TRENDING:

ലൈംഗികത്തൊഴിലിനും ലഹരിയ്ക്കും നിയന്ത്രണവുമായി ആംസ്റ്റർഡാം; പ്രതിഷേധവുമായി ലൈം​ഗികതൊഴിലാളികൾ

Last Updated:

ഏപ്രിൽ ഒന്നു മുതൽ നടപ്പിലാക്കിയ പുതിയ നിയമങ്ങളനുസരിച്ച്, വേശ്യാലയങ്ങൾ പുലർച്ചെ 3 മണിക്ക് അടക്കണം. ഇതുവരെ ഇവിടുത്തെ വേശ്യാലയങ്ങൾക്ക് രാവിലെ 6 വരെ പ്രവർത്തിക്കാൻ അനുവാദം ഉണ്ടായിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സെക്സും, മയക്കുമരുന്നും, മദ്യവുമൊക്കെ ലക്ഷ്യം വെച്ചെത്തുന്ന ടൂറിസ്റ്റുകളുടെ ഇഷ്ട നഗരമാണ് നെതർലണ്ടിന്റെ തലസ്ഥാനമായ ആംസ്റ്റർഡാം. എന്നാലിപ്പോൾ ന​ഗരത്തിൽ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ് സർക്കാർ. ടൂറിസ്റ്റുകൾക്ക് ക‍ഞ്ചാവ് നിരോധിക്കുന്നതു മുതൽ ലൈംഗികത്തൊഴിലാളികള്‍ പ്രവര്‍ത്തിക്കുന്ന പ്രശസ്തമായ റെഡ് ലൈറ്റ് ജില്ലയിലും ചില നിയന്ത്രണങ്ങൾ കൊണ്ടുവന്നതു വരെ ഇതിൽ ഉൾപ്പെടുന്നു. ആംസ്റ്റർഡാമിന്റെ മുഖച്ഛായ തന്നെ മാറ്റാൻ ലക്ഷ്യം വെച്ചാണ് പുതിയ തീരുമാനങ്ങൾ നടപ്പിലാക്കിയത്. എന്നാൽ പുതിയ തീരുമാനങ്ങൾക്കെതിരെ ലൈം​ഗി തൊഴിലാളികൾ രംഗത്തെത്തിക്കഴിഞ്ഞു.
advertisement

ഏപ്രിൽ ഒന്നു മുതൽ നടപ്പിലാക്കിയ പുതിയ നിയമങ്ങളനുസരിച്ച്, വേശ്യാലയങ്ങൾ പുലർച്ചെ 3 മണിക്ക് അടക്കണം. ഇതുവരെ ഇവിടുത്തെ വേശ്യാലയങ്ങൾക്ക് രാവിലെ 6 വരെ പ്രവർത്തിക്കാൻ അനുവാദം ഉണ്ടായിരുന്നു. ബാറുകൾ പുലർച്ചെ 2 മണിക്ക് അടക്കണമെന്നും അധികൃതർ വ്യക്തമാക്കി. പുലർച്ചെ ഒരു മണിക്ക് ശേഷം ന​ഗരത്തിൽ പുതിയ സന്ദർശകരെ കയറ്റില്ല. സന്ദർശകർ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ ഇല്ലാതാക്കാനാണ് പുതിയ മാറ്റം നടപ്പിലാക്കിയതെന്ന് അധികൃതർ പറയുന്നു.

‘സ്റ്റേ എവേ’ എന്ന പേരിലാണ് ആംസ്റ്റര്‍ഡാം ന​ഗരത്തെ അടിമുടി മാറ്റാനുള്ള പുതിയ ക്യാംപെയ്ൻ ആരംഭിച്ചിരിക്കുന്നത് ‌. ബ്രിട്ടീഷ് പൗരന്‍മാരെയാണ് ഇതില്‍ പ്രധാനമായും ലക്ഷ്യമിടുന്നത്. ‘സ്റ്റാഗ് പാര്‍ട്ടി ആംസ്റ്റര്‍ഡാം’ അല്ലെങ്കില്‍ ‘പബ് ക്രാള്‍ ആംസ്റ്റര്‍ഡാം’ പോലുള്ള പദങ്ങള്‍ ഇപ്പോൾ ഇന്റര്‍നെറ്റില്‍ തിരയുമ്പോള്‍ ബ്രിട്ടീഷുകാർക്ക് നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ടുള്ള വിവരങ്ങളാണ് ലഭ്യമാകുന്നത്.

