ഇക്കാര്യത്തിൽ പാകിസ്ഥാൻ ഔദ്യോഗിക വിശദീകരണമൊന്നും നൽകിയിട്ടില്ലെങ്കിലും രേഖകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണെന്ന് കാരണമെന്ന് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബാബാ ഗുരുനാനാക്കിന്റെ ജന്മവാർഷികാഘോഷങ്ങളിൽ പങ്കെടുക്കാൻ ഒരു ഇന്ത്യൻ തീർത്ഥാടന സംഘത്തോടൊപ്പം നവംബർ നാലിനാണ് കൗർ പാകിസ്ഥാനിലെത്തിയത്. പാകിസ്ഥാനിലെത്തി ഒരു ദിവസത്തിനുള്ളിൽ നാടകീയമായ വഴിത്തിരിവുണ്ടായി.
നവംബർ അഞ്ചിന് സരബ്ജീത് കൗർ ഇസ്ലാം മതം സ്വീകരിച്ചു. പിന്നാലെ പാക് പൗരനായ നാസിർ ഹുസൈനെ വിവാഹം കഴിച്ചു. നൂർ ഹുസൈൻ എന്ന പേരും സ്വീകരിച്ചു. അതിനുശേഷം സാധുവായ അംഗീകാരമില്ലാതെ അവർ പാകിസ്ഥാനിൽ താമസിച്ചു വരികയായിരുന്നു.
advertisement
നാടുകടത്തുന്ന നടപടി പെട്ടെന്ന് മരവിപ്പിച്ചതോടെ അവരുടെ ഇപ്പോഴത്തെ സ്ഥിതി സംബന്ധിച്ച് അവ്യക്തത നിലനിൽക്കുന്നുണ്ട്. നടപടിക്രമങ്ങൾ എപ്പോൾ പുനഃരാരംഭിക്കുമെന്നത് സംബന്ധിച്ച് വ്യക്തതയില്ല. പാകിസ്ഥാനിലെ തീർത്ഥാടന കേന്ദ്രം സന്ദർശിക്കുന്നതിനിടെ സ്ത്രീ മതം മാറുകയും വിവാഹം കഴിക്കുകയും ചെയ്തതിനാൽ ഈ കേസ് ശ്രദ്ധ നേടിയിട്ടുണ്ട്.
