TRENDING:

25 വര്‍ഷത്തില്‍ കുട്ടികളടക്കം 299 രോഗികളെ ബലാത്സംഗം ചെയ്ത ഡോക്ടറുടെ വിചാരണ ആരംഭിച്ചു

Last Updated:

ഫ്രാന്‍സിലെ ബ്രിട്ടണി നഗരത്തിലെ അറിയപ്പെടുന്ന സര്‍ജനാണ് ഡോ. ജോയല്‍ ലെ സ്‌കൗര്‍നെക്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഫ്രാന്‍സില്‍ കുട്ടികളുള്‍പ്പെടെ 299 രോഗികളെ ബലാത്സംഗം ചെയ്ത ഡോക്ടറുടെ വിചാരണ ആരംഭിച്ചിരിക്കുകയാണ്. ഫ്രാന്‍സിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ലൈംഗികപീഡനക്കേസിന്റെ വിചാരണയാണ് ആരംഭിച്ചിരിക്കുന്നത്. 74കാരനായ ഡോ. ജോയല്‍ ലേ സ്‌കൗര്‍നെക് ആണ് 25 വര്‍ഷത്തിനിടെ കുട്ടികളടക്കം 299 രോഗികളെ ബലാത്സംഗം ചെയ്തത്. അബോധാവസ്ഥയിലായ രോഗികളെയാണ് ഇയാള്‍ ക്രൂരമായി ബലാത്സംഗം ചെയ്തത്.
News18
News18
advertisement

ആരാണ് ഡോ. ജോയല്‍ ലെ സ്‌കൗര്‍നെക് ?

ഫ്രാന്‍സിലെ ബ്രിട്ടണി നഗരത്തിലെ അറിയപ്പെടുന്ന സര്‍ജനാണ് ഡോ. ജോയല്‍ ലെ സ്‌കൗര്‍നെക്. നിലവില്‍ ഇയാള്‍ക്ക് 74 വയസാണ് പ്രായം. പാരീസിലാണ് ഇദ്ദേഹം ജനിച്ചത്. 1994ലാണ് ഇയാള്‍ ബ്രിട്ടണിയിലെ ഒരു ആശുപത്രിയില്‍ ജോലിയ്ക്ക് കയറിയത്. പിന്നീട് പത്ത് വര്‍ഷത്തോളം വിവിധ ആശുപത്രികളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചു.

2017ലാണ് ഇയാള്‍ക്കെതിരെ ലൈംഗികാരോപണം ഉയര്‍ന്നത്. തന്റെ വീടിനടുത്തുള്ള ആറുവയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ചതോടെയാണ് ഇയാള്‍ പിടിയിലാകുന്നത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ നിരവധി പേരെ ബലാത്സംഗം ചെയ്ത കാര്യം പോലീസിന് ബോധ്യപ്പെട്ടത്. കുട്ടികളെ ബലാത്സംഗം ചെയ്യുന്നതിന്റെ വീഡിയോകളും ചിത്രങ്ങളും ഇയാളുടെ വീട്ടില്‍ നിന്നും പോലീസ് കണ്ടെടുത്തു. താനൊരു പീഡോഫൈല്‍ (കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുന്ന വ്യക്തി) ആണെന്നും തുടര്‍ന്നും അങ്ങനെ തന്നെയായായിരിക്കുമെന്നും ഇയാള്‍ തന്റെ നോട്ട് ബുക്കില്‍ കുറിച്ചിരുന്നു. ഇതും പോലീസ് കണ്ടെടുത്തു.

advertisement

തുടര്‍ന്ന് 2020ല്‍ പ്രായപൂര്‍ത്തിയാകാത്ത നാലുകുട്ടികളെ ബലാത്സംഗം ചെയ്ത കേസില്‍ കോടതി ഇയാള്‍ക്ക് 15 വര്‍ഷം തടവ് വിധിച്ചു. 1989നും 2014നും ഇടയില്‍ ശരാശരി 11 വയസ് പ്രായമുള്ള 158 ആണ്‍കുട്ടികളെയും 141 പെണ്‍കുട്ടികളെയും ഇയാള്‍ ബലാത്സംഗം ചെയ്തു. ഈ കേസിന്റെ വിചാരണയാണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്.

ബലാത്സംഗത്തിന് ഇരയായവര്‍

ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഇയാള്‍ ബലാത്സംഗത്തിനിരയാക്കിയെന്നാണ് പോലീസ് പറയുന്നത്. ആശുപത്രി മുറികളില്‍ തനിച്ചിരിക്കുമ്പോഴാണ് പലപ്പോഴും ഇയാള്‍ കുട്ടികളെ ബലാത്സംഗം ചെയ്തിരുന്നത്. ചില സാഹചര്യത്തില്‍ അബോധാവസ്ഥയിലായ രോഗികളെയും ഇയാള്‍ ബലാത്സംഗം ചെയ്തിരുന്നു.

