TRENDING:

'ചെങ്കോട്ട മുതൽ കശ്മീർ വരെ ഞങ്ങൾ ഇന്ത്യയെ ആക്രമിച്ചു': ഭീകരാക്രമണത്തിന് പിന്നില്‍ പാകിസ്ഥാനാണെന്ന അവകാശവാദവുമായി പാക് നേതാവ്

Last Updated:

പാക് അധിനിവേശ കശ്മീർ (PoK) പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് അവിശ്വാസ വോട്ടിലൂടെ പുറത്താക്കപ്പെട്ട ചൗധരി അൻവറുൾ ഹഖാണ് അവകാശവാദം ഉന്നയിച്ചത്

advertisement
ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം ഭീകരാക്രമണം ന‍ടന്ന് ഒരാഴ്ച പിന്നിടുമ്പോൾ, അതിർത്തി കടന്നുള്ള ഭീകരവാദത്തിൽ സ്വന്തം രാജ്യത്തിനുള്ള പങ്ക് വെളിപ്പെടുത്തി പാകിസ്ഥാൻ നേതാവ് ചൗധരി അൻവറുൾ ഹഖ്. ചെങ്കോട്ട മുതൽ കശ്മീരിലെ വനങ്ങൾ വരെ തങ്ങൾ ഇന്ത്യയെ ആക്രമിച്ചു എന്നാണ് അദ്ദേഹം അവകാശപ്പെട്ടത്.
(PTI/File)
(PTI/File)
advertisement

നവംബർ 10ന് ചെങ്കോട്ടയിലെ മെട്രോ സ്റ്റേഷൻ പരിസരത്ത്, സാവധാനം നീങ്ങുകയായിരുന്ന കാറിലുണ്ടായ ശക്തമായ സ്ഫോടനത്തിൽ കുറഞ്ഞത് 15 പേർ കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തെ സൂചിപ്പിച്ചാണ് ഹഖിന്റെ പരാമർശം. കശ്മീരിലെ വനങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പരാമർശം, പാകിസ്ഥാൻ ബന്ധമുള്ള തീവ്രവാദികൾ 26 വിനോദസഞ്ചാരികളെ വെടിവെച്ചുകൊന്ന പഹൽഗാമിലെ ക്രൂരമായ ഭീകരാക്രമണത്തെക്കുറിച്ചുള്ളതാണ്.

പാക് അധിനിവേശ കശ്മീർ (PoK) പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് അവിശ്വാസ വോട്ടിലൂടെ പുറത്താക്കപ്പെട്ട ഹഖ്, തിങ്കളാഴ്ച അസംബ്ലിയിൽ നടത്തിയ പ്രസ്താവനയിൽ ഇങ്ങനെ പറയുന്നു: "ഞാൻ നേരത്തെ പറഞ്ഞിരുന്നു, നിങ്ങൾ (ഇന്ത്യ) ബലൂചിസ്ഥാനെ വേദനിപ്പിക്കുകയാണെങ്കിൽ, ചെങ്കോട്ട മുതൽ കശ്മീരിലെ വനങ്ങൾ വരെ ഞങ്ങൾ ഇന്ത്യയെ ആക്രമിക്കും, ഞങ്ങളുടെ ഷഹീൻസ് (പരുന്തുകൾ) അത് ചെയ്തിരിക്കുന്നു. അവർക്ക് ഇപ്പോഴും മൃതദേഹങ്ങൾ എണ്ണാൻ കഴിഞ്ഞിട്ടില്ല."

advertisement

പാകിസ്ഥാൻ ആസ്ഥാനമായുള്ള ജയ്ഷെ മുഹമ്മദ്, അൻസാർ ഗസ്‌വത്ത്-ഉൽ-ഹിന്ദ് എന്നീ ഭീകരസംഘടനകളുമായി ബന്ധമുള്ള ജമ്മു കശ്മീർ, ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന "വൈറ്റ് കോളർ ഭീകരശൃംഖല" എന്ന് പോലീസ് വിശേഷിപ്പിച്ച സംഘത്തിൽ നിന്ന് ഡൽഹി സ്ഫോടനത്തിന് മണിക്കൂറുകൾക്ക് മുമ്പ് 2900 കിലോഗ്രാം സ്ഫോടകവസ്തുക്കൾ അധികൃതർ പിടിച്ചെടുത്തിരുന്നു.

