കത്തിലെ പ്രസക്ത ഭാഗങ്ങളാണ് ചുവടെ:
1. സർക്കാരിൽ നിന്നും പുറത്തു പോയതിന്റെ നിരാശ: സർക്കാർ വിടാൻ ആവശ്യപ്പെട്ടതിൽ നിരാശയുണ്ടെന്ന് സുവെല്ല ബ്രാവർമാൻ പറഞ്ഞു, എന്നാൽ അത് ഏറ്റവും നല്ലതിനായിരിക്കും എന്ന് വിചാരിക്കുന്നതായും അവർ കൂട്ടിച്ചേർത്തു.
2. ആഭ്യന്തര സെക്രട്ടറി എന്ന നിലയിലുള്ള നേട്ടങ്ങൾ: 20,000 പുതിയ പോലീസ് ഓഫീസർമാരുടെ റിക്രൂട്ട്‌മെന്റ്, പബ്ലിക് ഓർഡർ ആക്‌ട് 2023, നാഷണൽ സെക്യൂരിറ്റി ആക്‌റ്റ് 2023 എന്നിവ തുടങ്ങിയ നിയമനിർമാണങ്ങൾ ഹോം സെക്രട്ടറിയായിരുന്ന കാലത്തെ നേട്ടങ്ങൾ തുടങ്ങിയവയെല്ലാം സുവെല്ല ബ്രാവർമാൻ കത്തിൽ എടുത്തുപറഞ്ഞു.
advertisement
3. വാഗ്ദാനങ്ങൾ നിറവേറ്റാത്തതിൽ സർക്കാരിന് വിമർശനം: കുടിയേറ്റം കുറയ്ക്കാൻ നിയമ നടപടികൾ സ്വീകരിക്കുക, അനധികൃത കുടിയേറ്റം തടയുക, എന്നിവയുൾപ്പെടെ 2019 ലെ പ്രകടന പത്രികയിൽ ഉറപ്പു നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ പ്രധാനമന്ത്രി ഋഷി സുനക് പരാജയപ്പെട്ടതായി സുവല്ല ബ്രാവർമാൻ കുറ്റപ്പെടുത്തി.
4. വാഗ്ദാനങ്ങൾ ലംഘിക്കൽ: പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള മൽസരത്തിൽ വിജയിക്കുന്നതിൽ സുവെല്ല ബ്രാവർമാന്റെ പിന്തുണ നിർണായകമായിരുന്നിട്ടും, പ്രചാരണ വേളയിൽ നൽകിയ വാഗ്ദാനങ്ങൾ സുനക് പാലിച്ചില്ലെന്നും കത്തിൽ ആരോപണമുണ്ട്.
5. കുടിയേറ്റ നയങ്ങളെക്കുറിച്ചുള്ള വിമർശനം: കുടിയേറ്റം സംബന്ധിച്ച പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് പ്രധാനമന്ത്രി ഋഷി സുനക് സ്വീകരിച്ച നിയമപരമായ സമീപനത്തെ സുവെല്ല കത്തിൽ വിമർശിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച മുന്നറിയിപ്പുകൾ അവഗണിച്ചെന്നും, വെറുതേ സമയം പാഴാക്കുകയും രാജ്യത്തെ പ്രതിസന്ധിയിലാക്കിയെന്നും സുവെല്ല ബ്രാവർമാൻ ആരോപിച്ചു.
6. ജൂതവിരുദ്ധതയെയും തീവ്രവാദത്തെയും കുറിച്ചുള്ള ആശങ്കകൾ: വർദ്ധിച്ചുവരുന്ന യഹൂദ വിരുദ്ധതയ്ക്കും തീവ്രവാദത്തിനും എതിരായ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ പ്രതികരണത്തിലും സുവെല്ല നിരാശ പ്രകടിപ്പിച്ചു. വിദ്വേഷ പ്രകടനങ്ങൾ നിരോധിക്കുന്നതിനും ഇത്തരം ഭീഷണികളെ നേരിടുന്നതിനും നിയമനിർമാണം വേണമെന്നും സുവെല്ല ബ്രാവർമാൻ കൂട്ടിച്ചേർത്തു.
7. നേതൃമാറ്റത്തിനുള്ള ആഹ്വാനം: നിലവിലെ സർക്കാർ മികച്ച രീതിയിൽ പ്രവർത്തിക്കുന്നില്ലെന്നും തിരഞ്ഞെടുപ്പുകളിൽ റെക്കോർഡ് പരാജയങ്ങൾ നേരിട്ടെന്നും നയങ്ങളിൽ മാറ്റം വരുത്തേണ്ടതുണ്ടെന്നും സുവെല്ല ബ്രാവർമാൻ ഋഷി സുനകിനയച്ച കത്തിൽ ചൂണ്ടിക്കാട്ടി.