TRENDING:

'ഇതാണ് യുക്രൈന്റെ യഥാര്‍ത്ഥ മുഖം'; കാളി ദേവിയെ ആക്ഷേപിക്കുന്ന ചിത്രം പങ്കുവച്ച യുക്രൈനെതിരെ സോഷ്യൽമീഡിയയിൽ പ്രതിഷേധം

Last Updated:

യുക്രൈൻ പ്രതിരോധ വകുപ്പിന്റെ ട്വിറ്റർ അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ട ഒരു ചിത്രമാണ് വിമർശനത്തിന് കാരണം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കീവ്: യുക്രൈനെതിരെ വിമർശനവുമായി സോഷ്യൽ മീഡിയയിൽ ഇന്ത്യക്കാർ രംഗത്ത്. യുക്രൈൻ പ്രതിരോധ വകുപ്പിന്റെ ട്വിറ്റർ അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ട ഒരു ചിത്രമാണ് വിമർശനത്തിന് കാരണം. ഹിന്ദു ദേവതയായ കാളിദേവിയുടെ രൂപം വികലമായി ചിത്രീകരിച്ചതാണ് ഇന്ത്യയിലെ ജനങ്ങളെ ചൊടിപ്പിച്ചത്. ഹോളിവുഡ് നടി മെർലിൻ മൺറോയെ ഓർമ്മിപ്പിക്കുന്ന തരത്തിലുള്ള പോസിലാണ് കാളി ദേവിയെ ചിത്രീകരിച്ചിരിക്കുന്നത്.
advertisement

മതവികാരം വ്രണപ്പെടുത്തി എന്ന് ആരോപിച്ച് നിരവധി ഇന്ത്യക്കാരാണ് സോഷ്യൽ മീഡിയയിൽ വിമർശനം രേഖപ്പെടുത്തിയത്. വർക്ക് ഓഫ് ആർട്ട് എന്ന പേരിലാണ് ചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. ആദ്യ ചിത്രത്തിൽ മേഘങ്ങളാണ് ഉണ്ടായിരുന്നത്. രണ്ടാമത്തെ ചിത്രത്തിൽ മേഘങ്ങളെ ഒരു സ്ത്രീയുടെ രൂപമായി വരച്ചിരിക്കുന്നു. മർലിൻ മൺറോയുടെ രൂപസാദ്യശ്യമുള്ള ചിത്രമായിരുന്നു ഇത്. അവരുടെ ഹെയർ സ്റ്റൈലും മുഖവുമാണ് ചിത്രത്തിന് നൽകിയത്. എന്നാൽ ആ രൂപത്തിന് കാളി ദേവിയുടെ ശരീരമാണ് വരച്ച് ചേർത്തത്.

കാളിദേവിയെ ഓർമ്മിക്കുന്ന തരത്തിലാണ് രണ്ടാമത്തെ ചിത്രം വരച്ചിരിക്കുന്നത്. മർലിൻ മൺറോയുടെ ശ്രദ്ധിക്കപ്പെട്ട ഒരു പോസിൽ ഇരിക്കുന്ന കാളി ദേവിയുടെ ചിത്രം എന്ന രീതിയിലാണ് രണ്ടാമത്തെ ചിത്രം പോസ്റ്റ് ചെയ്തത്. ഇതിനെതിരെയാണ് ഇപ്പോൾ പ്രതിഷേധം ഉയരുന്നത്.

advertisement

”ഈയടുത്താണ് യുക്രൈനിന്റെ ഡെപ്യൂട്ടി വിദേശകാര്യമന്ത്രി ഇന്ത്യയുടെ പിന്തുണ ആവശ്യപ്പെട്ട് ഡൽഹിയിൽ സന്ദർശനം നടത്തിയത്. ഇപ്പോൾ യുക്രൈൻ സർക്കാരിന്റെ യഥാർത്ഥ മുഖം വെളിവായി. ഒരു പ്രൊപ്പഗാൻഡ ചിത്രമായി ഇന്ത്യൻ ദേവതയായ കാളി ദേവിയെ ഉപയോഗിച്ചിരിക്കുന്നു. ലോകത്തെങ്ങുമുള്ള ഹിന്ദുക്കളുടെ മതവികാരത്തെ വ്രണപ്പെടുത്തുന്നതാണിത്,” വാർത്താ വിതരണ പ്രക്ഷേപ മന്ത്രാലയത്തിലെ മുതിർന്ന അഭിഭാഷകനായ കാഞ്ചൻ ഗുപ്ത പറഞ്ഞു

advertisement

അതേസമയം ഇതിനെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേർ രംഗത്തെത്തിയിരുന്നു. പലരും ട്വിറ്റർ സിഇഒ ഇലോൺ മസ്‌കിനെയും കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനെയും ടാഗ് ചെയ്തായിരുന്നു വിമർശനം രേഖപ്പെടുത്തിയത്. ” ഇതുകൊണ്ടാണ് നിങ്ങൾക്ക് ഇന്ത്യയിൽ നിന്ന് പിന്തുണ ലഭിക്കാത്തത്,” എന്നാണ് ഒരാൾ യുക്രൈൻ സർക്കാരിന്റെ പോസ്റ്റിനെതിരെ കമന്റ് ചെയ്തത്.

Also read- ചാള്‍സ് രാജാവിന്റെ കിരീടധാരണം; പ്രധാനമന്ത്രി ഋഷി സുനക് ബൈബിള്‍ വായിക്കും

യുക്രൈൻ-റഷ്യ സംഘർഷത്തെത്തുടർന്ന് നിരവധി രാജ്യങ്ങൾ റഷ്യയ്ക്ക് മേൽ ഉപരോധം ഏർപ്പെടുത്തിയിരുന്നു. നിലവിൽ ഇരുപക്ഷത്തും പിന്തുണ പ്രഖ്യാപിക്കാതെ നയന്ത്രപരമായി ഇടപെടുകയാണ് ഇന്ത്യ.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അതിനിടെ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് അന്താരാഷ്ട്ര കിമിനൽ കോടതി (ICC) രംഗത്തെത്തിയിരുന്നു. യുദ്ധക്കുറ്റങ്ങളുടെ പേരിലാണ് അറസ്റ്റ് വാറണ്ട്. യുക്രൈനിൽ നിന്ന് കുട്ടികളെ നിയമവിരുദ്ധമായി നാടുകടത്തിയെന്നതാണ് കുറ്റം. കുട്ടികളെ നിയമവിരുദ്ധമായി നാടുകടത്തിയതിനും അധിനിവേശ പ്രദേശങ്ങളിൽ നിന്ന് കുട്ടികളെ നിയമ വിരുദ്ധമായി കൈമാറ്റം ചെയ്തതിനും പുടിൻ ഉത്തരവാദിയാണെന്നാണ് വാറണ്ടിൽ വ്യക്തമാക്കിയിരുന്നത്.

മലയാളം വാർത്തകൾ/ വാർത്ത/World/
'ഇതാണ് യുക്രൈന്റെ യഥാര്‍ത്ഥ മുഖം'; കാളി ദേവിയെ ആക്ഷേപിക്കുന്ന ചിത്രം പങ്കുവച്ച യുക്രൈനെതിരെ സോഷ്യൽമീഡിയയിൽ പ്രതിഷേധം
Open in App
Home
Video
Impact Shorts
Web Stories