തായ്‌ലൻഡുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് കംബോഡിയ പ്രധാനമന്ത്രിയുമായി സംസാരിച്ചെന്നും വെടിനിർത്തൽ പ്രഖ്യാപിക്കാനും യുദ്ധം അവസാനിപ്പിക്കാനും തായ്‌ലൻഡിന്റെ ആക്ടിംഗ് പ്രധാനമന്ത്രിയോട് സംസാരിച്ചതായും ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ളാറ്റ്ഫോമായ ട്രൂത്തിൽ കുറിച്ചു. അമേരിക്കക്ക് രണ്ട് രാജ്യങ്ങളുമായും വ്യാപാരമുള്ളതാണെന്നും ഇരു രാജ്യങ്ങളും യുദ്ധം തുടരുകയാണെങ്കിൽ ഒരു വ്യാപാരക്കരാറിലും ഏർപ്പെടില്ലെന്ന് ഇരു രാജ്യങ്ങളെ അറിയിച്ചിട്ടുണ്ടെന്നും ട്രംപ് ട്രൂത്തിൽ പറഞ്ഞു. സങ്കീർണ്ണമായ ഒരു സാഹചര്യം ലളിതമാക്കാൻ താൻ ശ്രമിക്കുകയാണംന്നും ട്രംപ് പറഞ്ഞു.
തായ്‌ലൻഡും കംബോഡിയയും മൂന്നാം ദിവസവും പരസ്പരം കനത്ത വെടിവയ്പ്പ് തുടരുകയാണ്. ഇരുവശത്തുമായി കുറഞ്ഞത് 33 പേർ കൊല്ലപ്പെടുകയും 1.3 ലക്ഷത്തിലധികം ആളുകൾ അതിർത്തി പ്രദേശങ്ങളിൽ നിന്ന് പലായനം ചെയ്തു. അതിര്‍ത്തിയിലെ ഒരു പ്രദേശത്തിന്റെ അവകാശവുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷങ്ങളുടെ തുടക്കം. ആദ്യം ചെറിയ ആയുധങ്ങള്‍ ഉപയോഗിച്ചുള്ള വെടിവയ്പ്പില്‍ തുടങ്ങിയ സംഘർഷം പിന്നീട് കനത്ത ഷെല്ലാക്രമണത്തിലേക്ക് പേവുകയായിരുന്നു.
advertisement