TRENDING:

'സബ്ര' ഇസ്രായേലി സൂപ്പർ ഹീറോ; മാര്‍വെല്ലും ഡിസ്‌നിയും ബഹിഷ്‌കരിക്കാന്‍ പലസ്തീന്‍ അനുകൂല സംഘടനകളുടെ ആഹ്വാനം

Last Updated:

2025-ഫെബ്രുവരി 14-ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി : അമേരിക്കന്‍ സിനിമ നിര്‍മാണ കമ്പനികളായ മാര്‍വെലും, ഡിസ്‌നിയും ബഹിഷ്‌കരിക്കാന്‍ ലോകമെമ്പാടുമുള്ള പലസ്തീന്‍ അനുകൂല സംഘടനകള്‍ ആഹ്വാനം ചെയ്തു. '
advertisement

ക്യാപ്റ്റന്‍ അമേരിക്ക: ബ്രേവ് ന്യൂ വേള്‍ഡ്' എന്ന ചിത്രത്തിലൂടെ ഇസ്രയേല്‍ അനുകൂല കഥാപാത്രമായ സബ്രയെ പുനഃരാവിഷ്കരിക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് ഡിസ്‌നിയും മാര്‍വലും ബഹിഷ്‌കരിക്കാന്‍ അവര്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.

1980-ല്‍ ആദ്യമായി അവതരിപ്പിച്ച ഇസ്രയേല്‍ സൂപ്പര്‍ഹീറോ 'സബ്ര' എന്ന കഥാപാത്രത്തിന്റെ തിരിച്ചുവരവ് ഉണ്ടാകുമെന്ന് 2022 സെപ്റ്റംബറില്‍ പ്രഖ്യാപിച്ചതിന് പിന്നാലെ മാര്‍വലിനെതിരേ വലിയ തോതിലുള്ള ബഹിഷ്‌കരണ ആഹ്വാനം ഉണ്ടായിരുന്നു. ഇസ്രയേലി നടനായ ഷിറ ഹാസ് ആണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. പാലസ്തീനിന്റെ നേതൃത്വത്തിലുള്ള ബോയ്‌കോട്ട്, ഡൈവെസ്റ്റ്‌മെന്‍ര്, സാങ്ഷന്‍ മൂവ്‌മെന്റ്(ബിഡിഎസ്), ജ്യൂവിഷ് വോയിസ് ഫോര്‍ പീസ്, മൂവ്‌മെന്റ് ഫോര്‍ ബ്ലാക്ക് ലൈവ്‌സ് എന്നിവ ഈ കഥാപാത്രത്തിനെതിരേ രംഗത്തെത്തിയിരുന്നു.

advertisement

പാലസ്തീനിന്റെ നേതൃത്വത്തില്‍ 2005ലാണ് ബിഡിഎസ് പ്രസ്ഥാനം ആരംഭിച്ചത്. അന്താരാഷ്ട്രനിയമങ്ങള്‍ പാലിക്കുക, പാലസ്തീനിന്റെ അവകാശങ്ങള്‍ അംഗീകരിക്കുക, പാലസ്തീന്‍ പ്രദേശത്തെ അധിനിവേശം അവസാനിപ്പിക്കുക എന്നീ വിഷയങ്ങളിൽ ഇസ്രയേലിന്റെ മേൽ സമ്മര്‍ദം ചെലുത്തുക ലക്ഷ്യമിട്ടാണ് ഈ പ്രസ്ഥാനം രൂപീകരിച്ചത്.

കഴിഞ്ഞയാഴ്ച ചിത്രത്തിന്റ ട്രെയ്‌ലര്‍ പുറത്തിറങ്ങിയിരുന്നു. മൊസാദ് ഏജന്റ് എന്നതിന് പകരം കോമിക്‌സിലെന്ന പോലെ സബ്രയെ ഒരു ഉയര്‍ന്ന അമേരിക്കന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായാണ് ഇതില്‍ ചിത്രീകരിച്ചിരിക്കുന്നത്. ഇതോടെ വിവാദം പൊട്ടിപ്പുറപ്പെട്ടു. 2025-ഫെബ്രുവരി 14-ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ആദ്യ ട്രെയ്‌ലര്‍ പുറത്തുവന്നതോടെ ഇസ്രയേല്‍ അനുകൂല സംഘടനകളില്‍ നിന്നും പലസ്തീന്‍ അനുകൂല സംഘടനകളില്‍ നിന്നും വ്യാപകമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇത് ഇസ്രയേലികളെ തരംതാഴ്ത്തുന്നതാണെന്ന് ഇസ്രയേല്‍ അനുകൂല സംഘടനകള്‍ ആരോപിച്ചു. അതേസമയം, ഈ കഥാപാത്രത്തിന്റെ ചരിത്രം പാലസ്തീനികള്‍ക്കെതിരായ ആക്രമണത്തെ മഹത്വവത്കരിക്കുന്നതാണെന്ന് പലസ്തീൻ അനുകൂല സംഘടനകൾ വാദിക്കുന്നു. വിമര്‍ശനം ഉയര്‍ന്നതോടെ കഥാപാത്രത്തെ പുനരാവിഷ്‌കരിക്കുമെന്ന് മാര്‍വര്‍ അറിയിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/World/
'സബ്ര' ഇസ്രായേലി സൂപ്പർ ഹീറോ; മാര്‍വെല്ലും ഡിസ്‌നിയും ബഹിഷ്‌കരിക്കാന്‍ പലസ്തീന്‍ അനുകൂല സംഘടനകളുടെ ആഹ്വാനം
Open in App
Home
Video
Impact Shorts
Web Stories