TRENDING:

ഗാസയിൽ തുടരുന്ന ആക്രമണം; പലസ്തീൻ പ്രധാനമന്ത്രി രാജിവെച്ചു

Last Updated:

ഗാസ മുനമ്പിലെ ആക്രമണവും വെസ്റ്റ് ബാങ്കിലെയും ജറുസലേമിലെയും തുടരെയുള്ള അതിക്രമങ്ങളും വർദ്ധിച്ച പശ്ചാത്തലത്തിലാണ് രാജിക്കത്ത് പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന് സമർപ്പിക്കുന്നതെന്നും ഷ്തയ്യ വ്യക്തമാക്കി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പലസ്തീനില്‍ ഇസ്രയേല്‍ തുടരുന്ന ആക്രമണത്തെ തുടർന്ന് പ്രധാനമന്ത്രി മുഹമ്മദ് ഷ്തയ്യ രാജിവെച്ചു. തിങ്കളാഴ്ചയാണ് അദ്ദേഹം തൻ്റെ സർക്കാർ രാജിവെക്കുന്നതായി പ്രഖ്യാപിച്ചത്. ഗാസ മുനമ്പിലെ ആക്രമണവും വെസ്റ്റ് ബാങ്കിലെയും ജറുസലേമിലെയും തുടരെയുള്ള അതിക്രമങ്ങളും വർദ്ധിച്ച പശ്ചാത്തലത്തിലാണ് രാജിക്കത്ത് പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന് സമർപ്പിക്കുന്നതെന്നും ഷ്തയ്യ വ്യക്തമാക്കി.
മുഹമ്മദ് ഷ്തയ്യ
മുഹമ്മദ് ഷ്തയ്യ
advertisement

അതേസമയം ഹമാസിന്റെ നയങ്ങളും പ്രവര്‍ത്തനങ്ങളും പലസ്തീന്‍ ജനതയെ പ്രതിനിധീകരിക്കുന്നതല്ല എന്ന് പലസ്തീന്‍ പ്രസിഡന്റ് മഹമ്മൂദ് അബ്ബാസ് മുമ്പ് പറഞ്ഞിരുന്നു. വെനസ്വലന്‍ പ്രസിഡന്റ് നിക്കോളസ് മഡുറോയുമായി അബ്ബാസ് നടത്തിയ ടെലഫോണ്‍ സംഭാഷണത്തെ കുറിച്ചുള്ള പ്രസ്താവനയിലാണ് അദ്ദേഹം ഇത്തരത്തിൽ ഒരു പരാമർശം നടത്തിയത്. " ഹമാസിന്റെ നയങ്ങളും പ്രവര്‍ത്തനങ്ങളും പലസ്തീന്‍ ജനതയെ പ്രതിനിധീകരിക്കുന്നില്ല. പലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ മാത്രമാണ് പലസ്തീന്‍ ജനത അംഗീകരിച്ച യഥാര്‍ത്ഥ പ്രതിനിധികള്‍’ എന്നാണ് പ്രസ്താവനയില്‍ ആദ്യം നല്‍കിയിരുന്നത്. എന്നാൽ ഇത് വിവാദമായതോടെ പിന്നീട് മണിക്കൂറുകള്‍ക്കകം തിരുത്തുകയും ചെയ്തിരുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

‘പിഎല്‍ഒ മാത്രമാണ് പലസ്തീന്‍ ജനത അംഗീകരിച്ച യഥാര്‍ത്ഥ പ്രതിനിധി, അല്ലാതെ മറ്റേതെങ്കിലും സംഘടനയല്ല’ എന്നാക്കിയാണ് ഇത് മാറ്റിയത്. ഇസ്രായേൽ നടത്തുന്ന ആക്രമണത്തിന്റെ ഫലമായി ഗാസയിലെ 1,000 പള്ളികൾ തകർന്നതായും റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഗാസ മുനമ്പിലെ ഇസ്രായേൽ വ്യോമാക്രമണത്തിൽ, ഇവിടുത്തെ 80 ശതമാനത്തോളം പള്ളികൾ തകർന്നുവെന്നും വ്യക്തമാക്കിയിരുന്നു. ആകെ 1,200 പള്ളികളാണ് ഇവിടെ ഉണ്ടായിരുന്നത്. ഇനി ഈ പള്ളികളുടെ പുനർനിർമാണത്തിന് ഏകദേശം 500 മില്യൻ ഡോളർ (41,55,33,75,000 രൂപ) ചിലവ് വരുമെന്നും ഗാസയുടെ എൻഡോവ്‌മെന്റ് ആന്റ് റിലീജിയസ് അഫയേഴ്‌സ് അറിയിച്ചു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/World/
ഗാസയിൽ തുടരുന്ന ആക്രമണം; പലസ്തീൻ പ്രധാനമന്ത്രി രാജിവെച്ചു
Open in App
Home
Video
Impact Shorts
Web Stories