'ഇത് ഒരു സുപ്രധാന ചുവടുവയ്പ്പാണ്, അതേ സമയം വളരെ സ്വാഭാവികമായ ഒരു നടപടിയുമാണ്,' സ്വീഡിഷ് പ്രധാനമന്ത്രി ഉൾഫ് ക്രിസ്റ്റേഴ്സൺ പറഞ്ഞു. 'ഇത് സ്വാതന്ത്ര്യത്തിൻ്റെ വിജയമാണ്. നാറ്റോയിൽ ചേരാൻ സ്വീഡൻ സ്വതന്ത്രവും ജനാധിപത്യപരവും ഏകീകൃതവുമായ തിരഞ്ഞെടുപ്പാണ് നടത്തിയതെന്നും' അദ്ദേഹം പറഞ്ഞു. നാറ്റോ സഖ്യകക്ഷിയായി സ്വീഡൻ ചേർന്നത് അമേരിക്കയെയും മറ്റ് സഖ്യകക്ഷികളെയും കൂടുതൽ സുരക്ഷിതമാക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
"നാറ്റോ ലോക ചരിത്രത്തിലെ തന്നെ ഏറ്റവും ശക്തമായ പ്രതിരോധ സഖ്യമാണ്, 75 വർഷം മുമ്പ് രണ്ടാം ലോക മഹായുദ്ധാനന്തരം രൂപീകൃതമായ ഈ സഖ്യം ഇന്നും പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ നിർണായകമാണെന്നും വൈറ്റ് ഹൗസ് പ്രസ്താവനയിൽ പറഞ്ഞു. കഴിഞ്ഞ വർഷം ഫിൻലൻഡും നാറ്റോയിൽ ചേർന്നിരുന്നു. 2022ൻ്റെ തുടക്കത്തിൽ റഷ്യ യുക്രെയ്ൻ ആക്രമിച്ചതിനെ തുടർന്നാണ് ഫിൻലൻഡും സ്വീഡനും നാറ്റോ അംഗത്വം നേടാൻ അപേക്ഷ നൽകിയത്.
advertisement