TRENDING:

3000 വർഷങ്ങൾക്ക് മുൻപ് ടിബറ്റുകാർ പാൽ കുടിച്ചു; ബീഫും കഴിച്ചു; ചൈനീസ് ഗവേഷകരുടെ വെളിപ്പെടുത്തൽ

Last Updated:

ബീഫ്, ആട്ടിറച്ചി എന്നിവയാണ് ഇവിടുത്തെ ജനങ്ങള്‍ ധാരാളമായി ഉപയോഗിച്ചിരുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ലാസ: ടിബറ്റുകാർ (Tibetans) 3000 വർഷങ്ങൾക്ക് മുമ്പും പാല്‍ കുടിച്ചിരുന്നുവെന്ന് വെളിപ്പെടുത്തലുമായി ചൈനീസ് ഗവേഷകര്‍. ടിബറ്റിലെ നാംലിംഗിലുള്ള ഷിഗേറ്റ്‌സ് നഗരത്തിലെ അവശിഷ്ടങ്ങളില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
advertisement

ചൈനീസ് അക്കാദമി ഓഫ് സയന്‍സസിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടിബറ്റന്‍ പ്ലാറ്റിയൂ റിസര്‍ച്ച്, ലാന്‍സൗ യൂണിവേഴ്‌സിറ്റി, കള്‍ച്ചറല്‍ റെലിക്‌സ് കണ്‍സര്‍വേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടിബറ്റ് എന്നിവര്‍ ചേര്‍ന്ന് നടത്തിയ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഓക്‌സിജന്റെ അളവ് കുറയുന്നതിനും ഊര്‍ജനഷ്ടം പരിഹരിക്കുന്നതിനുമായി പുരാതന ടിബറ്റന്‍ ജനത നിരവധി ഭക്ഷണ ശീലങ്ങള്‍ വികസിപ്പിച്ചെടുത്തിരുന്നുവെന്ന് ഗവേഷകര്‍ കണ്ടെത്തി.

മാംസം ധാരാളമായി ഇവിടുത്തുകാര്‍ ഉപയോഗിച്ചിരുന്നു. ബീഫ്, ആട്ടിറച്ചി എന്നിവയാണ് ഇവിടുത്തെ ജനങ്ങള്‍ ധാരാളമായി ഉപയോഗിച്ചിരുന്നത്. ശരീരത്തിന്റെ മെറ്റബോളിസം നിലനിര്‍ത്താനാണ് മാംസാഹാരം ഇവര്‍ ശീലമാക്കിയിരുന്നത്.

advertisement

മാംസത്തിന്റെ അധിക ഉപയോഗം മൂലമുണ്ടാകുന്ന ധമനികളുടെ കട്ടി കുറയ്ക്കാന്‍ ആളുകൾ ആട്ടിന്‍ പാല്‍ ഉപയോഗിച്ചിരുന്നുവെന്നും ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

ചരിത്രാതീത കാലത്തും ടിബറ്റന്‍ ജനത പാലുല്‍പ്പന്നങ്ങള്‍ സ്ഥിരമായി ഉപയോഗിച്ചിരുന്നുവെന്നാണ് ഗവേഷണത്തില്‍ പറയുന്നത്. എന്നാല്‍ പാലുല്‍പ്പന്നങ്ങള്‍ ഉപയോഗിച്ചിരുന്നതിന്റെ വ്യക്തമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. ചില ഭക്ഷണ അവശിഷ്ടങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കിയതില്‍ നിന്നുമാണ് ഇങ്ങനെയൊരു നിഗമനത്തിലെത്തിയതെന്നാണ് റിപ്പോര്‍ട്ടുകൾ.

advertisement

അതേസമയം ഈ പ്രദേശങ്ങളില്‍ നടത്തിയ ഗവേഷണത്തില്‍ ചില മണ്‍പാത്രങ്ങളുടെ അവശിഷ്ടങ്ങളും ഗവേഷകര്‍ക്ക് ലഭിച്ചിട്ടുണ്ട്. അതില്‍ മൂന്നെണ്ണത്തില്‍ പാലുല്‍പ്പന്നങ്ങളുടെ അവശിഷ്ടങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും ഗവേഷകര്‍ പറയുന്നു. ഈ മണ്‍പാത്രങ്ങള്‍ അക്കാലത്തെ ടിബറ്റന്‍ ജനത ഉപയോഗിച്ച് തന്നെയാണെന്നും ഗവേഷകര്‍ പറയുന്നു.

ഈ വിഷയത്തില്‍ പ്രതികരിച്ച് ലാന്‍സൗ സര്‍വകലാശാലയിലെ പ്രൊഫസറായ യാങ് സിയാവോയന്‍ രംഗത്തെത്തി. അവരുടെ അഭിപ്രായത്തില്‍ ഗോങ്താങ്ങില്‍ കണ്ടെത്തിയ പാലിന്റെ അവശിഷ്ടങ്ങള്‍ സസ്യഭുക്കുകളുടെ വളര്‍ത്തലുമായും മൃഗപരിപാലനവുമായും ഒത്തുപോകുന്നുണ്ട്. പാല്‍ ഒരു ദ്വിതീയ ഉല്‍പ്പന്നമായി വികസിച്ചിരുന്നുവെന്ന് ലഭിച്ച തെളിവുകളില്‍ നിന്ന് അനുമാനിക്കാമെന്നും യാങ് സിയാവോയന്‍ പറയുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/World/
3000 വർഷങ്ങൾക്ക് മുൻപ് ടിബറ്റുകാർ പാൽ കുടിച്ചു; ബീഫും കഴിച്ചു; ചൈനീസ് ഗവേഷകരുടെ വെളിപ്പെടുത്തൽ
Open in App
Home
Video
Impact Shorts
Web Stories