TRENDING:

ഇസ്ലാമിക നിയമങ്ങൾക്കെതിര്! അഫ്ഗാനിസ്ഥാനിൽ ചെസ് നിരോധിച്ചു

Last Updated:

ചെസ്സ് കളി ചൂതാട്ടത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന താലിബാന്റെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നിരോധനം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അഫ്ഗാനിസ്ഥാനിലെ താലിബാൻ സർക്കാർ രാജ്യത്തുടനീളം ചെസ് നിരോധിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ചെസ് നിർത്തിവയ്ക്കാനാണ് തീരുമാനം. ചെസിന് ചൂതാട്ടവുമായി ആഴത്തിലുള്ള ബന്ധമുണ്ടെന്നും ഇത് ഇസ്ലാമിക ശരിയത്ത് നിയമത്തിന് എതിരാണെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി. 2021ൽ താലിബാൻ അധികാരം പിടിച്ചെടുത്തതുമുതൽ സമാനമായ പ്രത്യയശാസ്ത്രമാണ് പിന്തുടരുന്നത്.
News18
News18
advertisement

"ശരിയയിലെ ചെസ്സ് (ഇസ്ലാമിക നിയമം) ചൂതാട്ടത്തിനുള്ള ഒരു മാർഗമായി കണക്കാക്കപ്പെടുന്നു," ഫ്രാൻസ് 24 ന്റെ റിപ്പോർട്ട് പ്രകാരം ഫിസിക്കൽ എഡ്യൂക്കേഷൻ ആൻഡ് സ്പോർട്സ് ഡയറക്ടറേറ്റിന്റെ വക്താവ് അടൽ മഷ്വാനി പറഞ്ഞു. സദ്‌ഗുണം പ്രോത്സാഹിപ്പിക്കുന്നതിനും ദുഷ്‌പ്രവൃത്തികൾ തടയുന്നതിനുമുള്ള നിയമങ്ങൾ കഴിഞ്ഞ വർഷം നിലവിൽ വന്നതിന് ശേഷമാണ് ഈ നിരോധനം.

ഇസ്ലാമിക നിയമപ്രകാരം നിരോധിച്ചിരിക്കുന്ന ചെസ്സ് കളി ചൂതാട്ടത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന താലിബാന്റെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നിരോധനം. "ഈ ആശങ്കകൾ പരിഗണിക്കുന്നതുവരെ, അഫ്ഗാനിസ്ഥാനിൽ ചെസ്സ് എന്ന കായിക വിനോദം താൽക്കാലികമായി നിർത്തിവക്കുന്നു," അടൽ മഷ്വാനി പറഞ്ഞു. ആഭ്യന്തര നേതൃത്വത്തിലെ തർക്കങ്ങൾ കാരണം ദേശീയ ചെസ്സ് ഫെഡറേഷൻ ഏകദേശം രണ്ട് വർഷമായി ഔദ്യോഗിക പരിപാടികൾ നടത്തിയിട്ടില്ലെന്നും മഷ്‌വാനി പറഞ്ഞു.

advertisement

ചെസിൽ ചൂതാട്ടം ഒരിക്കലും നടന്നിട്ടില്ലെന്ന് കാബൂളിൽ അനൗപചാരിക ചെസ്സ് മത്സരങ്ങൾ പതിവായി നടന്നിരുന്ന ഒരു കഫേ നടത്തുന്ന അസീസുള്ള ഗുൽസാദ പറയുന്നു. പല മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളിലും ചെസ്സ് കളിക്കുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. "ഒരു വശത്ത്, ഇത് എന്റെ ബിസിനസിന് ദോഷകരമാകും, എന്നാൽ മറുവശത്ത്, ഇക്കാലത്ത് അധികം മെയ്യനങ്ങാത്ത യുവാക്കൾക്കും ഇത് ദോഷകരമാണ്, പലരും അവരുടെ സുഹൃത്തുക്കളോടൊപ്പം ഒരു കപ്പ് ചായയും ചെസ്സും ആസ്വദിക്കാൻ എല്ലാ ദിവസവും ഇവിടെയെത്തുന്നു." - നിരോധനം പാലിക്കുമെന്ന് വ്യക്തമാക്കിക്കൊണ്ട് അദ്ദേഹം പറഞ്ഞു.

advertisement

അഫ്ഗാനിസ്ഥാനിൽ ഉയർന്നുവരുന്ന കായിക നിയന്ത്രണങ്ങളുടെ ഏറ്റവും ഒടുവിലത്തെ നടപടിയാണ് ഇത്. സ്ത്രീകൾക്ക് കായിക മത്സരങ്ങളിൽ പങ്കെടുക്കുന്നതിൽ നിലവില്‍ വിലക്കുണ്ട്. കഴിഞ്ഞ വർഷം താലിബാൻ പ്രൊഫഷണൽ മിക്സഡ് ആയോധന കലകൾ വളരെ അക്രമപരവും ശരിയത്ത് നിയമങ്ങളുമായി പൊരുത്തപ്പെടാത്തതുമാണെന്ന് ചൂണ്ടിക്കാട്ടി നിരോധിച്ചിരുന്നു.

Summary: Taliban government has recently taken the decision to suspend chess throughout Afghanistan until further notice asserting that it has a deep association with gambling and therefore, in strict violation of islamic morality laws.

advertisement

മലയാളം വാർത്തകൾ/ വാർത്ത/World/
ഇസ്ലാമിക നിയമങ്ങൾക്കെതിര്! അഫ്ഗാനിസ്ഥാനിൽ ചെസ് നിരോധിച്ചു
Open in App
Home
Video
Impact Shorts
Web Stories