ഇതോടെ ഇസ്രായേൽ-ഹമാസ് സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഗാസയിലെ ആകെ മരണസംഖ്യ 32,623 ആയും പരിക്കേറ്റവരുടെ എണ്ണം 75,092 ആയും ഉയർന്നതായി മന്ത്രാലയം അറിയിച്ചു.
Also read-ഇസ്രായേൽ-ഹമാസ് യുദ്ധം അഞ്ച് മാസം പിന്നിടുന്നു; മുപ്പതിനായിരം കടന്നു മരണനിരക്ക്
ഗാസ സിറ്റിയിൽ ഇസ്രായേൽ യുദ്ധവിമാനങ്ങൾ നടത്തിയ വ്യോമാക്രമണത്തിൽ സ്ത്രീകളും കുട്ടികളുമടക്കം 20 പലസ്തീനികൾ വെള്ളിയാഴ്ച കൊല്ലപ്പെട്ടതായി ഔദ്യോഗിക വാർത്താ ഏജൻസിയായ WAFA റിപ്പോർട്ട് ചെയ്തു.
2023 ഒക്‌ടോബർ 7നാണ് തെക്കൻ ഇസ്രായേൽ അതിർത്തി വഴി ഹമാസ് ഇസ്രായേലിനെതിരെ അപ്രതീക്ഷിത ആക്രമണം നടത്തിയത്. ഏകദേശം 1,200ഓളം ഇസ്രായേലികൾ കൊല്ലപ്പെടുകയും 200 ലധികം പേരെ ഹമാസ് ബന്ദികളാക്കുകയും ചെയ്തിരുന്നു. ഇതിനെതിരെയുള്ള ഇസ്രായേലിന്റെ പ്രതികാര നടപടിയുടെ ഭാഗമായി ഗാസ മുനമ്പിൽ ഹമാസിനെതിരെ ഇസ്രായേൽ വലിയ തോതിലുള്ള ആക്രമണമാണ് നടത്തുന്നത്.
advertisement