സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി, നൈജർ സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ക്രിസ്മസ് അവധി പ്രഖ്യാപിച്ചു. 10 മുതൽ 18 വയസ്സ് വരെ പ്രായമുള്ള പെൺകുട്ടികളും ആൺകുട്ടികളുമടക്കമുള്ള വിദ്യാർത്ഥികളെയാണ് തട്ടിക്കൊണ്ടു പോയത്. ഒരു സംഘടനയും ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി, നൈജർ സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ക്രിസ്മസ് അവധി പ്രഖ്യാപിച്ചു.
അയൽ സംസ്ഥാനമായ കെബ്ബിയിൽ ബോർഡിങ് സ്കൂൾ ആക്രമിച്ച് 25 സ്കൂൾ കുട്ടികളെ തട്ടിക്കൊണ്ടുപോയി നാല് ദിവസങ്ങൾക്ക് ശേഷമാണ് നൈജറിലും സമാന സംഭവം നടന്നത്.കുട്ടികളെ കണ്ടെത്താൻ സഹായിക്കുന്നതിനായി തന്ത്രപരമായ ടീമുകളെയും പ്രാദേശികമായി ആളുകളെയും വിന്യസിച്ചിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
advertisement
മുൻകരുതൽ നടപടിയുടെഭാമായാണ് നൈജർ സംസ്ഥാനത്തെ എല്ലാ സ്കൂളുകളും അടച്ചതെന്നും മിന്നയിൽ സുരക്ഷാ ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തീരുമാനമെടുത്തതെന്നും ഗവർണർ ഉമർ ബാഗോ പറഞ്ഞു.
നൈജീരിയയുടെ വിവിധ ഭാഗങ്ങളിൽ സ്കൂളുകൾ ആക്രമിച്ച് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നത് ഒരു സാധാരണ സുരക്ഷാ വെല്ലുവിളിയായി മാറിയിരിക്കുകയാണ്. സംഘർഷബാധിതമായ 10 സംസ്ഥാനങ്ങളിലെ 37% സ്കൂളുകളിൽ മാത്രമേ ഭീഷണികൾ കണ്ടെത്തുന്നതിനുള്ള മുൻകൂർ മുന്നറിയിപ്പ് സംവിധാനങ്ങൾ ഉള്ളൂ എന്ന് യുണിസെഫ് പറഞ്ഞു.
