ജൂൺ 8 മുതൽ 9 വരെ പെയ്ത കനത്ത മഴയിൽ ക്യൂബയിലെ കാമാഗുയി, ലാസ് ടുനാസ്, ഗ്രാൻമ, സാന്റിയാഗോ ഡി ക്യൂബ തുടങ്ങിയ സ്ഥലങ്ങളില്‍ വലിയ നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രദേശത്ത് ഒരാള്‍ വെള്ളപ്പൊക്കത്തില്‍ മുങ്ങി മരിച്ചെന്നും റിപ്പോര്‍ട്ടുണ്ട്. ആയിരക്കണക്കിന് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായി പ്രവിശ്യയിലെ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
ഗ്രാൻമ പ്രവിശ്യയിൽ 280.3 മില്ലിമീറ്റർ മഴ പെയ്തതിനെ തുടർന്ന് ഈ മേഖലയില്‍ നിന്ന് 7,259 പേരെ മാറ്റിപ്പാർപ്പിച്ചു. 7000-ത്തിലധികം ആളുകളെ ഒഴിപ്പിക്കുകയും 10,000 വീടുകൾ നശിപ്പിക്കപ്പെടുകയും ഒരാൾ മരിക്കുകയും ചെയ്തതോടെ ക്യൂബ ദുരിതത്തിലാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. WSVN-ന്റെ റിപ്പോർട്ട് അനുസരിച്ച്, രക്ഷാപ്രവർത്തകർ വെള്ളപ്പൊക്കത്തിൽ അകപ്പെട്ട കുടുംബങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയാണ്. വീടുകളില്‍ നിന്ന് ഒഴിപ്പിച്ച പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും സംസ്ഥാന അഭയകേന്ദ്രങ്ങളിലേക്കും ബന്ധുക്കളുടെ വീടുകളിലേക്കും സുരക്ഷിതമായി മാറ്റുകയാണ്.
ക്യൂബയിലെ ചില പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിൽ പാലങ്ങളും റോഡുകളും തകർന്നു. ബയാമോ നദി കരകവിഞ്ഞൊഴുകിയതും പ്രളത്തിന്‍റെ ആഘാതം കൂട്ടി.