advertisement

ഇപ്പോള്‍ 30 വയസുള്ള മേരി (സ്വകാര്യത മാനിച്ച് പേര് വെളിപ്പെടുത്തുന്നില്ല) എന്നൊരു യുവതിയേയും ഇയാള്‍ ബലാത്സംഗത്തിനിരയാക്കിയിരുന്നു. പത്ത് വയസുള്ളപ്പോഴാണ് മേരി അപ്പന്‍ഡിസൈറ്റിസിന് ചികിത്സതേടി സ്‌കൗന്‍നെകിനെ സമീപിച്ചത്. എന്നാല്‍ അനസ്‌തേഷ്യ നല്‍കിയ ശേഷം ഇയാള്‍ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ഈ പീഡനവിവരങ്ങള്‍ ഇയാള്‍ തന്റെ നോട്ടുബുക്കില്‍ കുറിച്ചിരുന്നു. എന്നാല്‍ താന്‍ പീഡിപ്പിക്കപ്പെട്ടുവെന്ന കാര്യം മേരിയ്ക്ക് അറിയില്ലായിരുന്നു. ഇയാളുടെ നോട്ടുബുക്കിലെ വിവരങ്ങള്‍ പരിശോധിച്ച പോലീസ് 2019ല്‍ മേരിയുടെ വീട്ടിലെത്തി. അപ്പോഴാണ് താന്‍ ബലാത്സംഗത്തിനിരയായി എന്ന കാര്യം മേരിയ്ക്ക് മനസിലായത്. തന്റെ അച്ഛന്റെയും അമ്മയുടെയും പേരും മേല്‍വിലാസവും ഇയാള്‍ തന്റെ ഡയറിയില്‍ രേഖപ്പെടുത്തിയിരുന്നു. അതിന് താഴെയായി കുട്ടിയെ പീഡിപ്പിച്ച കാര്യങ്ങളും എഴുതിച്ചേര്‍ത്തിരുന്നു.

advertisement

അതേസമയം 42കാരിയായ അമേലി ലെവികും പോലീസിനെ സമീപിച്ചിരുന്നു. ഇയാളുടെ അടുത്ത് ചികിത്സ തേടിയെത്തിയതിന് ശേഷം തനിക്കുണ്ടായ മാറ്റങ്ങളും അമേലി പോലീസിനോട് പറഞ്ഞു. അമേലിയ്ക്ക് 9 വയസുള്ളപ്പോഴാണ് അപ്പന്‍ഡിസൈറ്റിസിന്റെ ശസ്ത്രക്രിയയ്ക്കായി സ്‌കൗര്‍നെകിനെ സമീപിച്ചത്. ഇവരെയും ഇയാള്‍ ക്രൂരമായി ബലാത്സംഗം ചെയ്തുവെന്ന് പോലീസ് പറഞ്ഞു. ഈ വിവരങ്ങള്‍ ഡോക്ടര്‍ തന്റെ ഡയറിയില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

പത്ത് വയസുള്ളപ്പോഴാണ് മത്തീസ് ഇയാളുടെ അടുത്ത് ചികിത്സതേടിയെത്തിയത്. ഇയാളെയും ഡോക്ടര്‍ ക്രൂരമായി ബലാത്സംഗം ചെയ്തുവെന്നാണ് പോലീസ് റിപ്പോര്‍ട്ട്. ഡോക്ടറുടെ ഡയറിയിലെ വിവരങ്ങള്‍ പരിശോധിച്ച ശേഷമാണ് പോലീസ് മത്തീസിന്റെ വീട്ടിലെത്തിയത്. എന്നാല്‍ 2021ല്‍ മത്തീസ് തന്റെ ജീവനൊടുക്കി.

advertisement

മുന്നറിയിപ്പ്

2004ല്‍ സ്‌കൗര്‍നെകിന്റെ ക്രഡിറ്റ് കാര്‍ഡ് ഒരു പീഡോഫൈല്‍ വെബ്‌സൈറ്റുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന കാര്യം എഫ്ബിഐ(ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍) ഫ്രഞ്ച് അധികൃതരെ അറിയിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ അധികൃതര്‍ ഇയാള്‍ക്കെതിരെ നടപടിയെടുത്തിരുന്നില്ല. 2005ല്‍ കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചുവെന്ന കേസും ഇയാള്‍ക്കെതിരെ ഉയര്‍ന്നു. എന്നാല്‍ അറസ്റ്റ് ചെയ്യപ്പെടുന്നത് വരെ കുട്ടികളെ ചികിത്സിക്കുന്നത് തുടരാന്‍ ഇയാള്‍ കഴിഞ്ഞിരുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അതേസമയം തനിക്ക് നേരെ ഉയര്‍ന്ന ആരോപണങ്ങളില്‍ സ്‌കൗര്‍നെക് പോലീസിനോട് കുറ്റസമ്മതം നടത്തി. വിചാരണയ്ക്ക് ശേഷം കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ ഇയാള്‍ക്ക് 20 വര്‍ഷം തടവ് ലഭിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. നിലവില്‍ 15 വര്‍ഷം തടവ് ശിക്ഷ അനുഭവിക്കുകയാണ് ഇയാള്‍. വിചാരണ പൂര്‍ത്തിയാകാനായി കാത്തിരിക്കുകയാണ് സ്‌കൗര്‍നെക് എന്നും ഇരകളോട് പറയാനുള്ളത് അദ്ദേഹം തുറന്ന് പറയുമെന്നും സ്‌കൗര്‍നെകിന്റെ അഭിഭാഷകന്‍ പറഞ്ഞു.

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/World/
25 വര്‍ഷത്തില്‍ കുട്ടികളടക്കം 299 രോഗികളെ ബലാത്സംഗം ചെയ്ത ഡോക്ടറുടെ വിചാരണ ആരംഭിച്ചു
Open in App
Home
Video
Impact Shorts
Web Stories