TRENDING:

ഇന്ത്യ-യുഎസ് ബന്ധം ഉലയുന്നതിനിടെ റഷ്യൻ പ്രസിഡ‍ന്റ് പുടിൻ ഇന്ത്യയിലേക്ക്

Last Updated:

ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്ക് 25 ശതമാനം അധിക തീരുവ ചുമത്തുന്ന പുതിയ എക്സിക്യൂട്ടീവ് ഉത്തരവിൽ യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഒപ്പുവച്ചതിന് ഒരു ദിവസത്തിന് ശേഷമാണ് പ്രഖ്യാപനം

advertisement
റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ഉടൻ ഇന്ത്യ സന്ദർശിക്കുമെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ മോസ്കോ സന്ദർശന വേളയിൽ പറഞ്ഞു. തീയതികൾ ഇതുവരെ അന്തിമമായി തീരുമാനിച്ചിട്ടില്ലെങ്കിലും സന്ദർശനം ഈ വർഷം നടക്കാൻ സാധ്യതയുണ്ടെന്ന് റഷ്യൻ സ്റ്റേറ്റ് വാർത്താ ഏജൻസിയായ സ്പുട്‌നിക് റിപ്പോർട്ട് ചെയ്തു.
നരേന്ദ്ര മോദി, വ്ലാഡിമിർ പുടിൻ
നരേന്ദ്ര മോദി, വ്ലാഡിമിർ പുടിൻ
advertisement

“ഇന്ത്യക്കും റഷ്യക്കും ഒരു പ്രത്യേക, ദീർഘകാല ബന്ധമുണ്ട്, ഞങ്ങൾ ഈ ബന്ധത്തെ വിലമതിക്കുന്നു. ഞങ്ങൾക്ക് ഉയർന്ന തലത്തിലുള്ള ഇടപെടലുകൾ ഉണ്ടായിരുന്നു, ഈ ഉയർന്ന തലത്തിലുള്ള ഇടപെടലുകൾ വളരെയധികം സംഭാവന നൽകിയിട്ടുണ്ട്. പ്രസിഡന്റ് പുടിന്റെ ഇന്ത്യാ സന്ദർശനത്തെക്കുറിച്ച് അറിഞ്ഞതിൽ ഞങ്ങൾ വളരെ ആവേശഭരിതരും സന്തോഷവാന്മാരുമാണ്. തീയതികൾ ഇപ്പോൾ ഏതാണ്ട് അന്തിമമായെന്ന് ഞാൻ കരുതുന്നു," എൻഎസ്എ അജിത് ഡോവൽ പറഞ്ഞു.

ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്ക് 25 ശതമാനം അധിക തീരുവ ചുമത്തുന്ന പുതിയ എക്സിക്യൂട്ടീവ് ഉത്തരവിൽ യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഒപ്പുവച്ചതിന് ഒരു ദിവസത്തിന് ശേഷമാണ് പ്രഖ്യാപനം. റഷ്യൻ എണ്ണ ഇന്ത്യ തുടർച്ചയായി വാങ്ങുന്നത് ശിക്ഷാ നടപടിക്ക് കാരണമായി വാഷിങ്ടൺ ചൂണ്ടിക്കാണിക്കുന്നു.

advertisement

“ഇന്ത്യ നിലവിൽ നേരിട്ടോ അല്ലാതെയോ റഷ്യൻ ഫെഡറേഷന്റെ എണ്ണ ഇറക്കുമതി ചെയ്യുകയാണ്,” എന്ന് ഉത്തരവിൽ പറയുന്നു, റഷ്യയുടെ യുക്രെയ്ൻ അധിനിവേശവുമായി ബന്ധപ്പെട്ട ദേശീയ അടിയന്തര വ്യവസ്ഥകൾ പ്രകാരം തീരുവ ഉയർത്തേണ്ടത് “ആവശ്യവും ഉചിതവുമാണ്” എന്നും പറയുന്നു.

21 ദിവസത്തിനുള്ളിൽ പ്രാബല്യത്തിൽ വരുന്ന പുതിയ താരിഫ്, ഇന്ത്യൻ സാധനങ്ങളുടെ മൊത്തം യുഎസ് തീരുവ ഏകദേശം 50 ശതമാനത്തിലേക്ക് എത്തിക്കുന്നു. ഡോണൾഡ് ട്രംപ് ഭരണകൂടം ഏതൊരു ഏഷ്യൻ വ്യാപാര പങ്കാളിക്കും മേൽ ചുമത്തിയ ഏറ്റവും ഉയർന്ന നിരക്കാണിത്.

advertisement

വെള്ളിയാഴ്ചയോടെ യുക്രെയ്നിലെ യുദ്ധം താൽക്കാലികമായി നിർത്താൻ മോസ്കോ സമ്മതിച്ചില്ലെങ്കിൽ റഷ്യൻ എണ്ണ വാങ്ങുന്നവർക്കെതിരെ ദ്വിതീയ ഉപരോധം ഏർപ്പെടുത്തുമെന്ന് വാഷിംഗ്ടൺ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ, ഡൊണാൾഡ് ട്രംപ് ഇന്ത്യ , റഷ്യൻ ക്രൂഡിൽ നിന്ന് ലാഭം നേടുന്നുവെന്ന് ആരോപിച്ചു, "ഇന്ത്യ വൻതോതിൽ റഷ്യൻ എണ്ണ വാങ്ങുക മാത്രമല്ല, വാങ്ങിയ എണ്ണയുടെ ഭൂരിഭാഗവും തുറന്ന വിപണിയിൽ വലിയ ലാഭത്തിന് വിൽക്കുകയും ചെയ്യുന്നു. റഷ്യൻ ആക്രമണത്തില്‍ യുക്രെയ്നിൽ എത്ര പേർ കൊല്ലപ്പെടുന്നുണ്ടെന്നത് അവർക്ക് പ്രശ്‌നമില്ല." - ട്രംപ് പറഞ്ഞു.

advertisement

അതേസമയം, വ്‌ളാഡിമിർ പുടിൻ വരും ദിവസങ്ങളിൽ ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തുമെന്ന് ക്രെംലിൻ പറഞ്ഞു. ഇരുപക്ഷവും യോഗം ഏകോപിപ്പിക്കുന്നുണ്ടെന്നും ഒരു വേദി സംബന്ധിച്ച് ധാരണയായിട്ടുണ്ടെന്നും വിശദാംശങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്നും റഷ്യൻ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് പറഞ്ഞു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Russian President Vladimir Putin is expected to visit India soon, National Security Adviser Ajit Doval announced during his visit to Moscow.

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/World/
ഇന്ത്യ-യുഎസ് ബന്ധം ഉലയുന്നതിനിടെ റഷ്യൻ പ്രസിഡ‍ന്റ് പുടിൻ ഇന്ത്യയിലേക്ക്
Open in App
Home
Video
Impact Shorts
Web Stories