Also Read-ഹാഫീസ് സയിദിന് തിരിച്ചടി; ഭീകരവാദ പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന അപേക്ഷ യു എൻ തള്ളി
ജമാഅത്ത്-ഉദ്-ദാവയേയും അതിന്റെ ജീവകാരുണ്യ വിഭാഗത്തേയും പാകിസ്ഥാനിൽ നേരത്തെ നിരോധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. രണ്ടു ദിവസങ്ങൾക്ക് മുൻപാണ് ജമാഅത്ത്-ഉദ്-ദാവയേയും അതിന്റെ ജീവകാരുണ്യ സംഘടനയായ ഫലാഹ്-ഇ ഇൻസാനിയത് ഫൗണ്ടേഷനേയും പാകിസ്ഥാൻ നിരോധിച്ചത്. തീവ്രവാദപ്രവർത്തനങ്ങൾക്ക് തടയാനുള്ള നടപടികൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമാണ് പുതിയ നീക്കമെന്നാണ് പാക്കിസ്ഥാൻ പറയുന്നത്.
പുൽവാമ ഭീകരാക്രമണത്തിന് പിന്നിൽ പാക് തീവ്രവാദ സംഘടനയാണെന്ന് തെളിഞ്ഞതിനെ തുടർന്ന് തീവ്രവാദത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന സമ്മർദം പാകിസ്ഥാന് മേൽ ശക്തമായിരുന്നു. മുംബൈ ഭീകാരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ ഹാഫിസ് സയിദിന‍് എതിരായ നടപടികളും ഇതിന‍്റെ പശ്ചാത്തലത്തിൽ തന്നെയാണ്.
advertisement