TRENDING:

Nepal Aircraft Crash | നേപ്പാൾ വിമാനാപകടത്തിൽ യാത്രക്കാരെല്ലാം മരിച്ചു; കൊല്ലപ്പെട്ട 72 പേരിൽ നാല് ഇന്ത്യക്കാർ

Last Updated:

മരിച്ചവരിൽ നാല് ഇന്ത്യക്കാർ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
നേപ്പാൾ വിമാനാപകടത്തിൽ യാത്രക്കാരായ 72 പേരും മരിച്ചു. ഇതിൽ 10 വിദേശപൗരന്മാർ ഉൾപ്പെടെ, 68 യാത്രക്കാരുണ്ട്. മരിച്ചവരിൽ നാല് ഇന്ത്യക്കാരുമുണ്ട്. മറ്റു നാല് പേർ വിമാനത്തിലെ ജീവനക്കാരാണ്. ഇന്ന് രാവിലെ ലാൻഡിംഗ് വേളയിലാണ് വിമാനം അപകടത്തിൽപെട്ടത്. തുടക്കം മുതലേ സംഭവസ്ഥലത്തു നിന്നും ഉയർന്ന പുക ആശങ്കാ ജനകമായിരുന്നു. നാട്ടുകാർ ഉൾപ്പെടെ രക്ഷാപ്രവർത്തനത്തിന് പാഞ്ഞെത്തി. പ്രതികൂല കാലാവസ്ഥയാണ് അപകട കാരണമെന്ന് പ്രാഥമിക നിഗമനം.
advertisement

യെതി എയർലൈൻസിന്റെ വിമാനമാണ് തകർന്നു വീണത്. കഠ്മണ്ഡുവിൽ നിന്നും പൊഖാറയിലേക്ക് പോയ വിമാനമാണ് അപകടത്തിപ്പെട്ടത്.

നേപ്പാളിലെ പൊഖാറ അന്താരാഷ്ട്ര വിമാനത്താവളത്തിലെ റൺവേയിൽ ആണ് അപകടം. വിമാനത്താവളം തൽക്കാലം അടച്ചിരിക്കുകയാണ് എന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

പഴയ വിമാനത്താവളത്തിനും പൊഖാറ അന്താരാഷ്ട്ര വിമാനത്താവളത്തിനും ഇടയിലാണ് വിമാനം തകർന്നതെന്ന് യെതി എയർലൈൻസ് വക്താവ് പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/World/
Nepal Aircraft Crash | നേപ്പാൾ വിമാനാപകടത്തിൽ യാത്രക്കാരെല്ലാം മരിച്ചു; കൊല്ലപ്പെട്ട 72 പേരിൽ നാല് ഇന്ത്യക്കാർ
Open in App
Home
Video
Impact Shorts
Web Stories