അതേസമയം, മുസ്ലിം വിഭാഗം വലിയ മുന്നേറ്റം നടത്തി. 34.6 കോടി വര്‍ധിച്ച് മൊത്തം ജനസംഖ്യ 200 കോടിയിലെത്തി. ആകെ ജനസംഖ്യയില്‍ മുസ്ലിം വിഭാഗത്തിന്റെ പങ്കാളിത്തം 1.8 % വർധിച്ച് 25.6% ആയി ഉയർന്നുവെന്ന് പ്യൂ റിപ്പോർട്ട് പറയുന്നു.
Pew Research Center
ഒരുമതത്തിലും വിശ്വസിക്കാത്തവര്‍ ലോക ജനസംഖ്യയുടെ 24.2% ആയി വളർന്നു (23.3% ൽ നിന്ന്). അതേസമയം ഹിന്ദുമതവും ജൂതമതവും ആഗോള ജനസംഖ്യാ വളർച്ചയുമായി താരതമ്യപ്പെടുത്തുമ്പോൾ സ്ഥിരത പുലർത്തിയെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
advertisement
ഒരു ദശാബ്ദം മുമ്പുള്ളതിനേക്കാൾ 2020 ൽ വിശ്വാസികളുടെ എണ്ണത്തില്‍ കുറവുണ്ടായ ഒരേയൊരു പ്രധാന മതവിഭാഗം ബുദ്ധമതക്കാരാണ്.
Pew Research Center
പ്യൂ ഗവേഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട്
ജനിച്ച മതത്തിൽ നിന്ന് കൂടുതൽ അകന്നുപോകുന്നത് ക്രിസ്ത്യാനികളാണെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രധാനമായും കൗമാര, യുവത്വത്തിൻ്റെ പ്രാരംഭ ഘട്ടത്തിൽ ആണ് ഈ മാറ്റം ഉണ്ടാകുന്നത്. മതത്തിൽനിന്നുള്ള ഈ കൊഴിഞ്ഞുപോക്ക് മത രഹിതരായ ആളുകളുടെ എണ്ണത്തിൽ വലിയ വർധനവ് ഉണ്ടാക്കി. ക്രിസ്ത്യാനിയായി ജനിക്കുന്നവരിൽ മൂന്നുപേര്‍ മതം ഉപേക്ഷിക്കുന്നുവെന്നാണ് റിപ്പോർട്ട് പറയുന്നത്.
2020 ലെ കണക്കനുസരിച്ച്, 120 രാജ്യങ്ങളിലാണ് ക്രിസ്ത്യാനികൾ ഭൂരിപക്ഷമുള്ളത്. ഒരു ദശാബ്ദം മുമ്പ് ഇത് 124 ആയിരുന്നു. യുണൈറ്റഡ് കിങ്ഡം (49%), ഓസ്‌ട്രേലിയ (47%), ഫ്രാൻസ് (46%), ഉറുഗ്വേ (44%) എന്നിവിടങ്ങളിലെ ജനസംഖ്യയുടെ 50% ൽ താഴെയായി ക്രിസ്ത്യാനികൾ മാറി.
Pew Research Center
മുസ്ലിം ജനസംഖ്യാ വളർച്ചയ്ക്ക് പ്രധാന കാരണം
മുസ്ലിങ്ങളുടെ ജനസംഖ്യാ വളർച്ചയ്ക്ക് ഒരു പ്രധാന കാരണം അവരുടെ താരതമ്യേന യുവത്വവും ഉയർന്ന ജനനനിരക്കും ആണ് എന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി. പ്യൂ റിസർച്ച് സെന്റർ നടത്തിയ മുൻ പഠനമനുസരിച്ച് 2010-15 കാലയളവിൽ മുസ്ലിങ്ങൾക്ക് ഏറ്റവും ഉയർന്ന ജനനനിരക്ക് ഉള്ളതായി കണ്ടെത്തി. ഒരു മുസ്ലിം സ്ത്രീക്ക് ശരാശരി 3.1 കുട്ടികൾ ഉണ്ട്. മുസ്ലിങ്ങളുടെ ശരാശരി പ്രായം 24 ഉം മറ്റുമതസ്ഥരുടേത് 33ഉം ആണ്. യുവാക്കളുടെ ജനസംഖ്യാശാസ്‌ത്രവും ഉയർന്ന ഫെർട്ടിലിറ്റിയും മുസ്ലീങ്ങൾക്ക് ഗുണം ചെയ്യുന്നു.
ലോകത്തിലെ ക്രിസ്ത്യാനികളിൽ ഏകദേശം 31% ഇപ്പോൾ ഉപസഹാറൻ ആഫ്രിക്കയിലാണ്. 2010 ൽ ഇത് 24.8% ആയിരുന്നു. അതേസമയം യൂറോപ്പിൽ ആകെ ജനസംഖ്യയിൽ ക്രിസ്ത്യാനികളുടെ പങ്ക് കുറഞ്ഞു.
ഹിന്ദുക്കൾ ഏകദേശം 12.6 കോടി വർധിച്ച് 120 കോടിയിലെത്തി. ലോകജനസംഖ്യയിൽ 14.9ശതമാനമാണ് ഹിന്ദുക്കൾ. ജൂതന്മാർ 2010 ൽ ഏകദേശം 13.8 ദശലക്ഷത്തിൽ നിന്ന് 2020 ൽ 14.8 ദശലക്ഷമായി വർധിച്ചു.
ഈ രീതി തുടര്‍ന്നാൽ 21-ാം നൂറ്റാണ്ടിന്റെ മധ്യത്തോടെ ഇസ്ലാം ജനസംഖ്യ ക്രിസ്തുമതവുമായി തുല്യതയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.