുന്നത്. എന്നാല്‍ ഇത് കുറവാണെന്ന് പറഞ്ഞ് ഭര്‍തൃമാതാവ് ഫാത്തിമ വഴിക്കുണ്ടാക്കുന്നത് പതിവായിരുന്നു. ഫാത്തിമ സഹ്ലയും ഇതിന് കൂട്ട് നിന്നിരുന്നു. ഇക്കാര്യം പലയാവർത്തി ഉണ്ടായപ്പോൾ സുഹൈല സ്വന്തംവീട്ടുകാരോട് പരാതി പറഞ്ഞിരുന്നു. സുഹൈലയുടെ വീട്ടുകാർ ഗര്‍ഫിലുള്ള ഭർത്താവ് ബസ്ബസത്തിനോടും ഭര്‍തൃപിതാവ് മുഹമ്മദ് മുസ്ലിയാരോടും ഇക്കാര്യം പറഞ്ഞിരുന്നു. ഇനി ഇത്തരത്തിൽ സംഭവങ്ങൾ ഉണ്ടാകില്ല എന്നും ആവർത്തിക്കില്ല എന്നും ഭര്‍തൃപിതാവ് ഉറപ്പ് നൽകി. എന്നാൽ ഫാത്തിമ വീണ്ടും ഇതേ കാര്യത്തിൽ കുറ്റപ്പെടുത്തൽ നടത്തി വീണ്ടും ഇത്തരത്തില്‍ വഴക്കു നടന്നതായി സുഹൈലയുടെ വീട്ടുകാര്‍ പറയുന്നു.
Location :
First Published :
November 17, 2021 9:39 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
Man rapes daughter| ജാതി മാറി വിവാഹം കഴിച്ച മകളെ പിതാവ് ബലാത്സംഗം ചെയ്തു കൊന്നു