TRENDING:

PM Modi in Egypt| നരേന്ദ്രമോദി ഈജിപ്തിൽ; 26 വർഷത്തിൽ രാജ്യം സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി

Last Updated:

26 വർഷങ്ങൾക്ക് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഈജിപ്ത് സന്ദർശിക്കുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കെയ്റോ: പ്രധാനമന്ത്രി നരേന്ദ്രമോദി ഈജിപ്ത്തിലെത്തി. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് മോദി ഈജിപ്ത്തിലെത്തിയത്. കെയ്‌റോയിലിറങ്ങിയ മോദിയെ ഈജിപ്ത് പ്രധാനമന്ത്രി മൊസ്‌തഫ മാദ്‌ബൗലി സ്വീകരിച്ചു.
 (Narendra Modi/Twitter)
(Narendra Modi/Twitter)
advertisement

26 വർഷങ്ങൾക്ക് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഈജിപ്ത് സന്ദർശിക്കുന്നത്. ഈജിപ്ഷ്യൻ പ്രധാനമന്ത്രി മൊസ്തഫ മദ്ബൗലിയുമായി കെയ്റോയിൽ അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഉഭയ കക്ഷി ചർച്ചകളിൽ പ്രധാനമന്ത്രി പങ്കെടുക്കും. പ്രസിഡന്റ് അബ്‌ദൽ ഫത്ത അൽ സീസിയുമായും ചർച്ച നടത്തും. പ്രധാനമന്ത്രി മാദ്‌ബൗലിയുമായി വട്ടമേശ സമ്മേളനത്തിലും പങ്കെടുക്കും. 3 ദിവസത്തെ യു എസ് സന്ദർശനത്തിന് പിന്നാലെയാണ് മോദി ഈജിപ്തിലെത്തിയത്.

ഞായറാഴ്ച്ചയാണ് പ്രസിഡന്റ് അബ്‌ദൽ ഫത്ത അൽ സീസിയുമായുള്ള കൂടിക്കാഴ്ച്ച. ഈജിപ്ഷ്യൻ സർക്കാരിലെ ഉന്നതരേയും പ്രമുഖ വ്യക്തികളേയും അദ്ദേഹം കാണുമെന്നാണ് സൂചന. കൂടാതെ, ഈജിപ്തിലെ ഇന്ത്യക്കാരുമായും ആശയവിനിമയം നടത്തുമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.

പ്രസിഡന്റ് എൽ-സിസിയുമായുള്ള ചർച്ചകൾക്ക് പുറമേ, പ്രധാനമന്ത്രി ഈജിപ്ഷ്യൻ സർക്കാരിലെ മുതിർന്ന വ്യക്തികളുമായും ചില പ്രമുഖ ഈജിപ്ഷ്യൻ വ്യക്തികളുമായും ഈജിപ്തിലെ ഇന്ത്യൻ സമൂഹവുമായും ആശയവിനിമയം നടത്താൻ സാധ്യതയുണ്ട്,” MEA പറഞ്ഞു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കഴിഞ്ഞ ജനുവരിയിൽ അൽ സീസി ഇന്ത്യയിൽ എത്തിയിരുന്നു. മോദിയുമായുള്ള ചർച്ചയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം തന്ത്രപരമായ പങ്കാളിത്തത്തിലേക്ക് ഉയർത്താൻ ധാരണയായിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/World/
PM Modi in Egypt| നരേന്ദ്രമോദി ഈജിപ്തിൽ; 26 വർഷത്തിൽ രാജ്യം സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി
Open in App
Home
Video
Impact Shorts
Web Stories