വിമാനത്തില്‍ നിന്ന് ചാടിയ പൈലറ്റ് നോര്‍ത്ത് ചാള്‍സ്റ്റണ്‍ പരിസരത്താണ് പാരച്യൂട്ടില്‍ സുരക്ഷിതമായി വീണത്. അദ്ദേഹം നിലവില്‍ ഇവിടുത്തെ ആശുപത്രിയിലാണെന്നും, അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് മേജര്‍ മെലാനി സലീനാസ് പറഞ്ഞു. എന്നാല്‍ പൈലറ്റിന്റെ പേര് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
കാണാതായ എഫ്-35 ലൈറ്റ്‌നിംങ് II ജെറ്റിന്റെ സ്ഥാനവും പാതയും അടിസ്ഥാനമാക്കി, മൗള്‍ട്രി തടാകവും മരിയോണ്‍ തടാകവും കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണെന്ന് ജോയിന്റ് ബേസ് ചാള്‍സ്റ്റണിലെ സീനിയര്‍ മാസ്റ്റര്‍ സര്‍ജന്റ് ഹെതര്‍ സ്റ്റാന്റണ്‍ പറഞ്ഞു. രണ്ട് തടാകങ്ങളും നോര്‍ത്ത് ചാള്‍സ്റ്റണിന്റെ വടക്കാണ് സ്ഥിതി ചെയ്യുന്നത്. വിമാനം കണ്ടെത്തുന്നതിന് പൊതുജനങ്ങളില്‍ നിന്ന് സഹായം അഭ്യര്‍ത്ഥിച്ച് ഉദ്യോഗസ്ഥര്‍ ഓണ്‍ലൈനില്‍ പോസ്റ്റ് പങ്കുവെച്ചിരുന്നു.
advertisement
എന്തുകൊണ്ടാണ് പൈലറ്റ് വിമാനത്തില്‍ നിന്ന് ചാടിയതെന്ന് അന്വേഷിക്കുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. അതേസമയം, രണ്ടാമത്തെ എഫ് -35 ന്റെ പൈലറ്റ് ജോയിന്റ് ബേസ് ചാള്‍സ്റ്റണിലേക്ക് സുരക്ഷിതമായി മടങ്ങിയെന്ന് സലീനാസ് പറഞ്ഞു. സൗത്ത് കരോലിനയിലെ അറ്റ്ലാന്റിക് തീരത്തിന് അടുത്ത് സ്ഥിതി ചെയ്യുന്ന ബ്യൂഫോര്‍ട്ട് ആസ്ഥാനമായുള്ള മറൈന്‍ ഫൈറ്റര്‍ അറ്റാക്ക് ട്രെയിനിംഗ് സ്‌ക്വാഡ്രണ്‍ 501-ലെ പൈലറ്റുമാരും ഇതില്‍ ഉണ്ടായിരുന്നു.
‘എഫ്-35 കണ്ടെത്താന്‍ ഞങ്ങളുടെ ടീമുകള്‍ക്ക് സഹായകമായേക്കാവുന്ന എന്തെങ്കിലും വിവരങ്ങള്‍ നിങ്ങളുടെ പക്കലുണ്ടെങ്കില്‍, ദയവായി ബേസ് ഡിഫന്‍സ് ഓപ്പറേഷന്‍സ് സെന്ററില്‍ വിളിച്ച് അറിയിക്കുക,’ ജോയിന്റ് ബേസ് ചാൾസ്റ്റൺ എക്‌സില്‍ പങ്കുവെച്ച ഒരു പോസ്റ്റില്‍ പറയുന്നു. ചാള്‍സ്റ്റണ്‍ നഗരത്തിന് വടക്കുള്ള രണ്ട് തടാകങ്ങള്‍ക്ക് ചുറ്റും ഫെഡറല്‍ ഏവിയേഷന്‍ റെഗുലേറ്റര്‍മാരുടെ ഏകോപനത്തോടെ തിരച്ചില്‍ നടത്തുന്നതായി ബേസ് അധികൃതര്‍ പറഞ്ഞു. ലോക്ക്ഹീഡ് മാര്‍ട്ടിന്‍ നിര്‍മ്മിച്ച ഈ വിമാനങ്ങള്‍ക്ക് ഓരോന്നിനും ഏകദേശം 80 മില്യണ്‍ യുഎസ് ഡോളറാണ് വില.