കഴിഞ്ഞ വർഷം ഒക്‌ടോബർ മുതൽ ആരോഗ്യപ്രശ്‌നങ്ങൾ അലട്ടിയതിനാൽ 96- വയസുള്ള എലിസബത്ത് രാജ്ഞിയ്ക്ക് നടക്കാനും നിൽക്കാനും ബുദ്ധിമുട്ടായിരുന്നു. സ്‌കോട്‌ലന്‍ഡിലെ വസതിയായ ബല്‍മോറലിലാണ് നിലവില്‍ രാജ്ഞിയുള്ളത്.
വില്യം രാജകുമാരൻ രാജ്ഞിക്കൊപ്പം തന്നെയുണ്ട്. ചാൾസ് രാജകുമാരനും മറ്റ് കുടുംബാഗങ്ങളും ഉടൻ തന്നെ ഇവിടേയ്ക്ക് യാത്രതിരിയ്ക്കും. "ഇന്ന് രാവിലെ വിശദമായ വിലയിരുത്തലിനെത്തുടർന്നാണ് ഡോക്ടർമാർ രാജ്ഞിയുടെ ആരോഗ്യത്തെക്കുറിച്ച് ആശങ്കാകുലരാണ്.
സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രി ബോറിസ് ജോൺസണുമായി കഴിഞ്ഞ ദിവസം രാജ്ഞി ബാൽമോറലിൽ സദസ്സ് നടത്തുകയും അദ്ദേഹത്തിന്റെ പിൻഗാമിയായ ലിസ് ട്രസിനെ നിയമിക്കുകയും ചെയ്തു. ചരിത്രത്തിലാദ്യാമായിട്ടായിരുന്നു രാജ്ഞി ബ്രിട്ടൺന്റെ നിയുക്ത പ്രധാനമന്ത്രിയെ ബല്‍മോറലിൽ വെച്ച് കണ്ടത്. ഈ വാർത്തയിൽ രാജ്യമൊന്നാകെ ഞെട്ടിയിരിക്കുകയാണെന്ന് ബ്രിട്ടൺന്റെ പുതിയ പ്രധാനമന്ത്രി ലിസ് ട്രസ് പറഞ്ഞു.