TRENDING:

കോക്കാത്തോട് മുതല്‍ ഹൂസ്റ്റണ്‍ വരെ; കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ യുഎസില്‍ അറസ്റ്റിലായ മലയാളി ജഡ്ജി കെപി ജോര്‍ജിന്റെ ജീവിതം

Last Updated:

1993ലാണ് ഒരു ധനകാര്യ സ്ഥാപനത്തിലെ ജോലിയ്ക്കായി കെ പി ജോര്‍ജ് യുഎസിലേക്ക് കുടിയേറിയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോട്ടയം: അമേരിക്കയിലെ ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജിയും ഇന്ത്യന്‍ വംശജനും അതിലുപരി മലയാളിയുമായ കെ പി ജോര്‍ജ് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായത് വലിയ രീതിയില്‍ ചര്‍ച്ചയാകുകയാണ്. വെള്ളിയാഴ്ചയാണ് ഇദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്തത്.
News18
News18
advertisement

പത്തനംതിട്ടയിലെ കോന്നിക്കടുത്തുള്ള കോക്കാത്തോട് ഗ്രാമത്തില്‍ ജനിച്ച കെ പി ജോര്‍ജ് അമേരിക്കയില്‍ ഉന്നതസ്ഥാനത്തെത്തിയത് ഏവരെയും അതിശയിപ്പിച്ചിരുന്നു. പ്രതിസന്ധികള്‍ മറികടന്നാണ് അദ്ദേഹം വിജയം കൈവരിച്ചതെന്ന് അദ്ദേഹത്തിന്റെ സൂഹൃത്തുക്കള്‍ ഓര്‍ത്തെടുത്തു.

ഇക്കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ അടിമാലിയിലെ ഒരു ദരിദ്ര കുടുംബത്തിന് വീട് വെച്ചുനല്‍കാന്‍ ധനസഹായവുമായി അദ്ദേഹം മുന്നോട്ടുവന്നിരുന്നു. ജീവകാരൂണ്യപ്രവര്‍ത്തകയായ എംഎസ് സുനിലിന്റെ ഹോം ഫോര്‍ ഹോംലെസ് എന്ന പദ്ധതിയിലേക്കാണ് കെ പി ജോര്‍ജ് തന്റെ സഹായം എത്തിച്ചത്.

തന്റെ പദ്ധതിയ്ക്ക് കീഴില്‍ 9 വീടുകളാണ് അദ്ദേഹം നിര്‍മ്മിച്ചുനല്‍കാന്‍ മുന്നോട്ടുവന്നതെന്ന് എംഎസ് സുനില്‍ പറഞ്ഞു. കഴിഞ്ഞവര്‍ഷം ആയുര്‍വേദ ചികിത്സയ്ക്കായാണ് കെ പി ജോര്‍ജ് സംസ്ഥാനത്തെത്തിയതെന്നും സുനില്‍ വ്യക്തമാക്കി.

advertisement

പത്തനംതിട്ട കത്തോലിക്കേറ്റ് കോളേജില്‍ നിന്ന് സുവോളജിയില്‍ ബിരുദം നേടിയയാളാണ് കെപി ജോര്‍ജ്. അതേ കോളേജിലെ സുവോളജി വിഭാഗത്തിന്റെ മേധാവിയായി വിരമിച്ച വ്യക്തിയാണ് എംഎസ് സുനില്‍.

സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് മികച്ച വിദ്യാര്‍ത്ഥിയായിരുന്നു കെപി ജോര്‍ജ് എന്ന് അദ്ദേഹത്തിന്റെ സുഹൃത്തായ വി ജെ ജോസഫ് പറഞ്ഞു. '' വളരെ ചെറുപ്പത്തില്‍ തന്നെ ജോര്‍ജിന് അച്ഛനെ നഷ്ടമായി. പിന്നീട് അമ്മയാണ് ജോര്‍ജിനെ വളര്‍ത്തിയത്,'' വി ജെ ജോസഫ് പറഞ്ഞു. അഞ്ച് വര്‍ഷത്തോളം കോക്കോത്തോടിലെ സര്‍ക്കാര്‍ സ്‌കൂളില്‍ തങ്ങള്‍ ഒരുമിച്ച് പഠിച്ചിരുന്നുവെന്ന് ജോസഫ് ഓര്‍ത്തെടുത്തു. 1982-83 കാലത്ത് ജോര്‍ജും കുടുംബവും കോക്കോത്തോടില്‍ നിന്നും മാറിപ്പോയി എന്നും ജോസഫ് പറഞ്ഞു.

advertisement

പിന്നീടുള്ള കാലം കോന്നിയിലെ തെങ്ങുംകാവിലാണ് ജോര്‍ജും കുടുംബവും താമസിച്ചിരുന്നത്. അദ്ദേഹത്തിന്റെ സഹോദരന്‍മാരിലൊരാള്‍ ഇപ്പോഴും പത്തനംതിട്ടയിലാണ് താമസിക്കുന്നത്. ബാക്കിയുള്ളവര്‍ വിദേശരാജ്യങ്ങളിലാണെന്ന് സുനില്‍ വ്യക്തമാക്കി.

1993ലാണ് ഒരു ധനകാര്യ സ്ഥാപനത്തിലെ ജോലിയ്ക്കായി കെ പി ജോര്‍ജ് യുഎസിലേക്ക് കുടിയേറിയത്. അതിനുശേഷം നിരവധി ഫിനാന്‍ഷ്യല്‍ സര്‍ട്ടിഫിക്കേഷനുകളും ലൈസന്‍സുകളും ഇദ്ദേഹം നേടിയിട്ടുണ്ട്. ഒരു സര്‍ട്ടിഫൈഡ് ഫിനാന്‍ഷ്യല്‍ പ്ലാനര്‍ എന്ന നിലയില്‍ അദ്ദേഹം ഷുഗര്‍ ലാന്‍ഡില്‍ ഒരു സ്വതന്ത്ര സാമ്പത്തിക ആസൂത്രണ സ്ഥാപനവും നടത്തിവരുന്നുണ്ട്.

ഫോര്‍ട്ട് ബെന്‍ഡ് ഐഎസ്ഡി അധ്യാപികയായ ഷീബയെയാണ് കെ പി ജോര്‍ജ് വിവാഹം കഴിച്ചത്. ഇവര്‍ക്ക് മൂന്ന് മക്കളാണുള്ളത്. കെ പി ജോര്‍ജ് 2018ലാണ് കൗണ്ടി ജഡ്ജിയായി നിയമിതനായത്. 2022ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജിയായ അദ്ദേഹം വീണ്ടും വിജയം ഉറപ്പിച്ചു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/World/
കോക്കാത്തോട് മുതല്‍ ഹൂസ്റ്റണ്‍ വരെ; കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ യുഎസില്‍ അറസ്റ്റിലായ മലയാളി ജഡ്ജി കെപി ജോര്‍ജിന്റെ ജീവിതം
Open in App
Home
Video
Impact Shorts
Web Stories