TRENDING:

റഷ്യ പിടിച്ചെടുത്ത പ്രദേശങ്ങളുടെ 50 ശതമാനവും യുക്രെയ്ൻ തിരിച്ചുപിടിച്ചു: യുഎസ്

Last Updated:

സിഎൻഎന്നിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ റഷ്യ (Russia) നടത്തിയ അധിനിവേശത്തിൽ യുക്രെയ്നിന് നഷ്ടപ്പെട്ട പ്രദേശങ്ങളുടെ പകുതിയിലധികവും യുക്രെയ്ൻ (Ukraine) ഇപ്പോൾ തിരിച്ചുപിടിച്ചതായി യുഎസ്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. റഷ്യ കയ്യേറിയ പ്രദേശങ്ങളുടെ 50 ശതമാനവും യുക്രെയ്ൻ തിരിച്ചുപിടിച്ചെന്നും ഇനിയും കൂടുതൽ പ്രദേശങ്ങൾ തിരിച്ചുപിടിക്കാനുള്ള കഠിനമായ പോരാട്ടത്തിൽ ആണ് യുക്രെയ്ൻ എന്നും ബ്ലിങ്കെൻ പറഞ്ഞു. സിഎൻഎന്നിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
Pic: AP
Pic: AP
advertisement

കൂടാതെ ഈ ദൗത്യം പ്രത്യാക്രമണങ്ങളുടെ ആദ്യ ദിവസങ്ങൾക്ക് സമാനമാണെന്നും വളരെ കഠിനമാണെന്നും അദ്ദേഹം വെളിപ്പെടുത്തി. അതേസമയം യുക്രെയ്നിന്റെ ഈ പ്രത്യാക്രമണത്തിനെതിരെ റഷ്യ ശക്തമായ പ്രതിരോധം ഏർപ്പെടുത്തിയിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. “റഷ്യയിൽ നിന്ന് വ്യത്യസ്തമായി, യുക്രെയ്ൻ ജനത അവരുടെ രാജ്യത്തിനും ഭൂമിക്കും സ്വാതന്ത്ര്യത്തിനും ഭാവിക്കും വേണ്ടിയാണ് പോരാടുന്നത്. അതാണ് ഇവിടെ നിർണായക ഘടകമായി കണക്കാക്കുന്നത്. എന്നാൽ അടുത്ത ഒന്നോ രണ്ടോ ആഴ്ചകൾക്കുള്ളിൽ ഒന്നും സംഭവിക്കില്ലെന്നും എല്ലാം ഞങ്ങൾ വീക്ഷിച്ചുകൊണ്ടിരിക്കുകയാണ് “എന്നും ആന്റണി ബ്ലിങ്കെൻ കൂട്ടിച്ചേർത്തു.

advertisement

Also read: യുകെയിലെ അനധികൃത കുടിയേറ്റം തടയുന്നതിനുള്ള ബില്‍ ബ്രിട്ടീഷ് പാര്‍ലമെന്റ്‌ പാസാക്കി

അതേസമയം, റഷ്യൻ അധിനിവേശത്തിനെതിരെ പോരാടാൻ ക്ലസ്റ്റർ യുദ്ധോപകരണങ്ങൾ വിതരണം ചെയ്യാനുള്ള അമേരിക്കയുടെ തീരുമാനം ഏറെ വിവാദങ്ങൾക്ക് ആണ് വഴി വച്ചിരിക്കുന്നത്. ഇതുകൂടാതെ യുക്രൈനിന് അമേരിക്ക പതിനായിരക്കണക്കിന് ഡോളർ സൈനിക സഹായവും നൽകിയിട്ടുണ്ട്. ഇത് സാധാരണക്കാരുടെ ജീവന് വലിയ ഭീഷണി തന്നെയാണ് ഉയർത്തുന്നത്. കൂടാതെ ഈ നീക്കം മനുഷ്യക്കുരുതിയുടെ സാധ്യതകളുടെ ആക്കം കൂട്ടുമെന്ന ആശങ്ക നിലനിൽക്കുമ്പോഴും യുഎസ് പ്രസിഡന്റ് ജോ ബൈഡൻ യുക്രെയ്നിനെ പിന്തുണയ്ക്കുന്നതിനും അവർക്ക് ആയുധങ്ങൾ കൈമാറുന്നതിനും ആണ് പ്രാധാന്യം നൽകുന്നത്.

advertisement

എന്നാൽ ശതകോടിക്കണക്കിന് ഡോളർ സഹായം നൽകിയിട്ടും യുദ്ധസാമഗ്രികളുടെ അഭാവത്തിൽ പ്രതിരോധം ശക്തമാക്കുന്നതിൽ രാജ്യം കാലതാമസം വരുത്തുന്നതിൽ യുക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കി (Volodymyr Zelenskyy) അപലപിച്ചു. നേരത്തെ യുദ്ധം ആരംഭിക്കാനുള്ള പദ്ധതിയുണ്ടായിരുന്നുവെങ്കിലും യുദ്ധസാമഗ്രികളും ആയുധങ്ങളും ഇല്ലാത്തതോടൊപ്പം ആയുധങ്ങൾ ഉപയോഗിക്കാൻ വേണ്ടത്ര പരിശീലനം ലഭിച്ച സൈനികരും ഇല്ലെന്ന് സെലെൻസ്‌കി പറഞ്ഞു.

എന്നാൽ യുക്രെയ്നിന്റെ ഈ അഭിപ്രായം മനസ്സിലാക്കുന്നുവെന്ന് യുഎസ് ഉന്നത നയതന്ത്രജ്ഞൻ സെലൻസ്‌കിയുടെ വെളിപ്പെടുത്തലിൽ പ്രതികരിച്ചു. യുക്രെയ്നിന്റെ സ്ഥാനത്ത് ഞങ്ങളായിരുന്നുവെങ്കിലും ഇതേ കാര്യം തന്നെ പറയുമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “യുക്രെയ്നെ പിന്തുണയ്ക്കുന്ന 50 രാജ്യങ്ങൾ ഈ സഖ്യത്തിലുണ്ട്. പല രാജ്യങ്ങളും പല സമയങ്ങളിൽ നിരവധി കാര്യങ്ങൾ യുക്രൈനിന് വേണ്ടി ചെയ്യുന്നുണ്ട്,” എന്നും ബ്ലിങ്കൻ നേരത്തെ പറഞ്ഞിരുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: The US make a claim that Ukraine retrieved 50 percent of the area seized by Russia

മലയാളം വാർത്തകൾ/ വാർത്ത/World/
റഷ്യ പിടിച്ചെടുത്ത പ്രദേശങ്ങളുടെ 50 ശതമാനവും യുക്രെയ്ൻ തിരിച്ചുപിടിച്ചു: യുഎസ്
Open in App
Home
Video
Impact Shorts
Web Stories