TRENDING:

ബലൂച്ചിസ്ഥാൻ ആക്ടിവിസ്റ്റിന്റെ മരണത്തിൽ ജസ്റ്റിൻ ട്രൂഡോയുടെ മൗനം എന്തുകൊണ്ട്?

Last Updated:

ഇതു സംബന്ധിച്ച് ബലൂച് ഹ്യൂമൻ റൈറ്റ്സ് കൗൺസിൽ ഓഫ് കാനഡ (ബിഎച്ച്ആർസി) കനേഡിയൻ പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഖലിസ്ഥാൻ നേതാവ് ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവും അതിൽ ഇന്ത്യക്കു പങ്കുണ്ടെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ‍ട്രൂഡോയുടെ ആരോപണവുമെല്ലാം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീഴ്ത്തിയിരിക്കുകയാണ്. ഇതിനിടെ, കാഡനഡയിൽ വച്ച് ബലൂചിസ്ഥാൻ നേതാവും മനുഷ്യാവകാശ പ്രവർത്തകയുമായ കരിമ ബലൂച് കൊല്ലപ്പെട്ട സംഭവത്തിൽ ട്രൂഡോ എന്തുകൊണ്ടാണ് മൗനം പാലിക്കുന്നത് എന്ന ചോദ്യവും ഉയരുന്നുണ്ട്. ഇതു സംബന്ധിച്ച് ബലൂച് ഹ്യൂമൻ റൈറ്റ്സ് കൗൺസിൽ ഓഫ് കാനഡ (ബിഎച്ച്ആർസി) കനേഡിയൻ പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. ട്രൂഡോ രാഷ്ട്രീയം കളിക്കുകയാണെന്നും ബിഎച്ച്ആർസി കത്തിൽ ആരോപിച്ചു.
advertisement

ആരാണ് കരിമ ബലോച്ച്?

ബലൂചിസ്ഥാൻ ജനതയുടെ അവകാശങ്ങൾക്കായി പാക് സർക്കാരിനെതിരെ പോരാടിയ വ്യക്തിയാണ് മനുഷ്യാവകാശ പ്രവർത്തകയായിരുന്ന കരിമ ബലോച്ച്. രാഷ്ട്രീയ വിദ്യാർത്ഥി സംഘടനയായ ബലൂച് സ്റ്റുഡന്റ്സ് ഓർഗനൈസേഷന്റെ (ബിഎസ്ഒ-ആസാദ്) ആദ്യത്തെ അധ്യക്ഷയായിരുന്നു അവർ. ബലൂച് ആക്ടിവിസ്റ്റുകളുടെ നിർബന്ധിത തിരോധാനത്തിനെതിരെ സംഘടന ശബ്ദമുയർത്തിയിരുന്നു. പാകിസ്ഥാൻ മിലിട്ടറിയുടെയും ഇന്റർ-സർവീസസ് ഇന്റലിജൻസിന്റെയും കടുത്ത വിമർശക കൂടിയായിരുന്ന ബലോച്ചിനെതിരെ പാകിസ്ഥാൻ തീവ്രവാദ കുറ്റം ചുമത്തിയിരുന്നു. തുടർന്ന് കാനഡ കരിമക്ക് തങ്ങളുടെ രാജ്യത്ത് അഭയം നൽകി. 2020 ലാണ് കരിമ ബലോച്ചിനെ കാണാതായത്. തുടർന്ന് സ്വീഡനിലെ ഒരു ന​ദിക്കരയിൽ മരിച്ചതായി കണ്ടെത്തി. നാടു കടത്തപ്പെട്ടതിനെത്തുടർന്ന്, ആ വർഷം മരിച്ച രണ്ടാമത്തെ ബലൂചിസ്ഥാൻ ആക്ടിവിസ്റ്റായിരുന്നു കരിമ.

advertisement

Also read-‘നിജ്ജാർ വെറുമൊരു പ്ലംബർ മാത്രം ആയിരുന്നില്ല’; ഇന്ത്യ-കാനഡ വിഷയത്തിൽ ആന്റണി ബ്ലിങ്കന്റെ പ്രസ്താവനയ്‌ക്കെതിരേ മുൻ പെന്റഗൺ ഉദ്യോഗസ്ഥൻ

