TRENDING:

യൂട്യൂബ് നോക്കി മസ്തിഷ്കത്തിൽ ഡ്രിൽ ചെയ്ത് ചിപ്പ് ഘടിപ്പിക്കാൻ ശ്രമിച്ച യുവാവ് ഗുരുതരാവസ്ഥയില്‍

Last Updated:

പരുക്കിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച റഡുഗയുടെ മസ്തിഷ്ക എക്സ്റേയിൽ ഇലക്ട്രോഡ് കണ്ടെത്തി.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മോസ്കോ: യൂട്യൂബ് നോക്കി മസ്തിഷ്കത്തിൽ ഡ്രിൽ ചെയ്ത് ചിപ്പ് ഘടിപ്പിക്കാൻ ശ്രമിച്ച യുവാവ് ഗുരുതരാവസ്ഥയില്‍. റഷ്യയിലെ നോവോ സിബിർസ്ക് സ്വദേശിയായ മിഖായേൽ റഡുഗയാണ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സ തേടിയത്. ന്യൂറോസർജൻമാർ എങ്ങനെയാണ് ജോലി ചെയ്യുന്നതെന്ന് കാണിക്കുന്ന വീഡിയോ നോക്കി പഠിച്ചാണ് ഇത്തരത്തിൽ ഒരു സാഹസികത നടത്തിയതെന്ന് മിഖായേൽ റഡുഗ പറഞ്ഞു.
advertisement

advertisement

ഒരു ഡ്രിൽ വാങ്ങി തലയിൽ ഒരു ദ്വാരം ഉണ്ടാക്കുകയും മസ്തിഷ്കത്തിലേക്ക് ഇലക്ട്രോഡ് നിക്ഷേപിക്കുകയായിരുന്നുവെന്ന് ഒരു പ്രാദേശിക മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ മിഖായേൽ റഡുഗ പറഞ്ഞു. ഡ്രിൽ ഉപയോഗിച്ച് ദ്വാരം ആക്കിയതിലൂടെ ധാരാളം രക്തം നഷ്ടമായി. മരണത്തെ മുഖാമുഖം കണ്ടതായും മിഖായേൽ റഡുഗ പറയുന്നു. 2023 മേയ് 17നാണ് മസ്തിഷ്കത്തിൽ പരീക്ഷണം നടത്തിയതെന്നും റഡുഗ പറയുന്നു.

Also read-നായയുമായി നടക്കാൻ ഇറങ്ങുന്നവർ സുക്ഷിക്കുക; ഈ പണി ചെയ്തത് ആരെന്നറിയാൻ ഇനി നായ്ക്കൾക്ക് DNA ടെസ്റ്റ്

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഇതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിക്കുകയും അവിടെ നടത്തിയ മസ്തിഷ്ക എക്സ്റേയിൽ ഇലക്ട്രോഡ് കണ്ടെത്തുകയുമായിരുന്നു. പിന്നീട് ശസ്ത്രക്രിയ നടത്തിയതിന്റെ ചിത്രങ്ങളും എക്സ്റേ ദൃശ്യങ്ങളും റഡുഗ പോസ്റ്റ് ചെയ്തു. ഒരുവർഷം മുൻപാണ് ഇത്തരത്തിൽ ഒരു പരീക്ഷണം നടത്താൻ റഡുഗ തീരുമാനിക്കുന്നത്. നാലു മണിക്കൂർ നീണ്ട ശസ്ത്രക്രിയയിൽ ലിറ്റർ കണക്കിനു രക്തം റഡുഗയ്ക്കു നഷ്ടമായി.

മലയാളം വാർത്തകൾ/ വാർത്ത/World/
യൂട്യൂബ് നോക്കി മസ്തിഷ്കത്തിൽ ഡ്രിൽ ചെയ്ത് ചിപ്പ് ഘടിപ്പിക്കാൻ ശ്രമിച്ച യുവാവ് ഗുരുതരാവസ്ഥയില്‍
Open in App
Home
Video
Impact Shorts
Web Stories