കുടിശ്ശിക നൽകിയില്ല; പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ് വിമാനം മലേഷ്യയിൽ പിടിച്ചിട്ടു
- Published by:user_57
- news18-malayalam
Last Updated:
4 മില്യൺ ഡോളർ കുടിശ്ശികയാണ് പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ് നൽകാനുള്ളതെന്നാണ് വിവരം
കുടിശ്ശിക അടക്കാത്തതിന്റെ പേരിൽ യാത്രക്കാരുമായി പോയ പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസിന്റെ വിമാനം മലേഷ്യയിൽ പിടിച്ചിട്ടതായി റിപ്പോർട്ട്. മലേഷ്യൻ കോടതി ഉത്തരവിനെ തുടർന്നാണ് നടപടി. ക്വാലാലംപൂർ വിമാനത്താവളത്തിൽ ആണ് സംഭവം നടന്നത്. ബോയിംഗ് 777 (പിഐഎ) വിമാനം ആണ് തടഞ്ഞത്. 4 മില്യൺ ഡോളർ കുടിശ്ശികയാണ് പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ് നൽകാനുള്ളതെന്നാണ് വിവരം.
എന്നാൽ വിമാനം പാട്ടത്തിന് എടുക്കുന്ന സാഹചര്യങ്ങളിൽ ഇത്തരത്തിൽ കുടിശ്ശിക ഉണ്ടാകുക എന്നത് ഒരു സാധാരണ കാര്യമാണെന്നാണ് വിഷയത്തിൽ പാകിസ്ഥാൻ സർക്കാരിന്റെ ഭാഗത്തുനിന്നുള്ള പ്രതികരണം. മലേഷ്യയിൽ നിന്ന് പാട്ടത്തിനെടുത്ത് സ്വന്തമാക്കിയ വിമാനമാണ് പിഐഎ. അതേസമയം സംഭവത്തിൽ വിദേശകാര്യ മന്ത്രാലയം ഇടപെട്ട് മലേഷ്യൻ അധികൃതർക്ക് കുടിശ്ശികയുള്ള തുക നൽകാമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. ഇതിനെ തുടർന്ന് വിമാനം വിട്ടയക്കുകയും ചെയ്തു.
അതേസമയം, 2021ലും ഇതേ വിഷയവുമായി ബന്ധപ്പെട്ട് ഈ വിമാനം തടഞ്ഞുവെച്ചിരുന്നു. അന്ന് മലേഷ്യൻ കോടതിയുടെ ഉത്തരവ് പ്രകാരം തന്നെ 170 യാത്രക്കാരുമായി പോയ പിഐഎ വിമാനം ക്വാലാലംപൂർ വിമാനത്താവളത്തിൽ വച്ച് തന്നെ ആയിരുന്നു പിടിച്ചുവെച്ചത്. 2021 ജനുവരി 15നായിരുന്നു വിമാനം തടഞ്ഞുവെച്ചത്. പണം നൽകാത്തതിനെ തുടർന്ന് തന്നെയായിരുന്നു അന്നും പിഐഎ നിയമ നടപടി നേരിട്ടത്. ഏകദേശം 14 മില്യൺ ഡോളർ വരുന്ന പാട്ടത്തുക അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയ സാഹചര്യത്തിലാണ് 2020 ഒക്ടോബറിൽ ലണ്ടൻ ഹൈക്കോടതിയിൽ പിഐഎയ്‌ക്കെതിരെ കേസ് ഫയൽ ചെയ്തത്.
advertisement
പിഐഎ 895 വിമാനം മലേഷ്യയിൽ ഇറങ്ങുമെന്ന് വിവരം ലഭിച്ചയുടൻ അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ലീസിംഗ് നിയമപ്രകാരം വിമാനം പിടിച്ചെടുക്കാൻ ആവശ്യപ്പെട്ട് പ്രാദേശിക കോടതിയെ സമീപിക്കുകയായിരുന്നു . എന്നാൽ പിന്നീട് ഡബ്ലിൻ ആസ്ഥാനമായുള്ള AerCap വാടകയ്‌ക്കെടുത്ത രണ്ട് ജെറ്റുകൾ സംബന്ധിച്ച കേസിൽ തുക തിരിച്ച് നൽകിയതായി പിഐഎ (PIA) ലണ്ടൻ ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തു. പെരെഗ്രിൻ ഏവിയേഷൻ ചാർലി ലിമിറ്റഡിനാണ് 2021 ജനുവരി 26-ന് പിഐഎ തുക തിരിച്ചു നൽകിയത്. അതേസമയം, കഴിഞ്ഞ കുറച്ചു വർഷങ്ങളായി പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസിന്റെ വിമാന കമ്പനി വലിയ സാമ്പത്തിക പ്രതിസന്ധിയിൽ ആണെന്ന റിപ്പോർട്ടുകൾ ഇതിനിടെ പുറത്തു വരുന്നുണ്ട്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
June 01, 2023 10:24 AM IST
മലയാളം വാർത്തകൾ/ വാർത്ത/World/
കുടിശ്ശിക നൽകിയില്ല; പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ് വിമാനം മലേഷ്യയിൽ പിടിച്ചിട്ടു