advertisement

”സന്ദർശകരെ ഞങ്ങൾ തീർച്ചയായും സ്വാഗതം ചെയ്യുന്നു. പക്ഷേ അവർ മോശമായി പെരുമാറുകയോ ആരെയെങ്കിലും ശല്യപ്പെടുത്തുകയോ ചെയ്താൽ കാര്യങ്ങൾ മാറും. അവരോട്, മാറി നിൽക്കൂ എന്നാണ് ഞങ്ങളുടെ ക്യാംപെയ്ൻ പറയുന്നത്”, ആംസ്റ്റർഡാം ഡെപ്യൂട്ടി മേയർ സോഫിയാൻ എംബാർക്കി ഔദ്യോ​ഗിക പ്രസ്താവനയിൽ പറഞ്ഞു. വരും വർഷങ്ങളിൽ ‘സ്റ്റേ എവേ’ ക്യാംപെയ്ൻ കൂടുതൽ വിപുലീകരിക്കുമെന്നാണ് റിപ്പോർട്ടുകൾ.

advertisement

റെഡ് ലൈറ്റ് ഡിസ്ട്രിക്ടില്‍ കഞ്ചാവ് വലിക്കുന്നതിലും നിരോധനം പ്രഖ്യാപിച്ചിട്ടുണ്ട്. കഞ്ചാവ് വിൽക്കുന്ന കടകൾക്കുള്ളിൽ മാത്രമേ ഇതിന്റെ ഉപയോഗം അനുവദിക്കൂ. വ്യാഴാഴ്ച മുതൽ ഞായറാഴ്ച വരെയുള്ള ദിവസങ്ങളിൽ വൈകിട്ട് നാലു മണിക്കു ശേഷം റെഡ് ലൈറ്റ് ജില്ലയിലെ കടകൾ, മദ്യശാലകൾ, കഫേകൾ എന്നിവിടങ്ങളിൽ നിന്ന് മദ്യം വിൽക്കുന്നതും നിയമവിരുദ്ധമാണ്.

റെഡ് ലൈറ്റ് ജില്ലയ്ക്ക് ഉടൻ ഒരു പുതിയ വിലാസം ലഭിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആംസ്റ്റർഡാമിലെ സെൻട്രൽ റെഡ് ലൈറ്റ് ഏരിയയ്ക്ക് പകരമായി ഒരു ഇറോട്ടിക് സെന്റർ വരുമെന്നാണ് റിപ്പോർട്ടുകൾ.

advertisement

പ്രതിഷേധവുമായി ലൈം​ഗിക തൊഴിലാളികൾ

ലൈംഗികത്തൊഴിലാളികളെ ന​ഗരത്തിനു പുറത്ത് മറ്റെവിടേക്കെങ്കിലും മാറ്റാൻ ആലോചിക്കുന്നതായി ആംസ്റ്റർഡാം മേയർ ഫെംകെ ഹൽസെമ കഴിഞ്ഞ വർഷം പറഞ്ഞിരുന്നു. എന്നാൽ ഇതിനെതിരെ ലൈം​ഗികതൊഴിലാളികളിൽ നിന്നും പ്രദേശവാസികളിൽ നിന്നും വലിയ എതിർപ്പുകൾ ഉയർന്നിരുന്നു. ആംസ്റ്റർഡാമിൽ നടപ്പിലാക്കുന്ന പുതിയ നിയമങ്ങൾ ജീവനോപാധിയെ പ്രതികൂലമായി ബാധിക്കുമെന്നാണ് ഇവർ പറയുന്നത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

”മിക്ക ലൈം​ഗിക തൊഴിലാളികളും ബാറുകൾ പൂട്ടിയ ശേഷം അർദ്ധരാത്രിയോ പുലർച്ചെ ഒരു മണിക്കോ ആണ് ജോലി ആരംഭിക്കുന്നത്. ഇപ്പോൾ നിങ്ങൾക്ക് പണം സമ്പാദിക്കാൻ ലഭിക്കുന്നത് രണ്ട് മണിക്കൂറാണ്. ജീവിക്കാൻ അത് മതിയാകില്ല”, ഒരു മുൻ ലൈംഗികതൊഴിലാളി സിഎൻഎന്നിനോട് പറഞ്ഞു. ആറ് മണിയെ അപേക്ഷിച്ച് പുലർച്ചെ 3 മണിക്ക് യാത്ര ചെയ്യുന്നത് സുരക്ഷിതമല്ലെന്നും ചിലർ പറയുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/World/
ലൈംഗികത്തൊഴിലിനും ലഹരിയ്ക്കും നിയന്ത്രണവുമായി ആംസ്റ്റർഡാം; പ്രതിഷേധവുമായി ലൈം​ഗികതൊഴിലാളികൾ
Open in App
Home
Video
Impact Shorts
Web Stories