TRENDING:

'ആരുടെയും കൈയ്യിലെ ഉപകരണമല്ല'; ഇന്ത്യയുമായുള്ള ബന്ധം പാക്കിസ്ഥാന് എതിരല്ലെന്നും താലിബാന്‍

Last Updated:

അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും തമ്മിലുള്ള അതിര്‍ത്തി സംഘര്‍ഷങ്ങള്‍ക്കിടയിലാണ് താലിബാന്‍ വക്താവിന്റെ പ്രസ്താവന

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇന്ത്യയുമായുള്ള അഫ്ഗാനിസ്ഥാന്റെ ബന്ധത്തെ കുറിച്ച് പരാമര്‍ശം നടത്തി താലിബാന്‍. ഇന്ത്യയുമായുള്ള അഫ്ഗാനിസ്ഥാന്റെ ബന്ധം സ്വാതന്ത്ര്യത്തിലും പരസ്പര ബഹുമാനത്തിലും അധിഷ്ഠിതമാണെന്നും  പാക്കിസ്ഥാനോ മറ്റേതെങ്കിലും രാജ്യമോ അതിനെ സ്വാധീനിക്കുന്നില്ലെന്നും താലിബാന്‍ സര്‍ക്കാരിന്റെ വക്താവ് സബീഹുള്ള മുജാഹിദ്. അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും തമ്മിലുള്ള അതിര്‍ത്തി സംഘര്‍ഷങ്ങള്‍ക്കിടയിലാണ് താലിബാന്‍ വക്താവിന്റെ പ്രസ്താവന.
സബീഹുള്ള മുജാഹിദ് (AP/File)
സബീഹുള്ള മുജാഹിദ് (AP/File)
advertisement

ടോളോ ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇന്ത്യയുമായുള്ള ബന്ധത്തെ കുറിച്ച് പരാമര്‍ശം നടത്തിയത്. അഫ്ഗാനിസ്ഥാന്‍ ഒരു കക്ഷിയുടെയും കൈകളിലെ ഉപകരണമല്ലെന്നും ഇനി ഒരിക്കലും അങ്ങനെ ആയിരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുമായുള്ളതുള്‍പ്പെടെയുള്ള രാജ്യത്തിന്റെ നയതന്ത്ര ഇടപെടലുകള്‍ ദേശീയ താല്‍പ്പര്യങ്ങളും പ്രാദേശിക പ്രാദേശികേതര രാജ്യങ്ങളുമായി  സന്തുലിതമായ ബന്ധം നിലനിര്‍ത്താനും ലക്ഷ്യമിട്ടുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി.

പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ മേഖലയില്‍ സംഘര്‍ഷം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. 100 കണക്കിന് ആളുകളെ ഇത് ഒറ്റപ്പെടുത്തി. ഒക്ടോബര്‍ 11-ന് അഫ്ഗാന്‍ സൈന്യം നിരവധി പാക്കിസ്ഥാന്‍ സൈനിക പോസ്റ്റുകളില്‍ ആക്രമണം നടത്തിയതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ഏറ്റുമുട്ടല്‍ ആരംഭിച്ചത്.

advertisement

അഫ്ഗാന്‍ പ്രദേശത്തും വ്യോമതിര്‍ത്തിയിലും ആവര്‍ത്തിച്ചുള്ള ലംഘനങ്ങള്‍ നടത്തിയതിനുള്ള മറുപടിയായി 58 പാക്കിസ്ഥാന്‍ സൈനികരെ വധിച്ചതായി അഫ്ഗാന്‍ ഉദ്യോഗസ്ഥര്‍ അവകാശപ്പെട്ടു. അതിര്‍ത്തിയില്‍ ഏറ്റുമുട്ടലില്‍ 23 സൈനികരെ നഷ്ടപ്പെട്ടതായും 200-ലധികം താലിബാന്‍, അനുബന്ധ തീവ്രവാദികള്‍ കൊല്ലപ്പെട്ടതായും പാക്കിസ്ഥാന്‍ സൈന്യം അറിയിച്ചു.

കഴിഞ്ഞയാഴ്ച അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലും കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ ഒരു മാര്‍ക്കറ്റിലും പാക്കിസ്ഥാന്‍ ആക്രമണം നടത്തിയതായി താലിബാന്‍ ആരോപിച്ചിരുന്നു.

തീവ്രവാദ കേന്ദ്രങ്ങള്‍ എന്ന് അവകാശപ്പെടുന്ന കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് മുമ്പ് അഫ്ഗാനിസ്ഥാനില്‍ പാക്കിസ്ഥാന്‍ ആക്രമണെം നടത്തിയിരുന്നു.

advertisement

പാക്കിസ്ഥാന്‍ നടത്തിയ വ്യോമാക്രമണത്തില്‍ അഫ്ഗാന്‍ ക്രിക്കറ്റ് താരങ്ങളും കൊല്ലപ്പെട്ടതായാണ് വിവരം. പക്തിക പ്രവിശ്യയില്‍ നടന്ന വ്യോമാക്രമണത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടത്. അടുത്തമാസം  പാക്കിസ്ഥാനും ശ്രീലങ്കയും തമ്മിലുള്ള ത്രിരാഷ്ട്ര പരമ്പരയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു താരങ്ങള്‍. കളിക്കാര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ടി20 ത്രിരാഷ്ട്ര പരമ്പരയില്‍ നിന്ന് പിന്മാറുന്നതായി അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കൂടാതെ 48 മണിക്കൂര്‍ വെടിനിര്‍ത്തല്‍ നീട്ടിയതിനുശേഷവും പാക്കിസ്ഥാന്‍  അഫ്ഗാനിസ്ഥാനിലെ പക്തിക പ്രവിശ്യയിലെ നിരവധി ജില്ലകളില്‍ പുതിയ വ്യോമാക്രമണം നടത്തി. പക്തിക പ്രവിശ്യയിലെ അര്‍ഗുണ്‍, ബര്‍മല്‍ ജില്ലകളിലെ ജനവാസ കേന്ദ്രങ്ങള്‍ പാക്കിസ്ഥാന്‍ സൈനികര്‍ ലക്ഷ്യമിട്ടു. ഇതുവരെ ആളപായമൊന്നും സ്ഥിരീകരിച്ചിട്ടില്ല.

advertisement

മലയാളം വാർത്തകൾ/ വാർത്ത/World/
'ആരുടെയും കൈയ്യിലെ ഉപകരണമല്ല'; ഇന്ത്യയുമായുള്ള ബന്ധം പാക്കിസ്ഥാന് എതിരല്ലെന്നും താലിബാന്‍
Open in App
Home
Video
Impact Shorts
Web Stories