മൂന്ന് പുസ്തകങ്ങളാണ് അദ്ദേഹം മസ്‌കിന്റെ കുട്ടികള്‍ക്ക് സമ്മാനിച്ചത്. ദി ഗ്രേറ്റ് ആര്‍.കെ നാരായണ്‍ കളക്ഷന്‍. പണ്ഡിറ്റ് വിഷ്ണു ശര്‍മ്മയുടെ പഞ്ചതന്ത്രം കഥകള്‍, രവീന്ദ്രനാഥ ടാഗോറിന്റെ ദി ക്രസന്റ് മൂണ്‍ എന്നിവയാണ് മോദി സമ്മാനിച്ചത്.
advertisement
ഇന്ത്യയിലെ പ്രമുഖ എഴുത്തുകാരിലൊരാളാണ് ആര്‍കെ നാരായണ്‍. ലളിതമായ ശൈലിയിയില്‍ ഇന്ത്യന്‍ പശ്ചാത്തലത്തില്‍ അദ്ദേഹം എഴുതിയ കൃതികള്‍ വായനക്കാരില്‍ പുതിയൊരു അനുഭൂതി സൃഷ്ടിക്കുന്നു. മാല്‍ഗുഡി എന്ന സാങ്കല്‍പിക നഗരത്തിന്റെ പശ്ചാത്തലത്തില്‍ രചിച്ച അദ്ദേഹത്തിന്റെ കൃതികള്‍ വായനക്കാരുടെ മനസില്‍ മങ്ങാതെ നിലനില്‍ക്കുന്നു. ലളിതമായ ശൈലിയും ശക്തമായ സന്ദേശങ്ങളുമാണ് അദ്ദേഹത്തിന്റെ സൃഷ്ടികള്‍ക്ക് ആധാരം.
പണ്ഡിറ്റ് വിഷ്ണുശര്‍മ്മയുടെ പഞ്ചതന്ത്രം കഥകള്‍ക്ക് എക്കാലവും ആരാധകര്‍ ഏറെയാണ്. ലോകമെമ്പാടുമായി വിവിധ ഭാഷകളില്‍ ഈ ഗ്രന്ഥം വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
കുട്ടികള്‍ക്കായി രവീന്ദ്രനാഥ ടാഗോര്‍ രചിച്ച കവിതകളുടെ സമാഹാരമാണ് 'ദി ക്രസന്റ് മൂണ്‍'. ലളിതമായ ഭാഷയിലെഴുതിയ കവിതകളുടെ പ്രധാന പ്രമേയം കുട്ടികളുടെ നിഷ്‌കളങ്കതയും അമ്മയുമായുള്ള അവരുടെ അടുപ്പവും ആണ്.
മസ്‌കുമായി നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ മോദി എക്‌സില്‍ പങ്കുവെച്ചിരുന്നു. മസ്‌കിന്റെ കുടുംബത്തെ കാണാനും സംസാരിക്കാനും കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു.
'' ഇലോണ്‍ മസ്‌കിന്റെ കുടുംബവുമായി സംസാരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. കൂടിക്കാഴ്ചയില്‍ വിവിധ വിഷയങ്ങളെപ്പറ്റി ചര്‍ച്ച നടത്തി,'' മോദി എക്‌സില്‍ കുറിച്ചു.