എൻസിആർടിയുടെ എട്ടാം ക്ലാസ് സാമൂഹ്യശാസ്ത്ര പുസ്തകവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി സ്വമേധയാ കേസെടുത്തിരുന്നു. ജുഡീഷ്യൽ സ്ഥാപനത്തെ അപകീർത്തിപ്പെടുത്താൻ ആരെയും അനുവദിക്കില്ലെന്ന് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. സമൂഹത്തില്‍ നീതിന്യായ സംവിധാനത്തിനുള്ള പങ്ക് എന്ന പാഠഭാഗത്താണ് ജുഡീഷ്യറിയിലെ അഴിമതിയെ കുറിച്ചും കെട്ടിക്കിടക്കുന്ന കേസുകളെ കുറിച്ചും പറയുന്നത്.
വിഷയത്തിൽ നേരത്തെ സുപ്രീം കോടതി കേന്ദ്രത്തിന് കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു. ജുഡീഷ്യറിയുടെ അന്തസ്സ് താഴ്ത്തിക്കെട്ടാൻ ബോധപൂർവ്വമായ ശ്രമം നടന്നിട്ടുണ്ടെന്നും പുസ്തകം അഴിമതിയെക്കുറിച്ച് മാത്രം സംസാരിക്കുന്നത് ഗൂഢാലോചനയുടെ ഭാഗമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
advertisement
വിവാദങ്ങൾക്ക് പിന്നാലെ, സുപ്രീം കോടതിയുടെ ശക്തമായ നിലപാടിനെത്തുടർന്ന് എൻസിഇആർടി വിവാദമായ പാഠപുസ്തകം വെബ്‌സൈറ്റിൽ നിന്ന് നീക്കം ചെയ്തിരുന്നു.
