ക്യാംപെയ്ൻ ഒരു മാസം നീണ്ടുനിൽക്കും എന്നാണ് റിപ്പോർട്ടുകൾ. ക്യാംപെയ്നെ പിന്തുണക്കുന്നവർ രാജ്യത്ത് നടക്കുന്നത് അനീതിയും അക്രമവും ആണെന്ന് ചൂണ്ടിക്കാണിച്ചു കൊണ്ടുള്ള വാർത്തളും പ്രചരിപ്പിക്കും. ഇവർ #PakistanUnderSiege എന്ന ടാഗ് ഇതിനകം ഫേസ്‌ബുക്ക്, ട്വിറ്റർ, യൂട്യൂബ് തുടങ്ങിയ സോഷ്യൽ മീഡിയ സൈറ്റുകളിലും പ്രചരിപ്പിച്ചു തുടങ്ങി. പാക്കിസ്ഥാനിലെ നിലവിലെ രാഷ്ട്രീയ സംഘർഷങ്ങളും മനുഷ്യാവകാശ പ്രശ്‌നങ്ങളും ഉയർത്തിക്കാട്ടിയാണ് തങ്ങൾ ക്യാംപെയ്ൻ നടത്തുന്നത് എന്നും ഇവർ പറയുന്നു.
Also Read- കുടിശ്ശിക നൽകിയില്ല; പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ് വിമാനം മലേഷ്യയിൽ പിടിച്ചിട്ടു
advertisement
പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്തതിനെത്തുടർന്ന് പാക്കിസ്ഥാൻ വലിയ രാഷ്ട്രീയ പ്രതിസന്ധിയിലൂടെയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ഇമ്രാന്‍ ഖാന്റെ അറസ്റ്റിനെ തുടർന്ന് രാജ്യത്തെ നിരവധി പ്രദേശങ്ങളിലാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. ഇവയെ ‘രാജ്യ വിരുദ്ധം’ എന്നാണ് ഭരണകൂടം വിശേഷിപ്പിക്കുന്നത്. ഇമ്രാൻ ഖാന്റെ പാർട്ടിയായ തെഹ്‌രീകെ ഇൻസാഫിന്റെ ആയിരക്കണക്കിന് അനുയായികളെ അധികാരികൾ തടവിലാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Also Read- ചൈനയിൽ മുസ്ലീം പള്ളി പൊളിക്കാന്‍ നീക്കം; പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി
അധികാരത്തിൽ നിന്ന് പുറത്തായതിനു ശേഷം, രാജ്യത്തെ സൈനിക ഭരണത്തിനെതിരെ ഇമ്രാൻ ഖാൻ വലിയ തോതിൽ പ്രചാരണം നടത്തിയിരുന്നു. തന്നെ വധിക്കാനുള്ള ഗൂഢാലോചനകൾക്ക് ചില ഉന്നതർ നേതൃത്വം നൽകിയെന്നും നവംബറിലുണ്ടായ വധശ്രമത്തിൽ കാലിന് വെടിയേറ്റെന്നും അദ്ദേഹം ആരോപിച്ചിരുന്നു. എന്നാൽ ഈ ആരോപണങ്ങളെല്ലാം സൈന്യം നിഷേധിക്കുകയാണ് ചെയ്തത്.
അഴിമതി ആരോപണവുമായി ബന്ധപ്പെട്ട കേസിൽ മറുപടി നൽകാനായി പ്രത്യേക കോടതിയിൽ ഹാജരായപ്പോളാണ് ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്തത്. ഇമ്രാൻ ഖാന്റെ അറസ്റ്റിനു പിന്നാലെ, വൻ പ്രതിഷേധമാണ് തെഹ് രീക് ഇൻസാഫ് പാർട്ടി പ്രവർത്തകർ നടത്തിക്കൊണ്ടിരിക്കുന്നത്. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട്ഷാ മെഹമൂദ് ഖുറേഷി, ഇജാസ് ചൗധരി, ഖാസിം സൂരി, അലി മുഹമ്മദ് ഖാൻ, ഫവാദ് ചൗധരി അടക്കം ഇമ്രാന്‍ ഖാന്റെ പാക്കിസ്ഥാന്‍ തെഹ്‌രികെ ഇന്‍സാഫ് പാര്‍ട്ടി (പിടിഐ) യുടെ നിരവധി നേതാക്കള്‍ അറസ്റ്റിലായി. മുതിർന്ന നേതാക്കളായ അസദ് ഉമർ, ഷാ മെഹമൂദ് ഖുറേഷി, ഇജാസ് ചൗധരി, ഖാസിം സൂരി, അലി മുഹമ്മദ് ഖാൻ, ഫവാദ് ചൗധരി എന്നിവരും പൊതു ക്രമസമാധാന പാലന ഓർഡിനൻസ് പ്രകാരം അറസ്റ്റിലായതായി ‘ഡോൺ’ റിപ്പോർട്ട് ചെയ്തിരുന്നു.