കരിമയുടെ കുടുംബത്തിന്റെ പ്രതികരണം

കരിമയുടെ മരണത്തിൽ ദുരൂഹതയില്ലെന്നാണ് പോലീസ് പറയുന്നത്. എന്നാൽ ഇത് ആത്മഹത്യയാണെന്ന് വിശ്വസിക്കില്ലെന്നും ശക്തയായ ഒരു സ്ത്രീയായിരുന്നു കരിമയെന്നുമാണ് ഭർത്താവ് ഹമ്മൽ ഹൈദർ പറയുന്നത്. മനുഷ്യാവകാശ പ്രവർത്തകനായ ഹൈദറും പാക്കിസ്ഥാനിൽ നിന്ന് നാടുകടത്തപ്പെട്ടിരുന്നു.

”അവളുടെ ജീവന് ഭീഷണി ഉണ്ടായിരുന്നു. മരണവുമായി ബന്ധപ്പെട്ട് ഞങ്ങൾക്ക്​ ​ഗൂഢാലോചന തള്ളിക്കളയാനാവില്ല. പല തവണ വീട്ടിൽ റെയ്ഡ് നടന്നിരുന്നു. അവളുടെ ബന്ധു കൊല്ലപ്പെട്ടു. ആക്ടിവിസവും രാഷ്ട്രീയ പ്രവർത്തനങ്ങളും ഉപേക്ഷിക്കണമെന്നു പറഞ്ഞ് അവളെ പലരും ഭീഷണിപ്പെടുത്തിയെങ്കിലും അവൾ അതൊന്നും വക വെയ്ക്കാതെ കാനഡയിലേക്ക് പലായനം ചെയ്തു”, ഹമ്മൽ ഹൈദർ കൂട്ടിച്ചേർത്തു.

advertisement

കാനഡയുടെ പ്രതികരണം

നിജ്ജാർ കേസിൽ നിന്ന് വ്യത്യസ്തമായി, കരിമ ബലോച്ചിന്റെ മരണത്തിൽ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ മൗനം പാലിക്കുകയാണ് ചെയ്തത്. ഇതൊരു ക്രിമിനൽ കേസല്ലെന്നും ​ഗൂഢാലോചനയില്ലെന്നും കനേഡിയൻ പോലീസ് വിധിയെഴുതി. എന്നാൽ, ഖലിസ്ഥാൻ നേതാവ് ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ ട്രൂഡോ തികച്ചും വ്യത്യസ്തമായ സമീപനമാണ് സ്വീകരിച്ചത്. ഖലിസ്ഥാനികളോട് എന്തുകൊണ്ടാണ് ട്രൂഡോ മൃദുസമീപനം സ്വീകരിക്കുന്നത് എന്ന ചോദ്യവും ഉയരുന്നുണ്ട്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

”ഇന്ത്യ വളർന്നുവരുന്ന, അന്താരാഷ്ട്ര തലത്തിൽ തന്നെ ഏറെ പ്രാധാന്യമർഹിക്കുന്ന രാജ്യമാണ് എന്ന കാര്യത്തിൽ തർക്കമില്ല. തുടർന്നും സഹകരിച്ചു പ്രവർത്തിക്കേണ്ട രാജ്യം തന്നെയാണ് അവർ. ഞങ്ങൾ പ്രകോപിപ്പിക്കാനോ പ്രശ്നങ്ങൾ ഉണ്ടാക്കാനോ നോക്കുന്നില്ല. എന്നാൽ നിയമവാഴ്ചയുടെ പ്രാധാന്യത്തെക്കുറിച്ചും കാനഡക്കാരെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ഞങ്ങൾക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്. അതുകൊണ്ടാണ് ഈ സംഭവത്തിനു പിന്നിലെ സത്യം കണ്ടെത്തുന്നതിനും അത് പുറത്തുകൊണ്ടുവരുന്നതിനും ഞങ്ങൾ ആവശ്യപ്പെടുന്നത്”, എന്നും ട്രൂഡോ കൂട്ടിച്ചേർത്തു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/World/
ബലൂച്ചിസ്ഥാൻ ആക്ടിവിസ്റ്റിന്റെ മരണത്തിൽ ജസ്റ്റിൻ ട്രൂഡോയുടെ മൗനം എന്തുകൊണ്ട്?
Open in App
Home
Video
Impact Shorts
Web Stories