ഇന്ത്യയുമായുള്ള സമീപകാല സംഘർഷങ്ങൾ നടന്ന സമയത്ത് ആണവായുധം ഉൾപ്പെടെ ഉപയോഗിക്കാൻ മടിക്കില്ലെന്ന് റഷ്യയിലെ പാകിസ്താന്‍ അംബാസഡര്‍ മുഹമ്മദ് ഖാലിദ് ജമാലി വാര്‍ത്താ ഏജന്‍സിയായ ആര്‍ടിയോടു പറഞ്ഞിരുന്നു.സംഘർഷത്തെത്തുടർന്ന് സിന്ധൂനദീജലക്കരാര്‍ മരവിപ്പിക്കാന്‍ ഇന്ത്യ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുഹമ്മദ് ഖാലിദ് ജമാലി ഇന്ത്യയ്ക്കെതിരെ ആണവായുധം പ്രയോഗക്കുമെന്ന തരത്തിൽ ഭീഷണി മുഴക്കിയത്.
ഇതിനെ പൂർണമായും തള്ളിക്കളയുന്നതായിരന്നു പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ പ്രസ്താവന. ഇന്ത്യ പാക് സംഘർഷത്തിൽ 55 പാകിസ്ഥാൻ പൗരന്മാർ കൊല്ലപ്പെട്ടുവെന്നും പാകിസ്ഥാൻ പൂർണ്ണ ശക്തിയോടെ തിരിച്ചടിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തിനിടെ ഒരു ആണവ യുദ്ധ ഭീഷണിയും ഇന്ത്യ ക്ഷമിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു.
advertisement
പാകിസ്ഥാിലെ നേതൃമാറ്റം സംബന്ധിച്ച ഊഹാപോഹങ്ങളെ പ്രത്യേകം പരാമർശിച്ച ഷെരീഫ്, പ്രസിഡന്റ് ആസിഫ് അലി സർദാരി രാജിവച്ചേക്കാമെന്നോ സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്നോ ഉള്ള അവകാശവാദങ്ങളെ തള്ളിക്കളഞ്ഞു.