പാകിസ്ഥാന്റെ പ്രതികരണം

അതിനിടെ, ഹഖിന്റെ പ്രസ്താവനയിൽ നിന്ന് പാകിസ്ഥാൻ ഫെഡറൽ സർക്കാർ അകലം പാലിച്ചു. പാക് അധിനിവേശ കശ്മീരിലെ അവിശ്വാസ വോട്ടിൽ പരാജയപ്പെട്ട ഒരു നേതാവിന്റെ രാഷ്ട്രീയപരമായ അബദ്ധമാണിതെന്ന് പാക് സർക്കാർ റിപ്പോർട്ടുകൾ പ്രകാരം വ്യക്തമാക്കി.

advertisement

എങ്കിലും, ഇന്ത്യക്കെതിരെ അക്രമണങ്ങൾ നടത്തുന്ന തീവ്രവാദ ഗ്രൂപ്പുകളുമായി പാകിസ്ഥാൻ സുരക്ഷാ ഏജൻസികൾക്ക് അടുത്ത ബന്ധമുണ്ടെന്നും അതിർത്തി കടന്നുള്ള ഭീകരവാദത്തിൽ ഇസ്ലാമാബാദിന് പങ്കുണ്ടെന്നുമുള്ള ഇന്ത്യയുടെ വാദങ്ങൾക്ക് സ്ഥിരീകരണം നൽകുന്ന ഒന്നായാണ് ഹഖിന്റെ ഈ പരാമർശങ്ങൾ കണക്കാക്കപ്പെടുന്നത്.

പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായിരുന്നു. ഇത് ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ ഇന്ത്യയുടെ സൈനിക നടപടിക്ക് കാരണമായി. ഈ ഓപ്പറേഷനിൽ പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഭീകര കേന്ദ്രങ്ങളെ ലക്ഷ്യം വെക്കുകയും നൂറിലധികം തീവ്രവാദികളെ വധിക്കുകയും ചെയ്തു. തുടർന്ന് നാല് ദിവസത്തേക്ക് ഇരു രാജ്യങ്ങൾക്കുമിടയിൽ അതിർത്തി കടന്നുള്ള ആക്രമണങ്ങൾ ഉണ്ടായി. മെയ് 10നാണ് ശത്രുത അവസാനിപ്പിക്കാൻ ധാരണയായത്.

advertisement

ഡൽഹി സ്ഫോടനത്തിലെ അന്വേഷണം‌

ഡൽഹി ചെങ്കോട്ട സ്ഫോടനക്കേസിലെ അന്വേഷണത്തിന്റെ കേന്ദ്രബിന്ദു ഹരിയാനയിലെ അൽ-ഫലാ യൂണിവേഴ്സിറ്റിയാണ്. ഈ കേസിൽ ആരോപണവിധേയരായ ഡോക്ടർമാരും അക്കാദമിക് വിദഗ്ധരും ഉൾപ്പെടെ പലരും ഈ സ്ഥാപനത്തിലെ പൂർവ്വ വിദ്യാർത്ഥികളോ ജീവനക്കാരോ ആയിരുന്നു. ഇപ്പോൾ ഈ സ്ഥാപനത്തിന് വിശാലമായ തീവ്രവാദ ശൃംഖലയുമായി ബന്ധമുണ്ടോ എന്ന് അന്വേഷിച്ചു വരികയാണ്.

ചാവേർ ബോംബർ ഡോ. ഉമർ നബിയുടെ മൊബൈൽ ഫോൺ ജമ്മു കശ്മീർ പോലീസ് കണ്ടെടുത്തു. തകർന്ന ഉപകരണത്തിൽ നിന്ന് വേർതിരിച്ചെടുത്ത ഡാറ്റയിൽ, ആക്രമണത്തെ ഒരു "രക്തസാക്ഷിത്വ ഓപ്പറേഷൻ" എന്ന് ന്യായീകരിച്ചുകൊണ്ട് ഇയാൾ റെക്കോർഡ് ചെയ്ത വീഡിയോ കണ്ടെത്തിയതായി അധികൃതർ ചൊവ്വാഴ്ച അറിയിച്ചു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഡൽഹിയിലെ സ്ഫോടനത്തിന് മുന്നോടിയായി ഡ്രോണുകൾ പരിഷ്കരിക്കാനും റോക്കറ്റുകൾ നിർമ്മിക്കാനും സാങ്കേതിക സഹായം നൽകിയെന്നാരോപിച്ച് നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി ജാസിർ ബിലാൽ വാണി എന്ന ഡാനിഷിനെ ശ്രീനഗറിൽ നിന്ന് അറസ്റ്റ് ചെയ്തു.

മലയാളം വാർത്തകൾ/ വാർത്ത/World/
'ചെങ്കോട്ട മുതൽ കശ്മീർ വരെ ഞങ്ങൾ ഇന്ത്യയെ ആക്രമിച്ചു': ഭീകരാക്രമണത്തിന് പിന്നില്‍ പാകിസ്ഥാനാണെന്ന അവകാശവാദവുമായി പാക് നേതാവ്
Open in App
Home
Video
Impact Shorts
Web Stories